Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വെറുംവയറ്റില്‍ ഗ്രീന്‍ ടീ കുടിച്ചാല്‍
ഗ്രീന്‍ ടീ ഇന്നത്തെ ലോകത്തെ പ്രധാന ആരോഗ്യസംരക്ഷണവഴിയാണ്. ഇതിലെ ആന്റിഓക്സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്.
ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും തടി കുറയാനുമെല്ലാം ഗ്രീന്‍ ടീ ഏറെ മികച്ചതാണ്. ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിസംരക്ഷണത്തിനുമെല്ലാം ഇത് മികച്ചതാണ്.
എന്നു കരുതി വേണ്ട രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ ഗ്രീന്‍ ടീയ്ക്കും പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നു പറഞ്ഞു കൂടാ.
ഗ്രീന്‍ ടീ പല സമയത്തും കുടിയ്ക്കുന്നവരുണ്ട്. ഏതു സമയമാണ് ഗ്രീന്‍ ടീ കുടിയ്ക്കാന്‍ ഉത്തമമെന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ട്. മാത്രമല്ല, വെറുംവയറ്റില്‍, അതായത് രാവിലെ തന്നെ ഇതു കുടിയ്ക്കാമോയെന്നതും.

കഫീന്‍
ഗ്രീന്‍ ടീ വെറുവയറ്റില്‍ രാവിലെ തന്നെ കുടിയ്ക്കരുതെന്നാണ് പറയുക. ഇതിലെ കഫീന്‍ ഡീഹൈഡ്രേഷന് വരുത്തും. വയറ്റില്‍ ഗ്യാസ്ട്രിക് ആസിഡ് ഉല്പാദിപ്പിയ്ക്കും. ഇത് വയറിനു പ്രശ്നങ്ങളുണ്ടാക്കും. അള്‍സര്‍ വരെ വരുത്തിയേക്കും. വെറുംവയറ്റില്‍ ഗ്രീന്‍ ടീ കുടിയ്ക്കുന്നതു വയറിനേയും ലംഗ്സിനേയും വല്ലാതെ തണുപ്പുള്ളതാക്കുമെന്നും ചൈനീസ് ചികിത്സാശാസ്ത്രം പറയുന്നു.

ഭക്ഷണത്തോടൊപ്പം ഗ്രീന്‍ ടീ കുടിയ്ക്കുന്നത് നല്ലതല്ല. ഇത് വൈറ്റമിന്‍ ബി1 ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിയ്ക്കും. ഇത് ബെറിബെറി എന്ന അവസ്ഥയുണ്ടാക്കും.

കഫീന്‍ അളവ്
ഗ്രീന്‍ ടീയില്‍ കാപ്പിയിലുള്ളതു പോലെ കഫീന്‍ അടങ്ങിയിട്ടുണ്ടോയെന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ട്. ഗ്രീന്‍ ടീയിലും കഫീനുണ്ട്. എന്നാല്‍ ഇത് കുടിയ്ക്കുന്ന അളവും എത്ര കൂടുതല്‍ നേരം ഗ്രീന്‍ ടീ വെള്ളത്തിലിടുന്നുവെന്നതിനേയും ആശ്രയിച്ചിരിയ്ക്കും. കൂടുതല്‍ കുടിയ്ക്കുമ്പോഴും കൂടുതല്‍ നേരം ഇതു വെള്ളത്തിലിടുമ്പോഴും കഫീന്‍ അളവ് കൂടും.

അധികനേരം
പാകത്തിന് അളവില്‍ അധികനേരം ഗ്രീന്‍ടീ ബാഗ് വെള്ളത്തിലിട്ടു വയ്ക്കാതെ ഉപയോഗിയ്ക്കുകയാണ് നല്ലത്.

ഭക്ഷണശേഷം
ഇതുപോലെ ഭക്ഷണശേഷം അല്പം കഴിഞ്ഞ് ഇത് കുടിയ്ക്കുന്നതാണ് നല്ലത്. ഇത് രാവിലെയോ വൈകീട്ടോ ഇടനേരത്തോ ആകാം.



Click it and Unblock the Notifications
