For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹോര്‍മോണ്‍ തകരാറുകള്‍ നിസ്സാരമല്ല

By Super Admin
|

ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനവും ഹോര്‍മോണുകളും തമ്മില്‍ വലിയ ബന്ധമുണ്ട്. ഹോര്‍മോണുകളിലുണ്ടാകുന്ന ചെറിയ വ്യതിയാനം പോലും ശാരീരിക പ്രവര്‍ത്തനങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തും. അപ്പോള്‍ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം നിലച്ചാലോ?

ഇക്കാര്യങ്ങള്‍ അറിഞ്ഞിരുന്നാല്‍ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ സ്ത്രീകള്‍ക്ക് കഴിയും. 50 വയസ്സൊക്കെ കഴിയുമ്പോള്‍ സ്ത്രീകളുടെ ശരീരത്തില്‍ ഹോര്‍മോണുകലുടെ ഉത്പാദം കുറഞ്ഞുതുടങ്ങും.

What Happens When Your Hormones Do Not Function Well

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാനായി നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ കൃത്യമായ ഒരു ഉത്തരത്തില്‍ എത്തിച്ചേരാന്‍ ഗവേഷകര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ശ്വാസകോശം ക്ലീന്‍ ചെയ്യാന്‍ ഈ ഭക്ഷണങ്ങള്‍

സ്ത്രീകളുടെ ശരീരത്തില്‍ ഈസ്ട്രജനും മറ്റ് ഹോര്‍മോണുകളും ഉത്പാദിപ്പിക്കുകയാണ് ഗ്രന്ഥികളുടെ ചുമതല. ആയുര്‍ദൈര്‍ഘ്യത്തിലുണ്ടായ വര്‍ദ്ധനവ്, പോഷകക്കുറവ്, അപര്യാപ്തമായ വ്യായാമം, മാനസിക സംഘര്‍ഷം എന്നിവ ഈ ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും വളരെ നേരത്തേ തന്നെ ഹോര്‍മോണുകളുടെ ഉത്പാദനം തകരാറിലാക്കുകയും ചെയ്യുന്നു.

What Happens When Your Hormones Do Not Function Well

ഹോര്‍മോണുകള്‍ ശരിയായി പ്രവര്‍ത്തിക്കാതിരുന്നാല്‍, ശരീരത്തില്‍ പനിപോലെ ചൂട് അനുഭവപ്പെടും. മാത്രമല്ല സ്ത്രീകളുടെ ജനനേന്ദ്രിയത്തില്‍ ഈര്‍പ്പം ഇല്ലാതാവുക, അമിതമായി തടിവയ്ക്കുക എന്നിവയും ഹോര്‍മോണ്‍ തകരാറിന്റെ ലക്ഷണങ്ങളാണ്.

ചില സത്രീകളില്‍ ലൈംഗിക താത്പര്യം കുറയുകയും മാനസിക സംഘര്‍ഷം ഉണ്ടാവുകയും ചെയ്യും. ക്രമംതെറ്റിയ ആര്‍ത്തവം, മുഖക്കുരു, മുഖത്തെ രോമവളര്‍ച്ച എന്നിവയ്ക്കും ഹോര്‍മോണുകളുടെ പ്രവര്‍ത്തനക്കുറവ് കാരണമാകാറുണ്ട്.

What Happens When Your Hormones Do Not Function Well

വല്ലാത്ത ക്ഷീണം, ഓര്‍മ്മക്കുറവ്, അമിതമായ വിശപ്പ് എന്നിവയാണ് ഹോര്‍മോണ്‍ തകരാറിന്റെ മറ്റു ലക്ഷണങ്ങള്‍. ഹോര്‍മോണ്‍ തകരാറിന്റെ ലക്ഷണങ്ങള്‍ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. അല്ലാത്തപക്ഷം മലബന്ധം, കണ്ണുകളില്‍ നീര്, ത്വക്ക് രോഗങ്ങള്‍, മുടികൊഴിച്ചല്‍ തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് അത് നയിക്കും.

English summary

What Happens When Your Hormones Do Not Function Well

Read to know what happens when hormones does not function well. Also read to know the side effects of hormones and how your body changes due to hormonal changes.
Story first published: Saturday, September 24, 2016, 16:33 [IST]
X
Desktop Bottom Promotion