Latest Updates
-
കേരളപ്പിറവി ദിനത്തിൽ മഴയുടെ ചതി; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ഈ ജാഗ്രത വേണം! -
രാഹുകാലം ഇന്ന്: കേരളത്തിലെ കൃത്യമായ സമയം എങ്ങനെ കണ്ടെത്താം? ഒഴിവാക്കേണ്ട കാര്യങ്ങൾ അറിയാം -
ദീപാവലി ക്ലീനിംഗ്: വാസ്തു പ്രകാരം വീട് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്, ഐശ്വര്യം വരാൻ ശ്രദ്ധിക്കാം -
കേരളപ്പിറവി ആഘോഷം: യാത്രകൾ പ്ലാൻ ചെയ്യുകയാണോ? ഗതാഗത നിയന്ത്രണങ്ങളും ഹെൽപ്പ് ലൈൻ നമ്പറുകളും അറിയാം -
ഐടിആർ ഫയൽ ചെയ്യാൻ ഇനി സമയം നീട്ടി; ഓഡിറ്റിംഗ് ആവശ്യമുള്ളവർ ശ്രദ്ധിക്കേണ്ട പുതിയ തീയതികൾ ഇതാ! -
നവംബർ 1-3: യാത്രയ്ക്കും സാമ്പത്തിക ഇടപാടുകൾക്കും ഗ്രഹങ്ങളുടെ സ്വാധീനം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 31 ഗ്രഹഗോചരം: 12 രാശിക്കാർക്കും ഇന്നത്തെ നിർണ്ണായക ദിനം; പണമിടപാടിലും ഷോപ്പിംഗിലും ജാഗ്രത വേണം -
ഒക്ടോബർ 31 ഭാഗ്യയോഗം: പണം, ഇന്റർവ്യൂ, ഷോപ്പിംഗ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാഗ്യം കൂടെയുണ്ടാകും! -
നവംബർ 1-7: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, ധനനേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 നവംബർ മാസഫലം: നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം ഈ കാര്യങ്ങൾ
നിങ്ങളുടെ യോനി പറയാന്‍ ശ്രമിയ്ക്കുന്നത്.....
സ്ത്രീ ശരീരത്തിന്റെ ആരോഗ്യത്തില്‍ യോനിയാരോഗ്യം പ്രധാനപ്പെട്ടതാണ്. വേണ്ട പരിചരണം നല്‍കിയില്ലെങ്കില്‍ അണുബാധയടക്കമുള്ള പ്രശ്നങ്ങള്‍ വഴി പ്രത്യുല്പാദനവ്യവസ്ഥയെ വരെ ബാധിയ്ക്കാവുന്ന ഒന്നാണിത്.
75 ശതമാനം സ്ത്രീകള്‍ക്കും ജീവിതത്തില്‍ ഒരിക്കലെങ്കിലും വജൈനല്‍ ഇ്ന്ഫെക്ഷന് ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.
യോനിയുടെ ആരോഗ്യം ശരിയല്ലെങ്കില്‍ ശരീരം തന്നെ പലവിധ ലക്ഷണങ്ങളും കാണിയ്ക്കും. ഇവയെക്കുറിച്ചു കൂടുതലറിയൂ,

അണുബാധ
യോനിയില്‍ ചൊറിച്ചില്‍, പുകച്ചില്‍ എന്നിവയനുഭവപ്പെടുന്നത് ബാക്ടീരിയില്‍ അണുബാധ കാരണമാണ്. വജൈനല്‍ ആരോഗ്യം സംരക്ഷിയ്ക്കുന്ന നല്ല ബാക്ടീരിയകളുടെ എണ്ണത്തേക്കാള്‍ ചീത്ത ബാക്ടീരിയകള്‍ കൂടമ്പോഴാണ് ഇതുണ്ടാകുന്നത്. പുകച്ചിലും ചൊറിച്ചിലും ദുര്‍ഗന്ധവും ബാക്ടീരിയല്‍ അണുബാധയ്ക്കുണ്ടാകും. വൈറല്‍ അണുബാധയ്ക്ക് ഇതേ ലക്ഷണങ്ങളെങ്കിലും ദുര്‍ഗന്ധമുണ്ടാകില്ല.
ഈ ഭാഗത്തുപയോഗിയ്ക്കുന്ന സോപ്പിലോ ക്രീമിലോ മറ്റുമുണ്ടാകുന്ന കെമിക്കല്‍ അലര്‍ജി കാരണവും ചൊറിച്ചിലുണ്ടാകാം.

ദുര്‍ഗന്ധത്തോടു കൂടിയ യോനീസ്രവം
ദുര്‍ഗന്ധത്തോടു കൂടിയ യോനീസ്രവം ബാക്ടീരിയല്‍ വജൈനോസിസ് എന്ന രോഗത്തിന്റെ ലക്ഷണമാണ്. പ്രത്യേകിച്ചു ലൈംഗികബന്ധത്തിനു ശേഷം.
ഗര്‍ഭകാലത്ത് ഈ രോഗമുണ്ടാകുന്നത് മാസം തികയാതെയുള്ള പ്രസവത്തിനു വരെ കാരണമായേക്കാം. ലൈംഗികജന്യരോഗങ്ങള്‍ പകരുന്നതിനും ഇത് കാരണമാകും.

നിറഭേദത്തില്‍
യോനീസ്രവമെന്നത് വജൈനയുടെ ആരോഗ്യത്തിനായുള്ള ശരീരത്തിന്റെ തന്റെ സംരക്ഷണവലയമാണ്. സാധാരണ ഗതിയില്‍ ഇത് വെളുത്തു നിറത്തിലാണ് കാണപ്പെടുക.
ഈ സ്രവം ബ്രൗണ്‍, ചുവന്ന നിറഭേദത്തില്‍ കാണപ്പെടുന്നത് മാസമുറയോടനുബന്ധിച്ചു സാധാരണമാണ്. അല്ലാത്തപക്ഷം ഇത് സെര്‍വിക്കല്‍ ക്യാന്‍സര്‍ ലക്ഷണവുമാകാം. ഗര്‍ഭകാലത്തിന്റെ തുടക്കത്തില്‍ ഇത് അബോര്ഷന് ലക്ഷണവുമാകാം.
പച്ച കലര്‍ന്ന വെളുത്ത നിറത്തോടെയുള്ളത് ട്രൈക്കോമോണിയാസിസ് എന്ന ലൈംഗികരോഗലക്ഷണമാകാം. വെളുപ്പു നിറത്തില്‍ കൊഴുപ്പില്ലാത്തത്, ചാര, മഞ്ഞ നിറത്തിലെ സ്രവം എന്നിവ ബാക്ടീരിയല്‍ വജൈനോസിസ് ലക്ഷണമാകാം.

ഫംഗല്‍ അണുബാധ
വജൈനയില്‍ ചൊറിച്ചിലും ചുവന്നു തടിയ്ക്കലുമെല്ലാം ഫംഗല്‍ അണുബാധയാകാം. യോനീഭാഗത്തെ നനവും വൃത്തിക്കുറവുമെല്ലാമാണ് കാരണങ്ങള്‍.

ബ്ലീഡിംഗുണ്ടാകുന്നത്
മാസമുറ സമയത്തല്ലാതെ ബ്ലീഡിംഗുണ്ടാകുന്നത് രോഗലക്ഷണമാണ്. മെനോപോസായ സ്ത്രീകള്‍ക്ക് 12 മാസശേഷം ബ്ലീഡിംഗുണ്ടാകുന്നതും ശ്രദ്ധിയ്ക്കണം. ഇവ ക്യാന്‍സര്‍, എന്‍ഡോമെട്രിയല്‍ പോളിപ്സ് രോഗങ്ങളുടെ ലക്ഷണമാകാം.

സെക്സിനിടയിലോ ശേഷമോ ബ്ലീഡിംഗെങ്കില്‍
സെക്സിനിടയിലോ ശേഷമോ ബ്ലീഡിംഗെങ്കില്‍ അണുബാധ, പ്രസവസമയത്തുണ്ടായ വജൈനല്‍ മുറിവ്, യോനിയിലെ വരള്‍ച്ച, ലൈംഗികരോഗങ്ങള്‍ എ്ന്നിവയുടെ ലക്ഷണവുമാകാം.

വജൈനയിലെ വരള്‍ച്ച
വജൈനയിലെ വരള്‍ച്ച മെനോപോസ് സമയത്തുണ്ടാകാം. ഈസ്ട്രജന് ഹോര്‍മോണ്‍ കുറവാകുന്നതാണ് കാരണം. അണുബാധ പോലുള്ള രോഗങ്ങള്‍ കാരണം ഇതുണ്ടാകാം. വജൈനല്‍ ഡ്രൈനസ് അണുബാധയ്ക്കു വഴിയൊരുക്കും.

അമിതമായ യോനീസ്രവം
അമിതമായ യോനീസ്രവം അപൂര്വമായുണ്ടാകുന്നത് ഭയപ്പെടാനില്ല. കാരണം ഇത് യോനി വൃത്തിയാക്കാനുള്ള ശരീരത്തിന്റെ പ്രക്രിയയാണ്. എന്നാല്‍ ഇത് അമിതമാകുന്നത് യോനീരോഗലക്ഷണമാകാം.



Click it and Unblock the Notifications
