For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അകാലനര ഒഴിവാക്കാന്‍ ഇതാണ് വഴി!!

|

കാലനര പലരേയും അലട്ടുന്ന ഒന്നാണ്. കാരണങ്ങള്‍ പലതുണ്ടാകാം. പാരമ്പര്യവും മുടിസംരക്ഷണത്തിലെ പോരായ്മയും മാത്രമല്ല, ഭക്ഷണകാര്യങ്ങളിലെ അപര്യാപ്തതയും ഒരു കാരണമാണ്.

മുടി നരയ്ക്കാതിരിയ്ക്കുന്നതിനും മുടിയുടെ ആരോഗ്യത്തിനും ചില പ്രത്യേക വൈറ്റമിനുകള്‍ അത്യാവശ്യമാണ്. ഇവയടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ തന്നെ അകാലനര തടയാനാകും.

മുടി നര ഒഴിവാക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

അകാലനര ഒഴിവാക്കാന്‍ ഇതാണ് വഴി!!

അകാലനര ഒഴിവാക്കാന്‍ ഇതാണ് വഴി!!

വൈറ്റമിന്‍ ബി5 ആണ് ഒന്ന്. ഇത് പാത്തോത്തെനിക് ആസിഡ് എന്നും അറിയപ്പെടുന്നു. കരള്‍, മുട്ടമഞ്ഞ, ബ്രൊക്കോളി, മീന്‍, അവോക്കാഡോ, പാല്‍ എന്നിവയില്‍ ഇതു ധാരാളമുണ്ട്.

അകാലനര ഒഴിവാക്കാന്‍ ഇതാണ് വഴി!!

അകാലനര ഒഴിവാക്കാന്‍ ഇതാണ് വഴി!!

വൈറ്റമിന്‍ ബി1 അഥവാ തയാമിന്‍ മുടി നരയ്ക്കുന്നതു തടയുന്ന മറ്റൊരു വൈറ്റമിനാണ്. സണ്‍ഫഌവര്‍ സീഡ്, മുഴുവന്‍ ധാന്യങ്ങള്‍, ഉണക്കമുന്തിരി, ചോളം, നട്‌സ്, പയര്‍ വര്‍ഗങ്ങള്‍, ശതാവരി എന്നിവയില്‍ ഇത് ധാരാളമുണ്ട്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, കണ്ണ്, കിഡ്‌നി എന്നിവയ്‌ക്കെല്ലാം വൈറ്റമിന്‍ ബി1 പരിഹാരമാണ്.

അകാലനര ഒഴിവാക്കാന്‍ ഇതാണ് വഴി!!

അകാലനര ഒഴിവാക്കാന്‍ ഇതാണ് വഴി!!

വൈറ്റമിന്‍ ബി12 പിഗ്മെന്റേഷന്‍ നല്‍കി മുടിയുടെ സ്വാഭാവിക നിറം കാത്തു സൂക്ഷിയ്ക്കുന്നു. ചിക്കന്‍, ബീഫ്, മീന്‍, ആട്, ക്യാരറ്റ്, ബ്രൊക്കോളി, കോളിഫഌവര്‍ എന്നിവയില്‍ ഇതു ധാരാളമുണ്ട്.

അകാലനര ഒഴിവാക്കാന്‍ ഇതാണ് വഴി!!

അകാലനര ഒഴിവാക്കാന്‍ ഇതാണ് വഴി!!

ശരീരത്തിലെ ഹൈഡ്രജന്‍ പെറോക്‌സൈഡാണ് മുടി നരയ്ക്കാനുള്ള ഒരു പ്രധാന കാരണം. ഇതിനെ നശിപ്പിയ്ക്കാന്‍ ലിവര്‍ പോലുള്ള ഭക്ഷണവസ്തുക്കള്‍ക്കു കഴിയും. മുടിയുടെ കറുപ്പുനിറം നില നിര്‍ത്താനും ലിവറിന് കഴിയും.

അകാലനര ഒഴിവാക്കാന്‍ ഇതാണ് വഴി!!

അകാലനര ഒഴിവാക്കാന്‍ ഇതാണ് വഴി!!

കട്ടന്‍ചായ മുടിയില്‍ തേയ്ക്കുന്നതും കുടിയ്ക്കുന്നതും മുടിയുടെ നിറം കറുപ്പാക്കി നില നിര്‍ത്താന്‍ സഹായിക്കും. ഇതിലെ സിലിക്കോണാണ് ഇതിനു സഹായിക്കുന്നത്. കോശങ്ങളുടെ നാശമാണ് മുടി വേഗം നരയ്ക്കാനുള്ള ഒരു കാരണം. ഇതിന് പരിഹാരമാണ് സിലിക്കോണ്‍.

അകാലനര ഒഴിവാക്കാന്‍ ഇതാണ് വഴി!!

അകാലനര ഒഴിവാക്കാന്‍ ഇതാണ് വഴി!!

അവോക്കാഡോ മുടിയ്ക്കു കറുപ്പുനിറം നല്‍കുന്ന ഒന്നാണ്. ഇതിലെ കോപ്പര്‍ മുടിയ്ക്കു നിറം നല്‍കുന്ന മെലാനിന്‍ ഉല്‍പാദനത്തിനു സഹായിക്കും.

അകാലനര ഒഴിവാക്കാന്‍ ഇതാണ് വഴി!!

അകാലനര ഒഴിവാക്കാന്‍ ഇതാണ് വഴി!!

സ്‌ട്രെസ് കുറയ്ക്കുക, പുകവലി ഒഴിവാക്കുക, മുടിയില്‍ കൂടുതല്‍ സൂര്യപ്രകാശമേല്‍ക്കാതെ തടയുക, കെമിക്കലുകള്‍ അധികം മുടിയില്‍ തേയ്ക്കാതിരിയ്ക്കുക എന്നിവ മുടി വേഗം നരയ്ക്കാതിരിയ്ക്കാനുള്ള പ്രധാന വഴികളില്‍ പെടുന്നു.

Read more about: health grey hair
English summary

Avoid Getting Grey Hair Early With These Remedies

Avoid Getting Grey Hair Early With These Remedies, read more to know about,
Story first published: Saturday, August 12, 2017, 19:28 [IST]
X
Desktop Bottom Promotion