Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ജീരക വെള്ളം കുടിയ്ക്കുന്നതും സൂക്ഷിച്ച്
ജീരകത്തിന്റെ ഉപയോഗം മൂലമുണ്ടാകുന്ന ചില ദോഷങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.
ആരോഗ്യഗുണങ്ങള്‍ നിരവധിയാണ് ജീരകത്തിന്. പല രോഗങ്ങള്‍ക്കും ഔഷധമായി ജീരകം ഉപയോഗിക്കുന്നു. ജീരകത്തിന് പക്ഷേ ഗുണം മാത്രമല്ല ദോഷങ്ങളും നിരവധിയാണ്. പലപ്പോഴും ഈ ദോഷങ്ങളെക്കുറിച്ച് ആര്‍ക്കും അറിയില്ല.
അതുകൊണ്ട് തന്നെ ഗുണമെന്ന് കരുതി പലരും ജീരകം ഉപയോഗിക്കുമ്പോള്‍ പലപ്പോഴും അത് ദോഷത്തിലാണ് അവസാനിയ്ക്കുന്നത് എന്നതാണ് സത്യം. എന്തൊക്കെ ദോഷങ്ങളാണ് ജീരകത്തിന്റെ അമിതോപയോഗത്തിലൂടെ ഉണ്ടാവുന്നത് എന്ന് നോക്കാം.

പുളിച്ച് തികട്ടല്‍
പലര്‍ക്കും ജീരകവെള്ളം കുടിയ്ക്കുമ്പോഴോ ജീരകം കഴിയ്ക്കുമ്പോഴോ പുളിച്ച് തികട്ടല്‍ അനുഭവപ്പെടുന്നു. ഇത്തരം പ്രശ്നമുള്ളവര്‍ പരമാവധി ജീരകം ഉപയോഗിക്കുന്നത് കുറയ്ക്കാന്‍ ശ്രമിക്കുക.

നെഞ്ചെരിച്ചില്‍
നെഞ്ചെരിച്ചിലിന് പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ടാവാം. ഭക്ഷണത്തിന്റെ ആധിക്യവും ഭക്ഷണം കൃത്യമായി ദഹിയ്ക്കാത്തതും എല്ലാം നെഞ്ചെരിച്ചിലിന് കാരണമാകാം. എന്നാല്‍ ഇത്തരം പ്രശ്നം ഉള്ളപ്പോള്‍ ഒരിക്കലും ജീരകം കഴിയ്ക്കരുത്.

കരള്‍ പ്രശ്നങ്ങള്‍
കരളിന് പ്രശ്നമുണ്ടാക്കാനും ജീരകത്തിന് കഴിയും. കൂടുതല്‍ കാലം അമിതമായ തോതില്‍ ജീരകം കഴിച്ചാല്‍ അത് പലപ്പോവും കരളിനെ പ്രശ്നത്തിലാക്കുന്നു.

ആര്‍ത്തവരക്തം കൂടുതല്‍
ആര്‍ത്തവമുള്ള സമയങ്ങളില്‍ ജീരകത്തിന്റെ ഉപയോഗം രക്തസ്രാവം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും. അതുകൊണ്ട് തന്നെ ഈ സമയത്ത് ജീരകം കഴിയ്ക്കാന്‍ പാടില്ല.

രക്തസമ്മര്‍ദ്ദത്തിന്റെ അളവ്
രക്തസമ്മര്‍ദ്ദത്തിന്റെ അളവ് കുറയ്ക്കുന്നതിനും ജീരകത്തിന് കഴിയുന്നു. അരകടകരമായ അവസ്ഥയിലേക്ക് എത്തിയ്ക്കാന്‍ പലപ്പോഴും ജീരകം കഴിയ്ക്കുന്നത് കാരണമാകുന്നു.

പ്രമേഹ രോഗികള്‍ക്ക് നല്ലതല്ല
പ്രമേഹ രോഗികകള്‍ക്ക് ജീരകത്തിന്റെ ഉപയോഗം വളരെ ദോഷകരമായാണ് ബാധിയ്ക്കുന്നത്. ജീരകം കഴിയ്ക്കുന്നത് പ്രമേഹം വര്‍ദ്ധിപ്പിക്കുന്നു.

അലര്‍ജി ഉണ്ടാക്കുന്നു
പല വിധത്തിലുള്ള അലര്‍ജി ഉണ്ടാക്കുന്നതിനും ജീരകം പലപ്പോഴും കാരണമാകുന്നു.



Click it and Unblock the Notifications
