For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടോ, സൂക്ഷിക്കൂ

|

പലപ്പോഴും പല രോഗങ്ങള്‍ക്കും നമ്മളെ പിടികൂടാന്‍ എളുപ്പം കഴിയും. എന്നാല്‍ ഈ രോഗങ്ങള്‍ക്ക് മുന്‍പില്‍ വരുന്നത് പല തരത്തിലുള്ള ലക്ഷണങ്ങളായിരിക്കും. പക്ഷേ ഈ ലക്ഷണങ്ങളെ തിരിച്ചറിയാന് പലപ്പോഴും നമുക്ക് കഴിയാറില്ല. പല ലക്ഷണങ്ങളും നമ്മള്‍ അവഗണിയ്ക്കുകയാണ് ചെയ്യുന്നത്. കൊളസ്‌ട്രോള്‍ മാറ്റും പരമ്പരാഗത വൈദ്യം

പക്ഷാഘാതത്തിന് വരെ കാരണമാകാവുന്ന ഇത്തരം ലക്ഷണങ്ങള്‍ പലപ്പോഴും നമ്മള്‍ അവഗണിയ്ക്കുകയാണ് പതിവ്. എന്തൊക്കെ ലക്ഷണങ്ങളാണ് നമ്മള്‍ അവഗണിച്ചാല്‍ പിന്നീട് ഗുരുതരമായി മാറുന്നതെന്ന് നോക്കാം.

മുഖത്തെ ചുളിവുകള്‍

മുഖത്തെ ചുളിവുകള്‍

മുഖത്തെ ചുളിവുകള്‍ പലപ്പോഴും പ്രായമാകുന്നതിന്റെ ലക്ഷണമാണ്. എന്നാല്‍ മുഖത്തെ ചര്‍മ്മം അയഞ്ഞതും തൂങ്ങിയതുമായി കാണപ്പെടുന്നുണ്ടെങ്കില്‍ അത് പക്ഷാഘാത ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്.

കൈയ്യിന്റെ ബലക്കുറവ്

കൈയ്യിന്റെ ബലക്കുറവ്

കൈയ്യിന്റെ ബലക്കുറവും പക്ഷാഘാത ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ഇടതേകൈയ്യിനാണ് ബലക്കുറവ് അനുഭവപ്പെടുന്നതെങ്കില്‍ അല്‍പം കൂടുതല്‍ സൂക്ഷിക്കേണ്ടതാണ്.

സംസാരത്തിലെ അവ്യക്തത

സംസാരത്തിലെ അവ്യക്തത

സംസാരത്തിലെ അവ്യക്തത പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവാം. എന്നാല്‍ സ്ഥിരമായി സംസാരത്തിന്റെ രീതി മാറുന്നതും വാക്കുകള്‍ തിരിച്ചറിയാന്‍ പറ്റാതെ വരുന്നതും പക്ഷാഘാതത്തിന്റെ തുടക്കമാണ്.

 പ്രമേഹം

പ്രമേഹം

പ്രമേഹത്തിലൂടെ പലപ്പോഴും പക്ഷാഘാതം സൂചന നല്‍കും. പ്രമേഹം എന്ന് കരുതി മരുന്ന് കഴിയ്ക്കുമ്പോള്‍ പലപ്പോഴും അത് പക്ഷാഘാതത്തിലേക്കും നയിക്കും.

വയസ്സെന്ന പ്രധാന ഘടകം

വയസ്സെന്ന പ്രധാന ഘടകം

പലപ്പോഴും പ്രായമാകുന്തോറും ആരോഗ്യപ്രശ്‌നങ്ങളും കൂടുതലാകും. എന്നാല്‍ ഇന്നത്തെ തിരക്കേറിയ ജീവിതത്തില്‍ ഇതിനെ ആരും ശ്രദ്ധിക്കില്ലെന്നതാണ് സത്യം. 55 വയസ്സിനു ശേഷം എല്ലാ മാസവും വൈദ്യപരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.

 കാഴ്ചയിലെ തകരാറുകള്‍

കാഴ്ചയിലെ തകരാറുകള്‍

പലപ്പോഴും കാഴ്ചയില്‍ തകരാറുകള്‍ ഉണ്ടാവുന്നത് പ്രായമാവുന്നതിന്റെ ലക്ഷണമാണ്. എന്നാല്‍ പക്ഷാഘാതത്തിന്റെ മുന്നോടിയായും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവാം.

ജനിതക തകരാറുകള്‍

ജനിതക തകരാറുകള്‍

ജനിതക തകരാറുകള്‍ മൂലവും പക്ഷാഘാതമെന്ന വില്ലന്‍ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരാം. അതുകൊണ്ട് തന്നെ ജനിതകപരമായ തകരാറുകള്‍ ഉള്ളവര്‍ മുന്‍കരുതല്‍ എടുക്കേണ്ടതാണ്.

English summary

You should never ignore these stroke warning signs

All strokes sharing something, the symptoms generally appear suddenly. The most common symptoms and signs of stroke.
Story first published: Monday, June 27, 2016, 13:22 [IST]
X
Desktop Bottom Promotion