Latest Updates
-
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
ഇനി പച്ചമുന്തിരി കഴിയ്ക്കാന്‍ മടിക്കണ്ട
പച്ചമുന്തിരി, ചുവന്ന മുന്തിരി, കുരുവുള്ള മുന്തിരി, കുരുവില്ലാത്ത മുന്തിരി തുടങ്ങി വിവിധ തരത്തിലുള്ള മുന്തിരികളുണ്ട്. ഹൃദയസംബന്ധമായ അസുഖങ്ങള്‍, കാന്‍സര്‍, രക്തസമ്മര്‍ദ്ദം എന്നിവയ്ക്കെല്ലാം പരിഹാരമാണ് മുന്തിരി എന്നതാണ് സത്യം. മുന്തിരി ഉണക്കിയും നമ്മള് ഉപയോഗിക്കാറുണ്ട്. ഇതും ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒരു പിടി മുന്നിലാണ്. ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, മിനറല്‍സ് തുടങ്ങിയവയുടെയെല്ലാം വിളനിലമാണ് പച്ചമുന്തിരി. ആരോഗ്യത്തെ സംബന്ധിച്ച് അത്രയേറെ ഗുണങ്ങളാണ് മുന്തിരി നല്‍കുന്നത്.

സാധാരണ പച്ചമുന്തിരി ജ്യൂസ് ഉണ്ടാക്കാന്‍ ഉപയോഗിക്കാറില്ല. ചുവന്ന മുന്തിരിയാണ് ജ്യൂസ് ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുന്നത്. എന്നാലും ആരോഗ്യം നല്കുന്ന കാര്യത്തില്‍ പച്ചമുന്തിരിയാണ് അല്പം കൂടി കടന്നു നില്‍ക്കുന്നത്. എന്തൊക്കെയാണ് പച്ചമുന്തിരിയുടെ ആരോഗ്യഗുണങ്ങള്‍ എന്നു നോക്കാം.
കൊളസ്ട്രോള്‍ കുറയ്ക്കുന്നു

കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്ന കാര്യത്തില്‍ പച്ചമുന്തിരിയൊരു വീരന്തന്നെയാണ്. അതുകൊണ്ട് തന്നെ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ തയ്യാറെടുക്കുന്നവര്‍ ഇന്നു തന്നെ പച്ചമുന്തിരിയെ ആശ്രയിച്ചോളൂ.
എല്ലിന്റെ ആരോഗ്യം

ആരോഗ്യമുള്ള എല്ലുകള്‍ക്ക് ഏറ്റവും നല്ലതാണ് പച്ചമുന്തിരി. ഇതില്‍ കോപ്പര്‍, അയേണ്‍, മാംഗനീസ് എന്നീ മൂലകങ്ങള്‍ അടങ്ങിയിട്ടുണ്ട്.
ആസ്ത്മ പ്രതിരോധിയ്ക്കുന്നു

ആസ്ത്മയുടെ വില്ലനാണ് പച്ചമുന്തിരി. ഇത് ശ്വാസകോശത്തിലെ ഓക്സിജന്റെ പ്രവാഹം വര്‍ദ്ധിപ്പിക്കുന്നു.
ദഹനപ്രശ്നങ്ങള്‍

ദഹനപ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് പച്ചമുന്തിരി കഴിക്കുന്നതിലൂടെ കഴിയും. മാത്രമല്ല വയറിലുണ്ടാകുന്ന എല്ലാ വിധ പ്രശ്നങ്ങള്‍ക്കും ഒരു വിധം പരിഹാരം നല്കാന് പച്ചമുന്തിരിയ്ക്ക് കഴിയും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

