Latest Updates
-
സെപ്റ്റംബർ 16-22: ഈ ആഴ്ച ഭാഗ്യം തെളിയുന്ന രാശികൾ ഇവയാണ്, സാമ്പത്തിക നേട്ടത്തിന് വഴിയൊരുങ്ങും! -
2026 സെപ്റ്റംബർ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? -
ഗണേശ ചതുർത്ഥി 2026: ഈ 12 രാശിക്കാർക്കും ഇന്നത്തെ ദിവസം ഭാഗ്യദിനമോ? അറിയാം സമ്പൂർണ്ണ രാശിഫലം -
ഗണേശചതുർത്ഥി: ഇന്നത്തെ അഭിജിത്ത് മുഹൂർത്തം എപ്പോൾ? യമകണ്ഡം ഒഴിവാക്കി കൃത്യമായ സമയം അറിയാം -
ഐഫോൺ 18 പ്രോ സ്വന്തമാക്കാൻ തിരക്ക്; ഡെലിവറി വൈകുമോ? അറിയേണ്ടതെല്ലാം ഇവിടെ -
ഇന്ന് രവി യോഗം: ശുഭകാര്യങ്ങൾക്ക് ഈ സമയം മാത്രം, നഗരങ്ങളിലെ കൃത്യമായ സമയക്രമം അറിയാം -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മത്തിലും തലയോട്ടിയിലും അണുബാധയുണ്ടോ? ഈ മുൻകരുതലുകൾ നിർബന്ധം -
വിനായക ചതുർത്ഥി: വീടിന്റെ പ്രധാന വാതിൽ ഇങ്ങനെ ഒരുക്കിയാൽ ഐശ്വര്യം കൂടും, വാസ്തു പറയുന്നത് ഇതാണ് -
ഗണേശചതുർഥി: ഇന്ന് ബാങ്കുകൾക്കും ഓഹരി വിപണിക്കും അവധി; ഇടപാടുകൾ തടസ്സപ്പെടുമോ? -
ഗണേശ ചതുർത്ഥി: വാല്ലെറ്റ് വാസ്തുവും പണവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും
വേനല്‍ക്കാലത്തെ വെള്ളംകുടി കൂട്ടാന്‍
വേനല്‍ക്കാലത്തെ വെള്ളംകുടി കൂട്ടാന്‍
നാം പലപ്പോഴും ശരീരത്തിനാവശ്യമായ വെള്ളം കുടിക്കാൻ മറന്നുപോകും .ചിലർ അതിഥികളെ ബുദ്ധിമുട്ടിക്കാതിരിക്കാനും മറ്റു ചിലർ മടി മൂലവും വെള്ളം കുടിക്കുന്നത് മാറ്റി വയ്ക്കുന്നു .
ലോകാരോഗ്യദിനാചരണത്തോടനുബന്ധിച്ച് വെള്ളംകുടി, പ്രത്യേകിച്ചു വേനല്‍ക്കാലത്തെ വെള്ളംകുടി കൂട്ടാനുള്ള വഴികളെക്കുറിച്ചറിയൂ,
ഇവിടെ നിങ്ങൾക്ക് വെള്ളം കുടിക്കാനായി ചില എളുപ്പ വഴികൾ പരിചയപ്പെടുത്തുന്നു .

നിങ്ങൾ വെള്ളം കുടിക്കുന്നത് രേഖപ്പെടുത്തുക
വാട്ടർ യുവർ ബോഡി തുടങ്ങിയ മൊബൈൽ അപ്ലിക്കേഷനുകൾ ഉണ്ട് .ഇതിൽ ഓരോ ദിവസവും കുടിച്ച വെള്ളത്തിന്റെ അളവ് രേഖപ്പെടുത്തുക .നിങ്ങൾ ഒരു ദിവസം കുടിക്കാനാഗ്രഹിക്കുന്ന ഗ്ലാസിന്റെ എണ്ണം അതിൽ രേഖപ്പെടുത്തിയാൽ മൊബൈൽ നിങ്ങളെ ഓർമ്മിപ്പിക്കാൻ മെസ്സേജുകൾ അയയ്ക്കും .

അതിൽ രുചിമാറ്റം വരുത്തൂ
നിങ്ങൾക്ക് വെറും വെള്ളം കുടിക്കാൻ താൽപര്യമില്ലെങ്കിൽ അതിലേക്ക് കുറച്ചു നാരങ്ങ ചേർക്കാവുന്നതാണ് .വെള്ളം നിർജ്ജലിനീകരണം തടയുക മാത്രമല്ല നിങ്ങൾക്ക് നവോന്മേഷവും നൽകും .നാരങ്ങയിൽ നാരുകളും പെക്ടിനും അടങ്ങിയിരിക്കുന്നതിനാൽ വിശപ്പും തടയും .

ഒരു ടൈമർ സജ്ജീകരിക്കുക
നിങ്ങൾ കുടിക്കാനാഗ്രഹിക്കുന്ന വെള്ളത്തിനനുസരിച് ടൈമർ സജ്ജീകരിക്കുക .നിങ്ങൾ ഒരു സ്ഥലത്താണ് കൂടുതൽ സമയവും ചെലവഴിക്കുന്നതെങ്കിൽ അവിടെ കുറിപ്പായി ഒട്ടിച്ചു വയ്ക്കാം .ഇത് നിങ്ങളെ കൂടുതൽ വെള്ളം കുടിക്കാൻ പ്രേരിപ്പിക്കും .

ജലാംശം അടങ്ങിയ ഭക്ഷണം കഴിക്കുക
പഴങ്ങളിലും പച്ചക്കറികളിലും പോഷകങ്ങൾ മാത്രമല്ല ധാരാളം ജലാംശവും അടങ്ങിയിട്ടുണ്ട് .തണ്ണിമത്തൻ ,വെള്ളരിക്ക ,തക്കാളി എന്നിവയിൽ ഓരോ ദിവസവും നമുക്ക് വേണ്ടതിന്റെ 20 % വെള്ളം അടങ്ങിയിട്ടുണ്ട് .

വെള്ളത്തിനും ഒരു ഇടവേള എടുക്കുക
നിങ്ങൾക്ക് ദിവസം മുഴുവൻ കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് ജോലി ചെയ്യേണ്ടതുണ്ടെങ്കിൽ ,നിങ്ങൾ പലപ്പോഴും വെള്ളം കുടിക്കില്ല .അതിനാൽ ഇടയ്ക്ക് എഴുന്നേൽക്കുകയും വെള്ളം കുടിക്കാനായി ഒരു ഇടവേള എടുക്കുകയും ചെയ്യുക .

ഇത് ഒരു ചടങ്ങായി മാറ്റുക
കൂടുതൽ വെള്ളം കുടിക്കാനുള്ള മറ്റൊരു വഴി ഇതിനു ഒരു ക്രമീകരണം വരുത്തുക എന്നതാണ് .ഉദാഹരണത്തിന് രാവിലെ എഴുന്നേറ്റതും 2 ഗ്ലാസ് വെള്ളം കുടിക്കുക .ഭക്ഷണത്തിനു ശേഷം ഒരു ഗ്ലാസ് .ഒരു ഗ്ലാസ് ശൗ ചാലയത്തിൽ പോയി വന്ന ശേഷം ,ഒരു ഗ്ലാസ് ഉറങ്ങുന്നതിനു മുൻപ് കുടിക്കണം .ഇങ്ങനെ ക്രമീകരിച്ചാൽ നിങ്ങൾക്ക് ആവശ്യത്തിന് വെള്ളം കുടിക്കാൻ കഴിയും .

ആകർഷകമായ കുടിവെള്ള ബോട്ടിലുകൾ ഉപയോഗിക്കുക
ഭംഗിയുള്ള ,തെളിമയുള്ള കുപ്പികൾ നിങ്ങളെ വെള്ളം കുടിക്കാനായി ആകർഷിക്കും .നിങ്ങൾക്ക് സ്ട്രായോ ,ഐസ് കട്ടകളോ ,സ്‌ട്രൊബെറി പോലുള്ള പഴങ്ങളോ ഗ്ലാസിൽ വച്ച് അലങ്കരിച്ചാൽ കൂടുതൽ വെള്ളം കുടിക്കാൻ ആകർഷകം തോന്നും .



Click it and Unblock the Notifications
