For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലെമണ്‍ ടീ വെറും വയറ്റില്‍ ശീലിച്ചാല്‍

എന്തൊക്കെയാണ് ഇത്തരത്തില്‍ ആരോഗ്യത്തിന് ലെമണ്‍ ടീ നല്‍കുന്നതെന്ന് നോക്കാം.

|

ചായയും കാപ്പിയും നമ്മള്‍ മലയാളികളുടെ പ്രിയപ്പെട്ട ശീലങ്ങളില്‍ ഒന്നാണ്. ലെമണ്‍ ടീ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ ആരോഗ്യത്തിന് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഏറ്റവും മികച്ചതാണ് ലെമണ്‍ ടീ. ലെമണ്‍ ടീ പലരും തടി കുറക്കാന്‍ ഉപയോഗിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. തടി കുറക്കാന്‍ ഉപയോഗിക്കുന്ന ഏറ്റവും മികച്ച ആരോഗ്യദായകമായ വഴികളില്‍ ഒന്നാണ് ലെമണ്‍ ടീ. ശരീരത്തിലെ വിഷാംശത്തെ പുറത്തേക്ക് കളയാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് നാരങ്ങ.

ചെറുനാരങ്ങയിലെ ആന്റി ഓക്‌സിഡന്റുകള്‍ ആരോഗ്യത്തിനും ചര്‍മ്മത്തിനും ഒരു പോലെ സഹായിക്കുന്ന ഒന്നാണ്. സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരു പോലെ ലെമണ്‍ ടീ മികച്ച ഗുണം നല്‍കുന്നു. എന്നാല്‍ കൃത്യമായ അളവില്‍ എങ്ങനെ ലെമണ്‍ ടീ തയ്യാറാക്കാം എന്ന് നോക്കാം. കൃത്യമായ രീതിയില്‍ ലെമണ്‍ ടീ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

<strong>മാതള നാരങ്ങ കൊണ്ട് ക്യാന്‍സര്‍ വരെ മാറ്റാം</strong>മാതള നാരങ്ങ കൊണ്ട് ക്യാന്‍സര്‍ വരെ മാറ്റാം

ആവശ്യമുള്ള സാധനങ്ങള്‍

തേയിലപ്പൊടി- ഒരു ടീസ്പൂണ്‍
ചെറുനാരങ്ങ- ഒന്ന്
കറുവപ്പട്ട- ഒരു കഷ്ണം
തേന്‍- അര ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ആദ്യം വെള്ളം നല്ലതു പോലെ തിളപ്പിക്കാം. ഇതിലേക്ക് ചായപ്പൊടി, കറുവപ്പട്ട എന്നിവയിട്ട് തിളപ്പിക്കാം. പിന്നീട് തേയില ഊറ്റിയെടുത്ത ശേഷം ഇതിലേക്ക് ചെറുനാരങ്ങ പിഴിഞ്ഞൊഴിക്കണം. പിന്നീട് ഇതിലേക്ക് അല്‍പം തേനും ചേര്‍ക്കണം. നല്ല ഗുണം നിറഞ്ഞ ലെമണ്‍ ടീ തയ്യാര്‍. തടി കുറക്കാന്‍ മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് ലെമണ്‍ ടീ.

ലെമണ്‍ ടീ ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണെന്നത് സത്യം തന്നെ. എന്നാല്‍ ഇത് കഴിക്കേണ്ട സമയമാണ് ഏറ്റവും ഉത്തമം. രാവിലെ വെറും വയറ്റില്‍ ലെമണ്‍ ടീ കഴിക്കുന്നത് കൊണ്ട് എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ ആണെന്ന് നോക്കാം. എന്തൊക്കെയാണ് ഇത്തരത്തില്‍ ആരോഗ്യത്തിന് ലെമണ്‍ ടീ നല്‍കുന്നതെന്ന് നോക്കാം.

ടോക്‌സിനെ പുറന്തള്ളാന്‍

ടോക്‌സിനെ പുറന്തള്ളാന്‍

ടോക്‌സിനെ പുറന്തള്ളാന്‍ സഹായിക്കുന്ന ഒന്നാണ് ലെമണ്‍ ടീ. ഇത് ശരീരത്തിനകത്തുള്ള വിഷാംശമെല്ലാം പുറന്തള്ളുന്നു. ടോക്‌സിന്‍ ശരീരത്തില്‍ ഉണ്ടെങ്കില്‍ അത് പല തരത്തിലുള്ള രോഗങ്ങള്‍ക്കും ഇന്‍ഫെക്ഷനും കാരണമാകുന്നു. എന്നാല്‍ ഈ ലെമണ്‍ ടീ ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുകയും ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ശരീരം മൊത്തം ആരോഗ്യമുള്ളതാക്കി മാറ്റാന്‍ വെറും ലെമണ്‍ ടീ മതി.

 പനിക്കും ജലദോഷത്തിനും

പനിക്കും ജലദോഷത്തിനും

പനിക്കും ജലദോഷത്തിനും ഏറ്റവും ഉത്തമ പരിഹാരമാണ് ലെമണ്‍ ടീ. പനിയുടേയും ജലദോഷത്തിന്റേയും ലക്ഷണങ്ങള്‍ കണ്ടാല്‍ തന്നെ ഉടന്‍ ലെമണ്‍ ടീ കഴിക്കാം. ദിവസവും മൂന്ന് നാല് നേരം ഇത് കഴിക്കുന്നത് പനിയെ പമ്പ കടത്തുന്നു. ഇത് രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും കഫം ഇല്ലാതാക്കുകയും ചെയ്യുന്നു. മാത്രമല്ല ഇത് തൊണ്ടയിലെ കഫം നേര്‍ത്തതാക്കി പുറത്തേക്ക് കളയുന്നു. മാത്രമല്ല ഇത് തൊണ്ടക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

മാനസികോര്‍ജ്ജം

മാനസികോര്‍ജ്ജം

മാനസികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും ഫലപ്രദമായ ഒന്നാണ് ലെമണ്‍ ടീ. മാത്രമല്ല തലവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്നു. മാത്രമല്ല ഇത് രക്തം ക്ലീന്‍ ചെയ്യുകയും ചെയ്യുന്നു. തലവേദനക്ക് ഏറ്റവും പറ്റിയ ഉത്തമ പരിഹാരമാണ് ലെമണ്‍ ടീ. മാനസിക സമ്മര്‍ദ്ദം മൂലം വിഷമിക്കുന്നവര്‍ക്കും ഏറ്റവും മികച്ച പരിഹാരമാര്‍ഗ്ഗമാണ് ലെമണ്‍ ടീ.

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് പരിഹാരം നല്‍കുന്ന ഒന്നാണ് ലെമണ്‍ ടീ. ലെമണ്‍ ടീയിലുള്ള ഫ്‌ളവനോയ്ഡുകള്‍ ധമനികളില്‍ അടിഞ്ഞ് കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കുന്നു. മാത്രമല്ല ധമനികളില്‍ കൊഴുപ്പടിഞ്ഞ് കൂടാതെ ഇരിക്കാനും ലെമണ്‍ ടീ സഹായിക്കുന്നു. ഇത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

 നല്ലൊരു ആന്റിസെപ്റ്റിക്

നല്ലൊരു ആന്റിസെപ്റ്റിക്

നാരങ്ങ നല്ലൊരു ആന്റി സെപ്റ്റിക് ആണ്. ലെമണ്‍ ടീ തയ്യാറാക്കുമ്പോള്‍ ഇതിലുള്ള ആന്റി ബാക്ടീരിയല്‍ ആന്റി വൈറല്‍ പ്രോപ്പര്‍ട്ടീസ് ആണ് ആന്റി സെപ്റ്റിക് മോഡില്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ദിവസേനയുള്ള ഉപയോഗമാണ് രോഗങ്ങളില്‍ നിന്നും അണുബാധകളില്‍ നിന്നും സഹായിക്കുന്നത്. അതുകൊണ്ട് തന്നെ സ്ഥിരമായി ഉപയോഗിക്കുന്നത് നല്ല ഗുണം ചെയ്യുന്നു.

ദഹനപ്രശ്‌നത്തിന് പരിഹാരം

ദഹനപ്രശ്‌നത്തിന് പരിഹാരം

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ലെമണ്‍ ടീ. നാരങ്ങയിലെ സിട്രിക് ആസിഡ് ദഹനസംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കും. ഇത് കിഡ്‌നി സ്റ്റോണ്‍ പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. പ്രകൃതിദത്തമായ ആന്റി ഓക്‌സിഡന്റുകള്‍ സ്‌കര്‍വ്വി പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇത് ശരീരത്തിലെ ടോക്‌സിന്‍ പുറന്തള്ളുന്നു.

 ശസ്ത്രക്രിയക്ക് ശേഷമുള്ള വീക്കം

ശസ്ത്രക്രിയക്ക് ശേഷമുള്ള വീക്കം

ശസ്ത്രക്രിയക്ക് ശേഷം ശരീരത്തിലുണ്ടാകുന്ന മുറിവുകള്‍ക്ക് നീര് വെച്ചാല്‍ അതിനെ പരിഹരിക്കാന്‍ ലെമണ്‍ ടീ സഹായിക്കുന്നു. ഇത് രക്തയോട്ടം കൃത്യമാക്കുകയും ബോഡി ടിഷ്യൂകള്‍ തമ്മിലുള്ള അകലം കുറക്കുകയും ചെയ്യുന്നു. ഇത് എഡിമ കൊണ്ടുള്ള പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം. മാത്രമല്ല ഇന്‍ജക്ഷന്‍ ചെയ്യുമ്പോള്‍ ഉള്ള പ്രശ്‌നങ്ങളേയും ഇല്ലാതാക്കാന്‍ ലെമണ്‍ ടീ സഹായിക്കുന്നു.

അയേണ്‍ ആഗിരണം ചെയ്യുന്നു

അയേണ്‍ ആഗിരണം ചെയ്യുന്നു

ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും അത്യാവശ്യമായിട്ടുള്ള ഘടകമാണ് ഇരുമ്പ്. ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ അയേണ്‍ ആഗിരണം ചെയ്യാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ലെമണ്‍ ടീ. ഇതിലുള്ള വിറ്റാമിന്‍ സി ഭക്ഷണത്തില്‍ നിന്നും ഇരുമ്പിനെ ആഗിരണം ചെയ്യുന്നു. നാരങ്ങയില്‍ ചായപ്പൊടി ചേരുമ്പോള്‍ അത് അത് പ്രശ്‌നങ്ങളെ പരിഹരിക്കുന്നു. മാത്രമല്ല ശരീരത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുകയും ചെയ്യുന്നു.

ചര്‍മ്മത്തിന് ആരോഗ്യം

ചര്‍മ്മത്തിന് ആരോഗ്യം

ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ലെമണ്‍ ടീ. നാരങ്ങയിലുള്ള ആസ്ട്രിജന്റ് ആണ് ഇതിന് സഹായിക്കുന്നത്. ഇത് ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നല്‍കുന്നു. അതിലുപരി ചര്‍മ്മത്തിന്റെ നിറത്തിലും കാര്യമായ മാറ്റം വരുത്തുന്നു. മാത്രമല്ല മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ഏറ്റവും മികച്ച പരിഹാരമാര്‍ഗ്ഗമാണ് ലെമണ്‍ ടീ. ഇത് അലര്‍ജി പോലുള്ള പ്രശ്‌നങ്ങള്‍ക്കും മികച്ച പരിഹാരം നല്‍കുന്നു.

ക്യാന്‍സര്‍ പ്രതിരോധം

ക്യാന്‍സര്‍ പ്രതിരോധം

ക്യാന്‍സര്‍ പ്രതിരോധമാണ് ഏറ്റവും മികച്ച മാര്‍ഗ്ഗം. ഇതിലുള്ള വിറ്റാമിന്‍ സി, ആന്റി ഓക്‌സിഡന്റ് എന്നിവയെല്ലാം തന്നെ ആരോഗ്യത്തിനും മികച്ചതാണ്. ഇത് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നു. മാത്രമല്ല ക്യാന്‍സറിന്റെ ആക്രമണം മൂലം നശിച്ച് കൊണ്ടിരിക്കുന്ന കോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും മികച്ച ആരോഗ്യവും ശക്തിയും ശരീരത്തിന് നല്‍കുകയും ചെയ്യുന്നു. ബ്രെസ്റ്റ് ക്യാന്‍സര്‍, വയറ്റിലെ ക്യാന്‍സര്‍, കുടലിലെ ക്യാന്‍സര്‍ എന്നീ പ്രശ്‌നങ്ങളെ പരിഹരിക്കുന്നു.

English summary

Amazing Benefits Of Lemon Tea

Would you like to know more benefits of lemon tea?
Story first published: Friday, October 20, 2017, 15:31 [IST]
X
Desktop Bottom Promotion