Latest Updates
-
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ!
കപ്പലണ്ടി പുഴുങ്ങിക്കഴിയ്ക്കണം, കാരണം
നിലക്കടല, കപ്പലണ്ടി തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന നട്സ് പലര്‍ക്കും പ്രിയമായിരിയ്ക്കും. മറ്റു നട്സിനെപ്പോലെയല്ല, അത്രയ്ക്കും വിലയില്ലെന്നതും ഇതിനെ കൂടുതല്‍ ജനകീയമാക്കുന്നു.
വറുത്ത കപ്പലണ്ടി കൊറിയ്ക്കാന് ഇഷ്ടപ്പെടാത്തവരുണ്ടാകില്ല. കഴിയ്ക്കാന്‍ സ്വാദുണ്ടെന്നു മാത്രമല്ല, പല പോഷകങ്ങളുടേയും കലവറയുമാണിത്.
എന്നാല്‍ വറുക്കുന്നതിനു പകരം കപ്പലണ്ടി പുഴുങ്ങിക്കഴിച്ചാലോ, ആരോഗ്യഗുണങ്ങള്‍ ഏറും. ഇതെക്കുറിച്ചു കൂടുതലറിയൂ,

കലോറി
കപ്പലണ്ടി പുഴുങ്ങിക്കഴിയ്ക്കുമ്പോള്‍ ഇതിലെ കലോറി മറ്റു നട്സിനെ അപേക്ഷിച്ച് ഏറെ കുറയും. തടി വയ്ക്കില്ലെന്നതു തന്നെ ഗുണം. ഒരൗണ്‍സ് പുഴുങ്ങിയ കപ്പലണ്ടിയില്‍ 99 കലോറിയാണുള്ളത്. എന്നാല്‍ എണ്ണ ചേര്ക്കാതെയെങ്കിലും വറുത്ത കപ്പലണ്ടിയില്‍ 166 കലോറിയുണ്ട്.

ക്യാന്‍സര്‍
ഫ്ളേവനോയ്ഡുകല്‍, പോളിഫിനോളുകള്‍ എന്നിവ പുഴുങ്ങിയ കപ്പലണ്ടിയില്‍ കൂടുതലുണ്ട്. ഇവ ക്യാന്‍സര്‍, പ്രമേഹം, ഹൃദയപ്രശ്നങ്ങള്‍ തുടങ്ങിയ പല പ്രശ്നങ്ങളും അകറ്റാന്‍ ഏറെ ഉത്തമമാണ്.

നാരുകള്‍
വറുത്ത നിലക്കടലയേക്കാള് പുഴുങ്ങിയതില്‍ നാരുകള്‍ കൂടുതലുണ്ട്. ഒരൗണ്‍സ് പുഴുങ്ങിയ കപ്പലണ്ടിയില്‍ 2.5 ഗ്രാം നാരുകളുണ്ട്. നമ്മുടെ ശരീരത്തിന് ഒരു ദിവസം വേണ്ട നാരിന്റെ 10 ശതമാനം.

മലബന്ധം
മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ തടയുന്നതിന് പുഴുങ്ങിയ കപ്പലണ്ടി ഏറെ നല്ലതാണ്. ഇതിലെ നാരുകളാണ് ഇതിനു സഹായിക്കുന്നത്. പുഴുങ്ങുന്നതു വഴി ദഹനവും എളുപ്പമാകുന്നു.

കൊളസ്ട്രോള്‍
കൊളസ്ട്രോള്‍ ഉള്ളവര്‍ക്കും ധൈര്യമായി കഴിയ്ക്കാവുന്ന ഒന്നാണ് പുഴുങ്ങിയ കപ്പലണ്ടി. കൊഴുപ്പിന്റെ അംശം കുറവാണെന്നതു തന്നെ കാരണം.

ഹൃദയാരോഗ്യത്തിന്
പുഴുങ്ങിയ കപ്പലണ്ടിയില്‍ വറുത്ത കപ്പലണ്ടിയേക്കാള്‍ മോണോസാച്വറേറ്റഡ് ഫാറ്റ് കൂടുതലടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്.

ചര്‍മസൗന്ദര്യത്തിനും
ആന്റിഓക്സിഡന്റുകള്‍, വൈറ്റമിന്‍ ഇ എന്നിവയുടെ നല്ലൊരു ഉറവിടമാണ് പുഴുങ്ങിയ കപ്പലണ്ടി. ആരോഗ്യത്തിനു മാത്രമല്ല, ചര്‍മസൗന്ദര്യത്തിനും ഇത് ഏറെ ഗുണകരമാണ്.

നട്സ് അലര്‍ജിയുള്ളവര്‍ക്ക്
നട്സ് അലര്‍ജിയുള്ളവര്‍ക്ക് വറുത്ത കപ്പലണ്ടി ദോഷം ചെയ്തേക്കും. കപ്പലണ്ടി പുഴുങ്ങിക്കഴിയ്ക്കുന്നത് ഈ ദോഷം ഒഴിവാക്കാന്‍ ഏറെ നല്ലതാണ്.



Click it and Unblock the Notifications
