Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
ചെമ്പുപാത്രത്തിലെ വെള്ളം കുടിക്കൂ...
ആയുര്‍വേദത്തില്‍ ചെമ്പിന് വളരെ പ്രധാന്യമുണ്ട്. വെള്ളം സൂക്ഷിക്കുന്നതിനും, മിനറലുകള്‍ ശുദ്ധീകരിക്കുന്നതിനും, ആരാധനയ്ക്കുള്ള ഏലസ്സുകള്‍ നിര്‍മ്മിക്കുന്നതിനുമൊക്കെ ചെമ്പ് ഉപയോഗിച്ചുവരുന്നു. ഏറെ വര്‍ഷങ്ങളുടെ പാരമ്പര്യമുള്ളതാണ് ആയുര്‍വേദം. അതിനാല്‍ തന്നെ ആയുര്‍വേദത്തില്‍ ആരോഗ്യ സംരക്ഷണത്തിനായി ചെമ്പിന്റെ ഉപയോഗം ഏറെക്കാലമായി നിലവിലുണ്ട്.
ചെമ്പിന്റെ ഗുണങ്ങള്‍ - സ്വയം ശുദ്ധീകരിക്കാനുള്ള കഴിവാണ് ചെമ്പിന്റെ ഏറ്റവും പ്രധാന ഗുണം. ആധുനിക ശാസ്ത്രം ഇതിനെ ഒലിഗോ ഡൈനാമിക് ഇഫക്ട് എന്ന് വിളിക്കുന്നു. ചെമ്പ് മറ്റ് ചില ലോഹങ്ങളേപ്പോലെ വിഷാംശമുള്ളതല്ല.

ചെമ്പ്, വെള്ളി, മറ്റ് ചില ലോഹങ്ങള്‍ എന്നിവയുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുമ്പോള്‍ പല കീടാണുക്കളും നശിച്ചുപോകും. ചെമ്പിന്റെ കരുത്ത് വളരെ ഉയര്‍ന്നതാണ്. പല ആന്റിബയോട്ടിക് ട്രീറ്റ്മെന്റുകള്‍ ചെയ്താല്‍ പോലും എംആര്‍എസ്എ പോലുള്ള അതിശക്തമായ കീടാണുക്കളെ ഇല്ലാതാക്കാന്‍ സാധിക്കാറില്ല. എന്നാല്‍ ചെമ്പ് ഇതിനും ഫലപ്രദമാണ്. പണ്ടും ഇക്കാലത്തും ഏറെ രോഗങ്ങളും പകരുന്നത് വെള്ളത്തിലൂടെയാണ്. ഇതാണ് ആരോഗ്യത്തിനുള്ള ഏറ്റവും വലിയ ഭീഷണിയും.
മനുഷ്യന്റെ ആരോഗ്യവും പ്രകൃതിയുടെ അടിസ്ഥാന ഘടകങ്ങളും തമ്മിലുള്ള ലളിതവും ഗുണകരവുമായ ബന്ധം സംബന്ധിച്ച് ആയുര്‍വേദത്തിലെ ഏറ്റവും നല്ല ഉദാഹരണമാണ് ഇത്. ആധുനിക ശാസ്ത്രം പൗരാണിക വിജ്ഞാനത്തെ സ്വീകരിക്കുന്നതിന്റെ അനേകം ഉദാഹരണങ്ങളിലുമൊന്നാണ് ഇത്.
ചെമ്പ് വെള്ളം ശുദ്ധീകരിക്കുക മാത്രമല്ല ശരീരത്തിന് ആവശ്യമായ മിനറലുകള്‍ ലഭ്യമാക്കുകയും ചെയ്യും. ചെമ്പുപാത്രത്തില്‍ വെള്ളം ശേഖരിച്ചുവെയ്ക്കുന്നത് ദിവസവും ആവശ്യമായ അളവില്‍ ശരീരത്തിന് ചെമ്പ് ലഭ്യമാക്കും.

ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ചെമ്പ് വളരെ പ്രധാനപ്പെട്ട ഘടകമാണ്. ഇത് നാഡീ വ്യവസ്ഥയിലൂടെ വിവരങ്ങള്‍ കൈമാറാന്‍ സഹായിക്കുന്നു. ശക്തമായ ആന്റി ഇന്‍ഫ്ലമേറ്ററി ഘടകമായ ചെമ്പ് ശാരീരികമായ പരുക്കുകളില്‍ നിന്ന് മുക്തമാകാന്‍ സഹായിക്കും. അത് ചര്‍മ്മത്തെ ആരോഗ്യത്തോടെയും, കരുത്തോടെയും സംരക്ഷിക്കും. ചെമ്പ് ദഹനത്തിന് സഹായിക്കുകയും കൊഴുപ്പ് ശേഖരിക്കുന്നത് കുറച്ച് നല്ല ദഹനം ലഭിക്കാന്‍ സഹായിക്കുകയും ചെയ്യും.
ഈ ഗുണങ്ങള്‍ തിരിച്ചറിഞ്ഞ് ചര്‍മ്മ പ്രശ്നങ്ങള്‍, ഗ്യാസ്ട്രബിള്‍, അനീമിയ എന്നിവയ്ക്ക് പരിഹാരമായി ആയുര്‍വേദം ചെമ്പ് നിര്‍ദ്ദേശിക്കുന്നു. തലമുടിയുടെ ആരോഗ്യക്കുറവും ചര്‍മ്മപ്രശ്നങ്ങളും ചെമ്പിന്റെ അപര്യാപ്തത മൂലമാണെന്ന് ഒരു ആയുര്‍വേദ ചികിത്സകന് തിരിച്ചറിയും.

ചെമ്പ് പാത്രത്തില്‍ വെള്ളം ശേഖരിക്കുന്നതിന് യാതൊരു പ്രയാസവുമില്ല. വീടുകളിലും മറ്റും വലിയ ചെമ്പ് പാത്രങ്ങളില്‍ വെള്ളം ശേഖരിച്ച് വെയ്ക്കാറുണ്ടായിരുന്നു. ഭക്ഷണ സമയത്ത് ഇത് ചെറിയ പാത്രങ്ങളിലാക്കി ഉപയോഗിക്കും. ചിലര്‍ ചെറിയ ചെമ്പ് കപ്പ് അല്ലെങ്കില്‍ കലശം ഉപയോഗിക്കാറുണ്ട്.
ആധുനിക കാലത്ത് പഴയ കലശ രൂപത്തില്‍ നിന്ന് വ്യത്യസ്ഥമായി സിലിണ്ടര്‍ രൂപത്തില്‍ ചെമ്പ് പാത്രങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നത്. അവ ഒന്നോ രണ്ടോ ചെമ്പ് കഷ്ണങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. അവയുടെ വായ അടപ്പുപയോഗിച്ച് അടയ്ക്കാവുന്നതാണ്. ഇത് ചോര്‍ച്ച ഒഴിവാക്കുകയും ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
