Latest Updates
-
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ!
ആര്‍ത്തവ രക്തവഴികള്‍
ആര്‍ത്തവം സ്ത്രീയുടെ ശരീരത്തിലെ സ്വാഭാവിക പ്രക്രിയയാണ്. സ്ത്രീയുടെ ശരീരം പ്രത്യുല്പാദനക്ഷമമാകുന്നതില് പ്രധാന പങ്കുള്ള ഒന്ന്.
മാസം തോറുമുള്ള ആര്‍ത്തവം സ്ത്രീ ശരീരത്തിന്റെ ആരോഗ്യത്തെ തെളിയിക്കുന്ന ഒന്നു കൂടിയാണ്. 11-12 വയസില്‍ തുടങ്ങുന്ന ആര്‍ത്തവം സ്ത്രീയ്ക്ക് 45-50 വയസാകുന്നതുവരെ നീണ്ടുനില്‍ക്കും.
ആര്‍ത്തവത്തെക്കുറിച്ചു അറിയുന്നതും അറിയാത്തതുമായ പല വസ്തുതകളുമുണ്ട്. ഇവയില്‍ അറിയാത്ത ചിലതിനെക്കുറിച്ചറിയൂ,

ആര്‍ത്തവ രക്തവഴികള്‍
യൂട്രസിന്റെ ഉള്ളിലെ പാളി അഥവാ എന്‍ഡോമെട്രിയം ഗര്‍ഭധാരണം നടക്കാതാകുമ്പോള്‍ ആര്‍ത്തവകാലത്തു പുറന്തള്ളപ്പെടും. ഇതാണ് ആര്‍ത്തവരക്തം കട്ടിയായി കാണപ്പെടുന്നതിനു പുറകില്‍.

ആര്‍ത്തവ രക്തവഴികള്‍
3-7 വരെയാണ് സാധാരണയായി ആര്‍ത്തവദിവസങ്ങള്‍. ഇതില്‍ കൂടുതലുണ്ടാകുന്നത് അയേണ്‍ കുറവിന് വഴിവയ്ക്കും.

ആര്‍ത്തവ രക്തവഴികള്‍
പൊട്ടാസ്യം, സോഡിയം, അയേണ്‍, സെര്‍വിക്കല്‍ മ്യൂകസ്, യൂട്രസ് ലൈനിംഗ് കോശങ്ങള്‍ എന്നിവ ആര്‍ത്തവരക്തത്തില്‍ അടങ്ങിയിരിയ്ക്കുന്നു.

ആര്‍ത്തവ രക്തവഴികള്‍
ആര്‍ത്തവരക്തത്തിനു ബ്രൗണ്‍ നിറമമെങ്കില് മുന്‍പത്തെ രക്തം കെട്ടിക്കിടക്കുന്നതു പുറന്തള്ളപ്പെടുന്നതാണ്. ഇതില്‍ അസ്വഭാവികമായി ഒന്നുമില്ല.

ആര്‍ത്തവ രക്തവഴികള്‍
പ്രോസ്റ്റാഗ്ലാന്റീന്സ് എന്നറിയപ്പെടുന്ന ലിപിഡുകളാണ് ആര്‍ത്തവസമയത്തെ വേദനയക്കു കാരണം. ഇവ യൂട്രസ് മസിലുകള്‍ വികസിയ്ക്കുന്നതിനും ചുരുങ്ങുന്നതിനും വഴിയൊരുക്കുന്നു. ഇതാണ് വേദനയായി അനുഭവപ്പെടുന്നത്.

ആര്‍ത്തവ രക്തവഴികള്‍
ബീജത്തിന് സ്ത്രീ ശരീരത്തില്‍ 5 ദിവസം വരെ ജീവനോടെയിരിയ്ക്കാന് സാധിയ്ക്കും. അതായത് ആര്‍ത്തവസമയത്ത് സുരക്ഷിതസെക്സല്ലെങ്കിലും ഗര്‍ഭധാരണ സാധ്യത തള്ളിക്കളയാനാവില്ലെന്നു ചുരുക്കം.

ആര്‍ത്തവ രക്തവഴികള്‍
യൂട്രസില്‍ ഉല്പാദിപ്പിയ്ക്കപ്പെടുന്ന ആര്‍ത്തവരക്തം ഗര്‍ഭാശയമുഖത്തിലൂടെ സഞ്ചരിച്ച് യോനിയിലൂടെ പുറന്തള്ളപ്പെടുന്നു.



Click it and Unblock the Notifications
