For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ല ശോധനയ്ക്ക് ആയുര്‍വേദ പരിഹാരം

|

പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് മലബന്ധം. കുടലിനുണ്ടാകുന്ന അസ്വസ്ഥതകളാണ് പ്രധാനമായും മലബന്ധത്തിന് വഴിയൊരുക്കുന്നതും.

കുട്ടികളിലും പ്രായമായവരിലുമാണ് പ്രധാനമായും മലബന്ധം കണ്ടുവരുന്നത്.എന്നാല്‍ ഇത് ഏത് അവസ്ഥയിലുള്ളവരേയും ബാധിയ്ക്കാം.

മലബന്ധത്തിന് പല കാരണങ്ങളുണ്ട്. വെള്ളം കാര്യമായി കുടിയ്ക്കാത്തവര്‍ക്ക ഈ പ്രശ്‌നം സര്‍വസാധാരണയാണ്. ഇതിനു പുറമെ ജങ്ക് ഫുഡ് കഴിയ്ക്കുന്നതും ചിലതരം മരുന്നുകളുടെ ഉപയോഗവുമെല്ലാം മലബന്ധത്തിന് കാരണമാകും.

ഇതിനു പുറമെ വ്യായാമക്കുറവ്, ഇറിട്ടബില്‍ ബൗള്‍ സിന്‍ഡ്രോം, ജീവിതശൈലിയില്‍ പെട്ടെന്നു വരുന്ന വ്യത്യാസങ്ങള്‍. ശോധനയുണ്ടാകാനുളള മരുന്നുകള്‍ സ്ഥിരം ഉപയോഗിച്ചു പിന്നീട് നിര്‍ത്തുന്നത് എ്ന്നിവയെല്ലാം ശോധന കുറയുന്നതിന് കാരണമാകും. മലബന്ധം ഹെമറോയ്ഡുകള്‍, പൈല്‍സ്, രക്തം കലര്‍ന്ന മലം, വയറിന് അസ്വസ്ഥത, വയര്‍ വീര്‍ക്കുക തുടങ്ങിയ പലതരം പ്രശ്‌നങ്ങള്‍ക്കു കാരണമാകും.

മലബന്ധത്തിന് ആയുര്‍വേദത്തില്‍ പല പരിഹാരങ്ങളും പറയുന്നുണ്ട്. തികച്ചും പ്രകൃതിദത്തമായ ചില വഴികള്‍. ഇത്തരം ചില ആയൂര്‍വേദ പരിഹാരങ്ങളെക്കുറിച്ചറിയൂ,

ജിഞ്ചര്‍ ടീ

ജിഞ്ചര്‍ ടീ

ജിഞ്ചര്‍ ടീ ആയുര്‍വേദം മലബന്ധത്തിനുള്ള പരിഹാരമായി പറയുന്ന ഒന്നാണ്. ദിവസവും ഇത് ശീലമാക്കുന്നത് നല്ലതാണ്.

ആവണക്കെണ്ണ

ആവണക്കെണ്ണ

3-4 തുള്ളി ആവണക്കെണ്ണ ചൂടാക്കി രാത്രി കിടക്കാന്‍ നേരം പൊക്കിളില്‍ പുരട്ടുക. ഇത് പിറ്റേന്നു രാവിലെ ന്ല്ല ശോധന ലഭിക്കാന്‍ നല്ലതാണ്.

ആപ്പിള്‍

ആപ്പിള്‍

രാവിലെ വെറുംവയറ്റില്‍ ആപ്പിള്‍ തൊലിയോടെ കഴിയ്ക്കാന്‍ മലബന്ധത്തിനുള്ള പരിഹാരമായി ആയുര്‍വേദം പറയുന്ന ഒന്നാണ്. ഇത് പരീക്ഷിയ്ക്കാവുന്നതേയുള്ളൂ.

തേന്‍

തേന്‍

1 ടേബിള്‍സ്പൂണ്‍ തേന്‍ 1 കപ്പു ചൂടുവെള്ളത്തിലില്‍ കലക്കി രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതും നല്ല ശോധനയ്ക്കു സഹായിക്കുന്ന ഒന്നാണ്. വയറ്റിലെ ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനും ഇത് നല്ലതാണ്.

പേരയ്ക്ക

പേരയ്ക്ക

പേരയ്ക്ക മലബന്ധം പരിഹരിയ്ക്കാനുള്ള നല്ലൊരു വഴിയാണ്. പേരയക്ക് കുരുവോടെ കഴിയ്ക്കാം.

ഉണക്കമുന്തി

ഉണക്കമുന്തി

ഉണക്കമുന്തിരിയിട്ട വെളളം കുടിയ്ക്കുന്നതും ഇത് വെള്ളത്തിലിട്ടു കുതിര്‍ത്തി കഴിയ്ക്കുന്നതുമെല്ലാം മലബന്ധം അകറ്റാനുള്ള ചില വഴികളാണ്. ഇത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെ ഗുണം നല്‍കും.

ചെറുചൂടു പാലില്‍ പഞ്ചസാരയോ തേനോ

ചെറുചൂടു പാലില്‍ പഞ്ചസാരയോ തേനോ

ഒരു ഗ്ലാസ് ചെറുചൂടു പാലില്‍ പഞ്ചസാരയോ തേനോ ചേര്‍ത്തു ദിവസവും കിടക്കാന്‍ നേരത്തും കുടിയ്ക്കുന്നത് നല്ല ശോധനയ്ക്കു സഹായിക്കുന്ന ഒന്നാണ്.

ക്യാരറ്റ് ജ്യൂസ്

ക്യാരറ്റ് ജ്യൂസ്

ക്യാരറ്റ് ജ്യൂസ് ദിവസവും കുടിയ്ക്കുന്നതും നല്ല ശോധനയ്ക്കു സഹായിക്കും. ഇതിലെ നാരുകള്‍ ഏറെ നല്ലതാണ്. കുട്ടികള്‍ക്കു നല്‍കാനുള്ള നല്ലൊരു മരുന്ന്.

ചെറുചൂടുപാലില്‍ നെയ്യു ചേര്‍ത്തു കഴിയ്ക്കുന്നതും

ചെറുചൂടുപാലില്‍ നെയ്യു ചേര്‍ത്തു കഴിയ്ക്കുന്നതും

ചെറുചൂടുപാലില്‍ നെയ്യു ചേര്‍ത്തു കഴിയ്ക്കുന്നതും മലബന്ധം ഒഴിവാക്കാന്‍ ഏറെ നല്ല വഴിയാണ്. നെയ്യ് കുടലിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

പൈനാപ്പിള്‍ ജ്യൂസ്

പൈനാപ്പിള്‍ ജ്യൂസ്

ആയുര്‍വേദത്തില്‍ പൈനാപ്പിള്‍ ജ്യൂസ് ശോധനയ്ക്കു നല്ല മരുന്നായി പറയുന്നു. ഇത് കുടലിലെ വാതദോഷം നീക്കാന്‍ നല്ലതാണ്. ഇത് വെള്ളത്തില്‍ ചേര്‍ത്തു നേര്‍പ്പിച്ചു വേണം കഴിയ്ക്കാന്‍. 20-35 ഗ്രാം ഫൈബര്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.

Read more about: constipation ayurveda health
English summary

Ayurveda Remedies For Constipation

Ayurveda Remedies For Constipation, read more to know about
X
Desktop Bottom Promotion