For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ഥിരമായി പാല്‍, സ്തനാര്‍ബുദം ആണിനും പെണ്ണിനും

|

സ്ത്രീകളുടെ മരണ നിരക്ക് ഉയര്‍ത്തുന്നതില്‍ സ്തനാര്‍ബുദത്തിന്റെ പങ്ക് വളരെ വലുതാണ്. ഇന്ന് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പേടിയിക്കുന്നതും സ്തനാര്‍ബുദത്തെ തന്നെയാണ് എന്നതാണ് കാര്യം. എന്നാല്‍ സ്തനാര്‍ബുദം സ്ത്രീകളുടെ കാര്യത്തില്‍ മാത്രമല്ല പുരുഷന്‍മാര്‍ക്കും ബാധിയ്ക്കുന്ന ഒന്നാണ്. ആര്‍ത്തവ സമയം അപകടമാകുന്നതെപ്പോള്‍?

നമ്മുടെ ചില ശീലങ്ങള്‍ തന്നെയാണ് സ്തനാര്‍ബുദത്തിന്റെ പ്രധാന കാരണം. പ്രത്യേകിച്ചും ഭക്ഷണ കാര്യത്തില്‍. സ്ഥിരമായി നമ്മള്‍ കുടിയ്ക്കുന്ന ചില പാനീയങ്ങള്‍ തന്നെയാണ് പലപ്പോഴും സ്തനാര്‍ബുദത്തിന്റെ പ്രധാന കാരണം. പാല്‍ കുടിയ്ക്കുന്നത് സ്തനാര്‍ബുദത്തിന്റെ പ്രധാന കാരണമാണ് എന്നാണ് പറയുന്നത്.

 പാല്‍ കുടിയ്ക്കുന്നത്

പാല്‍ കുടിയ്ക്കുന്നത്

പാല്‍ കുടിയ്ക്കുന്നതിലൂടെ സ്ത്രീയായാലും പുരുഷനായാലും സ്തനാര്‍ബുദം ഉണ്ടാവുന്നു. പലപ്പോഴും പാലില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യമാണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്.

 പുഡ്ഡിംഗ്

പുഡ്ഡിംഗ്

പുഡ്ഡിംഗ് പോലുള്ള വസ്തുക്കളും ക്യാന്‍സറിന് കാരണമാകുന്നു. ഇതിലും പാലും പാലിന്റെ അംശങ്ങളും ഉള്ളതു കൊണ്ട് തന്നെയാണ് ഇത് ക്യാന്‍സര്‍ ക്ഷണിച്ചു വരുത്തുന്നത്.

 വെണ്ണ

വെണ്ണ

പ്രോട്ടീന്‍ കൂടുതലുള്ളതുകൊണ്ട് വെണ്ണ കഴിയ്ക്കാം എന്ന് കരുതുന്നത് പലപ്പോഴും മണ്ടത്തരമാണ്. കാരണം വെണ്ണ കൂടുതല്‍ കഴിയ്ക്കുന്നതും ബ്രെസ്റ്റ് ക്യാന്‍സറിന് കാരണമാകുന്നു.

തൈരിനേയും വെറുതെ വിടില്ല

തൈരിനേയും വെറുതെ വിടില്ല

തൈര് നമ്മുടെ ഭക്ഷണ ശീലത്തിന്റെ ഭാഗമാണ്. എന്നാല്‍ തൈര് കഴിയ്ക്കുന്നത് പലപ്പോഴും സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

 കൊഴുപ്പ് കൂടുതല്‍

കൊഴുപ്പ് കൂടുതല്‍

പാലിലും പാലുല്‍പ്പന്നങ്ങളിലും അടങ്ങിയിട്ടുള്ള കൊഴുപ്പാണ് ഇതിന്റെ പ്രധാന കാരണം. ഇത് 64%ത്തിലധികം ക്യാന്‍സര്‍ സാധ്യതയാണ് വര്‍ദ്ധിപ്പിക്കുന്നത്.

കുറയ്ക്കാനുള്ള വഴികള്‍

കുറയ്ക്കാനുള്ള വഴികള്‍

പാലിന്റെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുക. കൂടാതെ ആരോഗ്യകരമായ ഡയറ്റ് ശീലമാക്കുക. ശരീരഭാരം നിയന്ത്രിക്കുക, മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുക. ഇവയെല്ലാം ആരോഗ്യകരമായ ജീവിതത്തിലേക്ക് നമ്മെ നയിക്കുന്നു.

English summary

We Drink It Daily, But Don’t Know That It Causes Breast Cancer

The researchers have conducted a study which was proven that women affected by breast cancer who consume full-fat dairy products after diagnosis have increased risk of dying from breast.
Story first published: Monday, July 4, 2016, 10:06 [IST]
X