Latest Updates
-
ചന്ദ്രദർശനം 2026: ഒക്ടോബർ 11-ന് ഈ സമയത്ത് ചന്ദ്രനെ കണ്ടാൽ ഐശ്വര്യം കൂടെയുണ്ടാകും! -
കേരളത്തിൽ കനത്ത മഴ: 4 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ജാഗ്രത പാലിക്കുക! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
നവരാത്രി 2026: പൂജയ്ക്കും ഷോപ്പിംഗിനും മികച്ച മുഹൂർത്തങ്ങൾ; ലക്ഷ്മി-സരസ്വതി യോഗങ്ങൾ എങ്ങനെ കണ്ടെത്താം? -
പ്രസവാനന്തര ഫിറ്റ്നസ്: കത്രീന കൈഫിനെപ്പോലെ ആരോഗ്യം വീണ്ടെടുക്കാം; അമ്മമാർ അറിയേണ്ട സുരക്ഷിതമായ വഴികൾ -
ശുക്ര വക്രഗതി: ഈ ആഴ്ച പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കണം, പ്രണയത്തിലും വേണം ജാഗ്രത! -
ശാരദീയ നവരാത്രി 2026: നാളെ മുതൽ തുടക്കം; ഘടസ്ഥാപനത്തിന് ഈ സമയം ഏറ്റവും ഉത്തമം, ശ്രദ്ധിക്കേണ്ടവ -
നവരാത്രി നാളിൽ ഭാഗ്യം തെളിയുമോ? നിങ്ങളുടെ ജാതകത്തിലെ 3 രാജയോഗങ്ങൾ ഇന്ന് രാത്രി പരിശോധിക്കാം -
ലോക മാനസികാരോഗ്യ ദിനം: പങ്കാളിയുടെ സമ്മർദ്ദം കുറയ്ക്കാൻ ഈ 9 സന്ദേശങ്ങൾ അയക്കൂ -
ഒക്ടോബർ 12-18: ഈ 4 രാശിക്കാർക്ക് ഭാഗ്യകാലം, പണവും കരിയറും തേടിയെത്തും!
ആയുസ്സ് വേണമെങ്കില്‍ ഈ പഴങ്ങള്‍ കഴിയ്ക്കൂ...
ക്യാന്‍സറിനും ഹൃദയാഘാതത്തിനുമുള്ള സാധ്യത കുറയ്ക്കുക എന്നതിലുപരിയായി പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് നമ്മുടെ ജീവിതത്തിലെ സന്തോഷം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.
"പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് അവ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനേക്കാള്‍ വേഗത്തില്‍ നമ്മുടെ മാനസികമായ സന്തോഷം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും" എന്ന് ലണ്ടനിലെ വാര്‍വിക്ക് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ആന്‍ഡ്രൂ ഓസ്വാള്‍ഡ് പറയുന്നു. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വിനാഗിരി മതി...
പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് എട്ടു തവണ വരെ ഓരോന്നായി വര്‍ദ്ധിപ്പിച്ചപ്പോള്‍ സന്തോഷവും അതിനനുസൃതമായി വര്‍ദ്ധിച്ചെന്ന് കണ്ടെത്തിയിട്ടുണ്ട്. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ഒഴിവാക്കിയിരുന്നവര്‍ അവ കഴിക്കാനാരംഭിച്ചതോടെ അവരുടെ ജീവിത സംതൃപ്തി വര്‍ദ്ധിച്ചതായും കണ്ടു.

സാധാരണയായി ആളുകള്‍ക്ക് ആരോഗ്യപ്രദമായ ഭക്ഷണം കഴിക്കാനുള്ള പ്രേരണ പില്ക്കാല ജീവിതത്തിലെ സംതൃപ്തിയിലെയും ആഹ്ലാദത്തിലെയും മാറ്റങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കുന്നവ ആയതിനാല്‍ ദുര്‍ബലപ്പെടാനുള്ള സാധ്യതയുണ്ട്.
എന്നിരുന്നാലും പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കുന്നതുകൊണ്ടുള്ള സൗഖ്യം വേഗത്തില്‍ ഫലം തരുമെന്ന് ഓസാവാള്ഡ് കൂട്ടിച്ചേര്‍ക്കുന്നു.
"പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിന് മാനസികമായ ഒരു ഗുണവുമുണ്ട് - അത് ഒരു ദശാബ്ദത്തോളം ആരോഗ്യപ്രശ്നങ്ങളെ കുറച്ചു നിര്‍ത്തുന്നു എന്നത് മാത്രമല്ല" എന്ന് ആസ്ട്രേലിയയിലെ ക്വീന്സ്ലാന്ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ റെസ്ഡോ മുജിസിക് പറയുന്നു. പാവയ്ക്ക ജ്യൂസും നാരങ്ങാ നീരും അമൃതിനു തുല്യം

പഠനത്തിനായി ക്രമരഹിതമായി തെരഞ്ഞെടുത്ത 12,385 ആളുകളുടെ ഭക്ഷണ ഡയറികളെ ഗവേഷണ ടീം നിരീക്ഷിച്ചു. വരുമാനത്തിലും വ്യക്തിപരമായ സാഹചര്യങ്ങളിലുമുള്ള മാറ്റം സന്തോഷത്തിലും ജീവിതസംതൃപ്തിയിലുമുള്ള മാറ്റവുമായി അവര്‍ ക്രമീകരിച്ചു. ദിവസം എട്ടു തവണ വരെ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് അനുദിന ജീവിതത്തില്‍ ആളുകള്‍ക്ക് സന്തോഷം കണ്ടെത്താന്‍ സഹായിച്ചു എന്ന അനുമാനത്തിലെത്തുകയും ചെയ്തു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
