Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
നല്ല ശോധനയ്ക്ക് ആയുര്‍വേദ പരിഹാരം
പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ് മലബന്ധം. കുടലിനുണ്ടാകുന്ന അസ്വസ്ഥതകളാണ് പ്രധാനമായും മലബന്ധത്തിന് വഴിയൊരുക്കുന്നതും.
കുട്ടികളിലും പ്രായമായവരിലുമാണ് പ്രധാനമായും മലബന്ധം കണ്ടുവരുന്നത്.എന്നാല്‍ ഇത് ഏത് അവസ്ഥയിലുള്ളവരേയും ബാധിയ്ക്കാം.
മലബന്ധത്തിന് പല കാരണങ്ങളുണ്ട്. വെള്ളം കാര്യമായി കുടിയ്ക്കാത്തവര്ക്ക ഈ പ്രശ്നം സര്‍വസാധാരണയാണ്. ഇതിനു പുറമെ ജങ്ക് ഫുഡ് കഴിയ്ക്കുന്നതും ചിലതരം മരുന്നുകളുടെ ഉപയോഗവുമെല്ലാം മലബന്ധത്തിന് കാരണമാകും.
ഇതിനു പുറമെ വ്യായാമക്കുറവ്, ഇറിട്ടബില്‍ ബൗള്‍ സിന്‍ഡ്രോം, ജീവിതശൈലിയില്‍ പെട്ടെന്നു വരുന്ന വ്യത്യാസങ്ങള്‍. ശോധനയുണ്ടാകാനുളള മരുന്നുകള്‍ സ്ഥിരം ഉപയോഗിച്ചു പിന്നീട് നിര്‍ത്തുന്നത് എ്ന്നിവയെല്ലാം ശോധന കുറയുന്നതിന് കാരണമാകും. മലബന്ധം ഹെമറോയ്ഡുകള്‍, പൈല്‍സ്, രക്തം കലര്‍ന്ന മലം, വയറിന് അസ്വസ്ഥത, വയര്‍ വീര്‍ക്കുക തുടങ്ങിയ പലതരം പ്രശ്നങ്ങള്‍ക്കു കാരണമാകും.
മലബന്ധത്തിന് ആയുര്‍വേദത്തില്‍ പല പരിഹാരങ്ങളും പറയുന്നുണ്ട്. തികച്ചും പ്രകൃതിദത്തമായ ചില വഴികള്‍. ഇത്തരം ചില ആയൂര്‍വേദ പരിഹാരങ്ങളെക്കുറിച്ചറിയൂ,

ജിഞ്ചര്‍ ടീ
ജിഞ്ചര്‍ ടീ ആയുര്‍വേദം മലബന്ധത്തിനുള്ള പരിഹാരമായി പറയുന്ന ഒന്നാണ്. ദിവസവും ഇത് ശീലമാക്കുന്നത് നല്ലതാണ്.

ആവണക്കെണ്ണ
3-4 തുള്ളി ആവണക്കെണ്ണ ചൂടാക്കി രാത്രി കിടക്കാന്‍ നേരം പൊക്കിളില്‍ പുരട്ടുക. ഇത് പിറ്റേന്നു രാവിലെ ന്ല്ല ശോധന ലഭിക്കാന്‍ നല്ലതാണ്.

ആപ്പിള്‍
രാവിലെ വെറുംവയറ്റില്‍ ആപ്പിള്‍ തൊലിയോടെ കഴിയ്ക്കാന്‍ മലബന്ധത്തിനുള്ള പരിഹാരമായി ആയുര്‍വേദം പറയുന്ന ഒന്നാണ്. ഇത് പരീക്ഷിയ്ക്കാവുന്നതേയുള്ളൂ.

തേന്‍
1 ടേബിള്‍സ്പൂണ്‍ തേന്‍ 1 കപ്പു ചൂടുവെള്ളത്തിലില് കലക്കി രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതും നല്ല ശോധനയ്ക്കു സഹായിക്കുന്ന ഒന്നാണ്. വയറ്റിലെ ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ പരിഹരിയ്ക്കാനും ഇത് നല്ലതാണ്.

പേരയ്ക്ക
പേരയ്ക്ക മലബന്ധം പരിഹരിയ്ക്കാനുള്ള നല്ലൊരു വഴിയാണ്. പേരയക്ക് കുരുവോടെ കഴിയ്ക്കാം.

ഉണക്കമുന്തി
ഉണക്കമുന്തിരിയിട്ട വെളളം കുടിയ്ക്കുന്നതും ഇത് വെള്ളത്തിലിട്ടു കുതിര്‍ത്തി കഴിയ്ക്കുന്നതുമെല്ലാം മലബന്ധം അകറ്റാനുള്ള ചില വഴികളാണ്. ഇത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെ ഗുണം നല്‍കും.

ചെറുചൂടു പാലില്‍ പഞ്ചസാരയോ തേനോ
ഒരു ഗ്ലാസ് ചെറുചൂടു പാലില്‍ പഞ്ചസാരയോ തേനോ ചേര്‍ത്തു ദിവസവും കിടക്കാന്‍ നേരത്തും കുടിയ്ക്കുന്നത് നല്ല ശോധനയ്ക്കു സഹായിക്കുന്ന ഒന്നാണ്.

ക്യാരറ്റ് ജ്യൂസ്
ക്യാരറ്റ് ജ്യൂസ് ദിവസവും കുടിയ്ക്കുന്നതും നല്ല ശോധനയ്ക്കു സഹായിക്കും. ഇതിലെ നാരുകള്‍ ഏറെ നല്ലതാണ്. കുട്ടികള്‍ക്കു നല്‍കാനുള്ള നല്ലൊരു മരുന്ന്.

ചെറുചൂടുപാലില്‍ നെയ്യു ചേര്‍ത്തു കഴിയ്ക്കുന്നതും
ചെറുചൂടുപാലില്‍ നെയ്യു ചേര്‍ത്തു കഴിയ്ക്കുന്നതും മലബന്ധം ഒഴിവാക്കാന്‍ ഏറെ നല്ല വഴിയാണ്. നെയ്യ് കുടലിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

പൈനാപ്പിള്‍ ജ്യൂസ്
ആയുര്‍വേദത്തില്‍ പൈനാപ്പിള്‍ ജ്യൂസ് ശോധനയ്ക്കു നല്ല മരുന്നായി പറയുന്നു. ഇത് കുടലിലെ വാതദോഷം നീക്കാന്‍ നല്ലതാണ്. ഇത് വെള്ളത്തില്‍ ചേര്‍ത്തു നേര്‍പ്പിച്ചു വേണം കഴിയ്ക്കാന്‍. 20-35 ഗ്രാം ഫൈബര്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.



Click it and Unblock the Notifications
