For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അതിരാവിലെ വെറുംവയറ്റിലൊരു പഴം കഴിക്കണം

രാവിലെ വെറും വയറ്റില്‍ ഒരു പഴം കഴിക്കുന്നത് എന്തുകൊണ്ടും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്

|

രാവിലെ എഴുന്നേറ്റ് ഒരു പഴം കഴിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അതും നേന്ത്രപ്പഴമാണെങ്കില്‍ ഗുണങ്ങള്‍ വര്‍ദ്ധിക്കും. എന്നും രാവിലെ വെറും വയറ്റില്‍ ഒരു നേന്ത്രപ്പഴം കഴിക്കേണ്ടതിന്റെ അത്യാവശ്യം വളരെ കൂടിയ തോതിലാണ്. കാരണം ഇത് നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ തന്നെ.

പ്രമേഹം നിയന്ത്രിക്കും ഈ ഇലകള്‍പ്രമേഹം നിയന്ത്രിക്കും ഈ ഇലകള്‍

പഴത്തിന്റെ ആരോഗ്യ ഗുണത്തെക്കുറിച്ച് നമുക്കെല്ലാം അറിയാം. എന്നാല്‍ പഴം കഴിക്കേണ്ട സമയത്ത് കൃത്യമായി കഴിച്ചാല്‍ അതിന്റെ ഗുണം ഒന്ന് വേറെ തന്നെയാണ്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് വെറും വയറ്റില്‍ ഒരു പഴം കഴിക്കുന്നതിലൂടെ ലഭിക്കുന്നത് എന്ന് നോക്കാം.

 രക്തസമ്മര്‍ദ്ദം കൃത്യമാക്കുന്നു

രക്തസമ്മര്‍ദ്ദം കൃത്യമാക്കുന്നു

ഇന്നത്തെ കാലത്ത് ബി പി എന്ന വാക്ക് ആര്‍ക്കും അന്യമല്ല. ഇത്തരം ജീവിത ശൈലീ പ്രശ്‌നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ രാവിലെ എഴുന്നേറ്റ് വെറും വയറ്റില്‍ ഒരു പഴം കഴിച്ച് നോക്കൂ. ഇത് കുറച്ച് നാള്‍ ശീലമാക്കിയാല്‍ രക്തസമ്മര്‍ദ്ദത്തെ വരുതിയിലാക്കാം.

 അമിത വിശപ്പിനെ ഇല്ലാതാക്കുന്നു

അമിത വിശപ്പിനെ ഇല്ലാതാക്കുന്നു

അമിത വിശപ്പ് കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരു പരിഹാര മാര്‍ഗ്ഗമാണ് അതിരാവിലെ പഴം കഴിക്കുന്നത്. ഇതിലൂടെ അമിതവണ്ണത്തേയും ഇല്ലാതാക്കാം.

 ഡിപ്രഷനില്‍ നിന്നും മോചനം

ഡിപ്രഷനില്‍ നിന്നും മോചനം

ഡിപ്രഷന്‍ കൊണ്ട് പ്രതിസന്ധിയിലാവര്‍ക്ക് ഉത്തമ പരിഹാരമാണ് പഴം. പഴം കഴിക്കുമ്പോള്‍ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ഡിപ്രഷനില്‍ നിന്നും ശരീരത്തെ മോചിപ്പിക്കുന്നു. പൊട്ടാസ്യത്തിന്റെ കലവറയാണ് പഴം.

നെഞ്ചെരിച്ചിലിന് പരിഹാരം

നെഞ്ചെരിച്ചിലിന് പരിഹാരം

നെഞ്ചെരിച്ചില്‍ എല്ലാവരേയും അലട്ടുന്ന ഒന്നാണ്. അതിനെ ഇല്ലാതാക്കാന്‍ പഴം കഴിക്കുന്നത് നല്ലതാണ്. നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് നിമിഷ പരിഹാരമാണ് പഴം.

 അയേണ്‍ ധാരാളം

അയേണ്‍ ധാരാളം

പഴത്തില്‍ ധാരാളം അയേണ്‍ കണ്ടന്റ് അടങ്ങിയിട്ടുണ്ട്. ഇത് ഹിമോഗ്ലോബിന്റെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുന്നു. ഇതിലൂടെ വിളര്‍ച്ചയുണ്ടാവുന്നത് തടയുകയും ചെയ്യുന്നു.

 ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍

ദഹനസംബന്ധമായുണ്ടാകുന്ന പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും അതിരാവിലെയുള്ള പഴം തീറ്റ സഹായിക്കുന്നു. മാത്രമല്ല ശരീരത്തിനാവശ്യമായ പ്രോട്ടീനും മറ്റും ലഭിക്കാനും ഇത് കാരണമാകുന്നു.

 ദിവസം മുഴുവന്‍ ഊര്‍ജ്ജം

ദിവസം മുഴുവന്‍ ഊര്‍ജ്ജം

ദിവസം മുഴുവന്‍ ഊര്‍ജ്ജത്തോടെ ഇരിക്കാന്‍ വെറും വയറ്റില്‍ പഴം കഴിക്കുന്നത് സഹായിക്കുന്നു. ഇതില്‍ പ്രകൃതിദത്തമായുള്ള അസിഡിക് അംശം വയറ്റിലുണ്ടാകുന്ന മറ്റ് പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നു.

 ശരീരത്തിനാവശ്യമായ പ്രോട്ടീന്‍

ശരീരത്തിനാവശ്യമായ പ്രോട്ടീന്‍

ശരീരത്തിനാവശ്യമായ പ്രോട്ടീന്‍ ലഭിക്കുന്നതിനും രാവിലെ ഒരു പഴം കഴിക്കുന്നത് നല്ലതാണ്. കാരണം ഇതിലുള്ള പൊട്ടാസ്യം, മഗ്നീഷ്യം, ഫൈബര്‍ തുടങ്ങിയവയെല്ലാം ശരീരത്തിന് വളരെയധികം ആവശ്യമായ വസ്തുക്കളാണ്.

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും പഴം മുന്നിലാണ്. വെറും വയറ്റില്‍ എന്നും രാവിലെ പഴം കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കുന്നു. ഹൃദയസംബന്ധമായുണ്ടാകുന്ന പ്രശ്‌നങ്ങളെയെല്ലാം പഴം കഴിക്കുന്നതിലൂടെ തടയാനാവുന്നു.

English summary

benefits of eating banana on an empty stomach

While banana makes an excellent source for maintaining a healthy body, whether it makes a healthy breakfast option on an empty stomach is still debatable.
Story first published: Wednesday, June 21, 2017, 10:19 [IST]
X
Desktop Bottom Promotion