Latest Updates
-
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ
പഴകിയ ഭക്ഷണം കഴിക്കരുത്, എന്തുകൊണ്ട്?
തലേ ദിവസം രാത്രി ബാക്കി വന്ന ഭക്ഷണം പലപ്പോഴും ഫ്രിഡ്ജില്‍ എടുത്തു വച്ച് നമ്മള് അടുത്ത ദിവസം ചൂടാക്കി കഴിയ്ക്കുകയാണ് പതിവ്. എന്നാല്‍ ഇത്തരത്തില്‍ ബാക്കി വരുന്ന ഭക്ഷണം ഒരിക്കലും ചൂടാക്കി കഴിയ്ക്കരുതെന്ന് പറയാന്‍ കാരണമുണ്ട്.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് പലപ്പോഴും ഇത്തരത്തില്‍ ബാക്കി വരുന്ന ഭക്ഷണം കഴിയ്ക്കുന്നതിലൂടെ ഉണ്ടാവുന്നത്. എന്തൊക്കെ ആരോഗ്യപ്രശ്നങ്ങള്‍ക്കാണ് ഇത് വഴിവെയ്ക്കുന്നതെന്നു നോക്കാം. രാത്രി ഉറങ്ങിയിട്ടില്ലെങ്കില്‍ ചെയ്യേണ്ടവ...

അസിഡിറ്റി
പലപ്പോഴും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകും. ഒരു ദിവസം പഴക്കമുള്ള ഭക്ഷണം അടുത്ത ദിവസം ചൂടാക്കി കഴിയ്ക്കുമ്പോള്‍ അതു അസിഡിറ്റി ഉണ്ടാക്കുന്നു.

ബാക്ടീരിയകളാല്‍ മലിനമാകുന്നു
ഫ്രിഡ്ജില്‍ വെയ്ക്കുന്ന ഭക്ഷണം പലപ്പോഴും പല വിധത്തിലുള്ള ബാക്ടീരിയകളുടെ പ്രവര്‍ത്തന ഫലമായി ഭക്ഷണം കൂടുതല്‍ വിഷകരമാകുന്നു.

ഭക്ഷ്യവിഷബാധ
ഭക്ഷ്യവിഷബാധ ഉണ്ടാക്കാനും ഇത്തരം ഭക്ഷണങ്ങള്‍ക്ക് കഴിയുന്നു. ഇത്തരം ഭക്ഷണങ്ങള്‍ ഫ്രിഡ്ജില്‍ സീക്ഷിക്കുന്നതിലൂടെ കാര്‍ബണ്‍ഡൈ ഓക്സൈഡിന്റെ അളവ് ഭക്ഷണത്തില്‍ കൂടുതലാകുന്നു. ഇത് ഭക്ഷ്യവിഷബാധ പോലുള്ള പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.

പോഷണം നഷ്ടമാകുന്നു
പോഷകമൂല്യമുള്ള ഭക്ഷണമാണെങ്കിലും ഒരു ദിവസം പഴകുന്നതിലൂടെ ഇതിലെ പോഷകങ്ങള്‍ നഷ്ടപ്പെടുന്നു. പിന്നീട് ഇത്തരം ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് ചവറു കഴിയ്ക്കുന്നതിന് തുല്യമാണ്.

ബാക്ടീരിയ കൂടുതല്‍
ഭക്ഷണം പഴകുന്നതിലൂടെ അതില്‍ ബാക്ടീരിയ വളരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് പലപ്പോഴും പല തരം അസുഖങ്ങള്‍ക്കും കാരണമാകുന്നു. അതുകൊണ്ട് തന്നെ ഭക്ഷണം ബാക്കി വരാത്ത രീതിയില്‍ പാകത്തിന് മാത്രം പാകം ചെയ്യുക.



Click it and Unblock the Notifications
