Latest Updates
-
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം?
ഉപകരണങ്ങൾ ഭാരം കുറക്കാൻ ഉതകുമോ?
' അമിതമായാൽ അമൃതും വിഷം എന്നാണ് ചൊല്ല്.' ഏതു കാര്യത്തിലായാലും ഇതു ബാധകം ആണ്.ഭക്ഷണകാര്യത്തിൽ പ്രത്യേകിച്ചും .അമിതഭക്ഷണം മനുഷ്യരുടെയെല്ലാം ദൗർബല്യം ആണ്. സ്വാദും ,ഭംഗിയും ഭക്ഷണത്തെ കൂടുതൽ ആസ്വാദ്യകരം ആക്കുന്നു. അതുമൂലം ആവശ്യത്തിൽ അധികം ഭക്ഷണം കഴിക്കുന്നവരാണ് പലരും .
സ്വാദേറിയ ഭക്ഷണത്തിന്റെ അടിമകളായ നാം പലപ്പോഴും ആവശ്യത്തിൽ അധികം കഴിക്കുന്നത് സ്വാഭാവികം .,ഇതിന്റെ ദോഷവശത്തെ കുറിച്ച് നാം ചിന്തിക്കാറില്ല .വേണ്ടിവന്നാൽ മരുന്നുകളെ ആശ്രയിക്കാമല്ലോ എന്നാണ് നമ്മുടെ എല്ലാം മനോഭാവം .
ഇങ്ങിനെ രോഗികൾ ആവുന്നതിലും ഭേദമല്ലേ സ്വയം ഒരു നിയന്ത്രണം .'.ശരീരമാദ്യം'ഖലു ധർമ്മസാധനം എന്നല്ലേ' ?ആരോഗ്യപരമായ ജീവിതശൈലിയാണ് ഇതിനു ഉത്തമം. നാം കഴിക്കുന്ന ഭക്ഷണത്തെ നിയന്ത്രിക്കാനുള്ള ഒരു ഉപകരണം ഇന്ന് നിലവിൽ വന്നിട്ടുണ്ട്.ഈ ഉപകരണം ശരീരഭാഗത്ത് ഘടിപ്പിക്കുമ്പോൾ നാം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് ഇതിൽ രേഖപ്പെടുത്തുന്നു സ്വയം അറിയാതെ അധികഭക്ഷണം അകത്താക്കുന്നവർക്ക് ഏറ്റവും പറ്റിയ ഉപാധിയാണ് ഇത് . വെള്ളം കുടിച്ചു ഭാരം കുറയ്ക്കാം

ഈ ഉപകരണത്തിന്റെ പ്രവർത്തനം അറിയാനായി അമേരിക്കയിലെ സൗത്ത് കരോനിലയിലെ' ക്ലെംസം സർവകലാശാലയിലെ' ഫിലിപ്പ് ജാസ്പർ 'എന്ന ഗവേഷകൻ ഏതാനും യുവാക്കളെ പരീക്ഷണശാലയിൽ പരീക്ഷണത്തിനു വിധേയരാക്കി. വലിയതും ചെറിയതും ആയ പാത്രങ്ങളിൽ ഭക്ഷണം വിളമ്പി .കുറച്ചുപേരിൽ മാത്രം ഉപകരണം ഘടിപ്പിച്ചാണ് പരീക്ഷണം നടത്തിയത് .ഇതിൽ ഉപകരണം ഘടിപ്പിക്കാത്തവർ കൂടുതൽ അളവിൽ ഭക്ഷണം കഴിക്കുന്നതായി കണ്ടു
പാത്രത്തിന്റെ വലുപ്പച്ചെറുപ്പം ഒരളവുവരെ കണക്കിലെടുക്കാനാവില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിഗമനംഎങ്കിലും വലിയ പാത്രത്തിൽ കഴിക്കുന്നവർ കൂടുതൽ കഴിക്കും . അധികം ഭക്ഷണം കഴിക്കുന്നവരെ അതിൽനിന്ന് പിന്തിരിപ്പിക്കുക എന്നതായിരുന്നു ഗവേഷകനായ ജാസ്പറിന്റെ ലക്ഷ്യം. എത്രത്തോളം ആഹാരം അകത്താക്കി എന്ന് ഈ ഉപകരണം രേഖപ്പെടുത്തുമ്പോൾ മനുഷ്യൻ സ്വാഭാവികമായും അളവും കുറക്കും എന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ .
അധികഭക്ഷണത്തെ കുറിച്ച് മനുഷ്യമനസ്സിൽ ഒരു അവബോധം സൃഷ്ടിക്കുക എന്നതാണ് ഗവേഷകന്റെ ലക്ഷ്യം ഒരു സ്വയം നിരീക്ഷണമാണ് ഇതിനാവശ്യം എന്നദ്ദേഹം പറയുന്നു. ഇത്തരം ഒരു ഉപകരണം എത്രത്തോളം കലോറി കൂട്ടും എന്നറിയാൻ സഹായിക്കും .വിജയകരമായ രീതിയിൽ സ്വയം നിയ്രന്തിക്കാൻ പറ്റാത്തവർക്ക് ഇതൊരു നിത്യസഹായിയാവുമെന്നതിൽ സംശയം ഇല്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
