Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
ആപ്പിളല്ല, ആപ്പിളിന്റെ തൊലിയാണ് മിടുക്കന്
ദിവസവും ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റി നിര്‍ത്താം എന്നാണ് പറയുന്നത്. എന്നാല്‍ ആപ്പിള്‍ തൊലി കളഞ്ഞ് കഴിച്ചാല്‍ ഡോക്ടറെ കാണുന്ന കാര്യത്തില്‍ വലിയ കുറവൊന്നും വരില്ല എന്നതാണ് കാര്യം.
എന്നാല്‍ ഇന്നത്തെ കാലത്ത് ആപ്പിളിന്റെ തൊലിയില്‍ അടങ്ങിയിട്ടുള്ള മെഴുക് പോലുള്ള രാസപദാര്‍ത്ഥം അനാരോഗ്യത്തിന് കാരണമാകും എന്നതാണ് സത്യം. വൃത്തിയായി കഴുകിയതിനു ശേഷം ആപ്പിള്‍ കഴിയ്ക്കുമ്പോള്‍ പലരും തൊലി കളഞ്ഞാണ് കഴിക്കാറ്. ഇതു രാത്രി കഴിയ്ക്കാം, ഇതു പകലും
എന്നാല്‍ ആപ്പിള്‍ കഴിയ്ക്കുമ്പോള്‍ തൊലി കളയുന്നത് ആപ്പിളിലെ എല്ലാ തരത്തിലുള്ള വിറ്റാമിനുകളും കളയുന്നതിനു തുല്യമാണ്. പലപ്പോഴും ആപ്പിളിനേക്കാള്‍ കൂടുതല്‍ പോഷകങ്ങള്‍ ആപ്പിളിന്റെ തൊലിയില്‍ ആണ് അടങ്ങിയിട്ടുള്ളത്. ആപ്പിള്‍ തൊലി കളയാതെ കഴിയ്ക്കാനുള്ള കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

വിറ്റാമിന്റെ കലവറ
വിറ്റാമിന്റെ കലവറയാണ് ആപ്പിളിന്റെ തൊലി. വിറ്റാമിന്‍ സിയും എയും ധാരാളം അടങ്ങിയിട്ടുണ്ട് എന്നത് തന്നെയാണ് ആപ്പിള്‍ തൊലിയുടെ പ്രത്യേകത. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിയ്ക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.

ധാതുക്കള്‍
ധാതുക്കള്‍ ധാരാളം അടങ്ങിയിട്ടുള്ളതും ആപ്പിളിന്റെ തൊലിയെ ആരോഗ്യകരമാക്കുന്നു. പൊട്ടാസ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവ അടങ്ങിയിരിയ്ക്കുന്നത് കോശങ്ങളുടെ വളര്‍ച്ചയ്ക്കും സഹായിക്കുന്നു.

ഫൈബര്‍ ധാരാളം
ആപ്പിളിന്റെ തൊലിയില്‍ മൂന്നില്‍ രണ്ട് ഭാഗവും ഫൈബര്‍ അടങ്ങിയിട്ടുണ്ട്. നമ്മുടെ ഭക്ഷണശീലത്തില്‍ ഫൈബറിന്റെ ആവശ്യകത വിവരിക്കാവുന്നതിലും അധികമാണ്.

ദഹനപ്രശ്നങ്ങള്‍ക്ക് പരിഹാരം
ദിവസവും രാവിലെ ഒരു ആപ്പിള്‍ കഴിയ്ക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു. എന്നാല്‍ കഴിയ്ക്കുമ്പോള്‍ ആപ്പിളിന്റെ തൊലി കളയാതിരിയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഹൃദയപ്രശ്നങ്ങളെ ഇല്ലാതാക്കുന്നു
ഹൃദയ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് ആപ്പിള്‍ സഹായിക്കും. ആപ്പിള്‍ തൊലി കളയാതെ കഴിയ്ക്കുന്നത് ഹൃദയാഘാതത്തില്‍ നിന്നും നമ്മെ മോചിപ്പിക്കുന്നു. ഹൃദയാഘാതം വന്നവര്‍ ദിവസവും കിടക്കുന്നതിനു മുന്‍പ് ആപ്പിള്‍ തൊലിയോട് കൂടി കഴിയ്ക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കും.

തടി കുറയ്ക്കാന്‍ സഹായിക്കുന്നു
തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അത്യാവശ്യമായി ചെയ്യേണ്ട കാര്യമാണ് ആപ്പിള്‍ കഴിയ്ക്കേണ്ടത്. എന്നാല്‍ തൊലിയോട് കൂടിയ ആപ്പിള്‍ ആണ് കഴിയ്ക്കേണ്ടത്. ഇത് തടി കുറയ്ക്കുന്നതിന് സഹായിക്കുന്നു.

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നു
ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും അല്പം മുന്നില്‍ തന്നെയാണ് ആപ്പിള്‍. ആപ്പിളിന്റെ തൊലിയോട് കൂടി കഴിയ്ക്കുന്നത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നു.

ചര്‍മ്മത്തിനെ സുന്ദരമാക്കുന്നു
ചര്‍മ്മത്തെ സുന്ദരമാക്കുന്നതിന് ഏറ്റവും നല്ലതാണ് ആപ്പിള്‍. ആപ്പിള്‍ തൊലിയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിനുകള്‍ ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.



Click it and Unblock the Notifications
