Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പുളിച്ച മോരു കുടിച്ചാല്‍ നടക്കുന്നത്.....
കേള്‍ക്കുമ്പോള്‍ മുഖമല്പം ചുളിയുമെങ്കിലും വിട്ടുകളയാന്‍ വരട്ടെ, പുളിച്ച മോരും സംഭാരവും ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്നാണ് പറഞ്ഞു വരുന്നത്.
ആരോഗ്യത്തിനു മാത്രമല്ല, പോഷകഗുണങ്ങള്‍ ശരീരത്തിന് കൂടുതല്‍ ലഭിയ്ക്കാനും പുളിച്ച മോര് ഏറെ നല്ലതാണ്.
മോരും സംഭാരവും നല്ലപോലെ പുളിച്ചതു കുടിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ

പുളിച്ച മോരു കുടിച്ചാല്‍ നടക്കുന്നത്.....
പ്രതിരോധശേഷിയും ഊര്‍ജവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് മോര്. ഇതില്‍ ധാരാളം വൈറ്റമിനുകള്‍ അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ എ, കെ, ഇ, സി, തയാമിന്‍, റൈബോഫ്ളേവിന്‍, നിയാസിന് എന്നിവ ഇതില്‍ ചിലതു മാത്രം. സിങ്ക്, ്അയേണ്, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

പുളിച്ച മോരു കുടിച്ചാല്‍ നടക്കുന്നത്.....
വയറ്റിലെ ഗ്യാസ്, അസിഡിറ്റി എന്നിവ അകറ്റാന്‍ പറ്റിയ ഒരു പാനീയമാണ് സംഭാരം. ചിലര്‍ക്ക് പാലിലെ ലാക്ടോസ് ദഹിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. ഇത് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ഇതിന് നല്ലൊരു പരിഹാരമാണ് മോര്. ഇത് ദഹിക്കാന്‍ വളരെ എളുപ്പമാണ്.

പുളിച്ച മോരു കുടിച്ചാല്‍ നടക്കുന്നത്.....
കൊഴുപ്പ് തീരെയടങ്ങാത്ത പാനീയമെന്ന ഗുണം കൂടി ഇതിനുണ്ട്. തൈര് കഴിച്ചാല്‍ തടിയ്ക്കുമെന്ന് പേടിച്ച് തൈരു കഴിയ്ക്കാതിരിക്കുന്നവര്‍ക്ക് കുടിയ്ക്കാന്‍ പറ്റിയ പാനീയം.

പുളിച്ച മോരു കുടിച്ചാല്‍ നടക്കുന്നത്.....
വേനല്‍ക്കാലത്തിന് ഏറ്റവും ഉത്തമമായ പാനീയമാണ് സംഭാരം. വേനലിലെ തളര്‍ച്ചയകറ്റി ശരീരത്തിന് ഊര്‍ജം നല്കാനാവുമെന്നു മാത്രമല്ല, സൂര്യാഘാതം പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനും സംഭാരത്തിന് സാധിക്കും.

പുളിച്ച മോരു കുടിച്ചാല്‍ നടക്കുന്നത്.....
മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ അകറ്റാന്‍ പറ്റിയൊരു മാര്‍ഗമാണ് മോര്. ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ കഴിയുന്ന നല്ലൊരു പാനീയം.

പുളിച്ച മോരു കുടിച്ചാല്‍ നടക്കുന്നത്.....
പുളിച്ച തൈരില്‍ കാല്‍സ്യത്തിന്റെ അളവ് കൂടുതലാണ്. കാല്‍സ്യം എല്ലുകളുടേയും പല്ലിന്റെയും വളര്‍ച്ചയ്ക്ക് വളരെ പ്രധാനമാണ്. പ്രത്യേകിച്ച് കുട്ടികള്‍ക്ക്. പാല് കുടിയ്ക്കാന്‍ മടിയ്ക്കുന്ന കുട്ടികള്‍ക്ക് തൈരോ മോരോ സംഭരമോ നല്‍കാം.



Click it and Unblock the Notifications
