Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
എരുമപ്പാലിന്റെ ആരോഗ്യ മേന്മകള്
എരുമപ്പാലിന്റെ ഏറ്റവും വലിയ ഉത്പാദകരും ഉപഭോക്താക്കളുമാണ് ഇന്ത്യ. കട്ടിയും കൊഴുപ്പുമുള്ള എരുമപ്പാല് യോഗര്‍ട്ട്, നെയ്യ്, കോട്ടേജ് ചീസ്, പനീര്‍ പോലുള്ള പാരമ്പര്യ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഉത്തമമാണ്.
ഉയര്‍ന്ന തോതിലുള്ള പെറോക്സിഡൈസിങ്ങ് പ്രവര്‍ത്തനം മൂലം ഏറെ സമയത്തേക്ക് എരുമപ്പാല് കേടാകാതെ സൂക്ഷിക്കാനുമാകും. ഏത് പ്രായത്തിലുള്ളവര്‍ക്കും ഉപയോഗിക്കാവുന്ന രുചികരവും ആരോഗ്യകരമായ പോഷകങ്ങള്‍ അടങ്ങിയതാണ് എരുമപ്പാല്.
എരുമപ്പാലിന്റെ ചില മേന്മകള് മനസിലാക്കുക.

പ്രോട്ടീന്‍ സമ്പന്നം
പ്രോട്ടീനുകളുടെ കലവറയായ എരുമപ്പാല് 9 അമിനോ ആസിഡുകളും അടങ്ങിയതാണ്. ഒരു കപ്പ് എരുമപ്പാലില് ഏകദേശം 8.5 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ദിവസം രണ്ട് ഗ്ലാസ്സ് വീതം എരുമപ്പാല് കുടിച്ചാല്‍ 19 ഗ്രാം പ്രോട്ടീന്‍ ലഭിക്കും. പേശികള്‍ക്ക് ക്ഷയം സംഭവിക്കാതിരിക്കാന്‍ പ്രായമായവര്‍ എരുമപ്പാല് ഉപയോഗിക്കുന്നത് ശുപാര്‍ശ ചെയ്യുന്നു.

മിനറലുകളാല്‍ സമ്പന്നം
കാല്‍സ്യം ധാരാളമായി അടങ്ങിയ എരുമപ്പാല് അസ്ഥികളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഉത്തമമാണ്. പതിവായി എരുമപ്പാല് കുടിക്കുന്നത് ഓസ്റ്റിയോപൊറോസിസ് തടയും. മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയ മിനറലുകളും ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇരുമ്പും എരുമപ്പാലില് ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്സിജന്‍ എത്തിക്കാന്‍ സഹായിക്കുന്ന ഘടകമാണ് ഇരുമ്പ്. ഹൃദയ പേശികളടക്കമുള്ള മസിലുകളുടെ മികച്ച പ്രവര്‍ത്തനത്തിന് സഹായിക്കുന്നതാണ് ഇരുമ്പ്.

വിറ്റാമിനുകളാല്‍ സമ്പന്നം
കൊഴുത്ത എരുമപ്പാല് റൈബോഫ്ലേവിന്‍, വിറ്റാമിന്‍ ബി 12 എന്നിവയുടെ കലവറയാണ്. ജേര്‍ണല്‍ ഓഫ് അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് ഫുഡ് കെമിസ്ട്രിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് വിറ്റാമിന്‍ ബി 12 ഹൃദയാഘാതത്തിനും ഹൃദയസ്തംഭനത്തിനുമുള്ള സാധ്യത ഗണ്യമായി കുറയ്ക്കും. വിറ്റാമിന്‍ എ, സി, തയാമൈന്‍ എന്നിവയും ഉയര്‍ന്ന അളവില്‍ എരുമപ്പാലില് അടങ്ങിയിട്ടുണ്ട്. ഫോലേറ്റ്, വിറ്റാമിന്‍ ബി6, നിയാസിന് എന്നിവയും ചെറിയ അളവില്‍ എരുമപ്പാലില് അടങ്ങിയിരിക്കുന്നു.

കൊളസ്ട്രോള്‍ കുറവ്
ഇന്നത്തെ കാലത്ത് മിക്കവരും നേരിടുന്ന ഒരു പ്രശ്നമാണ് കൊളസ്ട്രോളിന്റെ ഉയര്‍ന്ന അളവ്. എരുമപ്പാല് കൊളസ്ട്രോള്‍ കുറഞ്ഞതും പ്രമേഹവും ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ക്കും ഉപയോഗിക്കാവുന്നതുമാണ്. കൂടാതെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളായ എല്‍ഡിഎല്‍ കുറയ്ക്കാനും എരുമപ്പാല് സഹായിക്കും.

കൊഴുപ്പ് കൂടുതല്‍
നിങ്ങള്‍ക്ക് പാലിന്റെ രുചി ഇഷ്ടവും ശരീരഭാരം കൂട്ടാന്‍ ആഗ്രഹവും ഉണ്ടെങ്കില്‍ എരുമപ്പാല് ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ഇതില്‍ പശുവിന് പാലിനേക്കാള്‍ കൊഴു്പ്പ് അടങ്ങിയിട്ടുള്ളതിനാല്‍ ആരോഗ്യകരമായി ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കാം. ഈ കൊഴുപ്പ് പേശികളുടെ ഭാരം വര്‍ദ്ധിപ്പിക്കുകയും ശരീരത്തിന്റെ മെലിച്ചില്‍ മാറ്റുകയും ചെയ്യും. എന്നാല്‍ എരുമപ്പാല് നിയന്ത്രിതമായി ഉപയോഗിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ ഇതിലെ കൊഴുപ്പ് സാച്ചുറേറ്റഡ് ഫാറ്റ് ആയതിനാല്‍ ധമനികള്‍ തടസ്സപ്പെടാന്‍ ഇടയാക്കും.



Click it and Unblock the Notifications
