Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മഞ്ഞള്‍ എല്ലാവരും കഴിയ്ക്കരുത്!
മഞ്ഞള്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഏറെ മികച്ചതാണ്. നല്ലൊരു രോഗസംഹാരിയാണ് മഞ്ഞള്‍. ഇത് അല്പം പാലില്‍ ചേര്‍ത്തു കുടിയ്ക്കുന്നത് കോള്‍ഡ് പോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്.
എന്നാല്‍ എന്തിനും രണ്ടുവശമുള്ളതുപോലെ മഞ്ഞളും വേണ്ട രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ അപകടമാകാം.
ഏതെല്ലാം വിധത്തിലാണ് മഞ്ഞള്‍ നിങ്ങള്‍ക്ക് അപകടമാകുന്നതെന്നറിയൂ,

മഞ്ഞളിന് പ്രമേഹം കുറയ്ക്കാനുള്ള സ്വാഭാവികപ്രവണതയുണ്ട്. ടൈപ്പ് 2 പ്രമേഹത്തിനുള്ള 8 മസാലകളില്‍ പ്രധാനപ്പെട്ട ഒന്നാണ് മഞ്ഞള്‍. ഇതുകൊണ്ടുതന്നെ മരുന്നുപയോഗിയ്ക്കുന്നവര് മഞ്ഞള്‍ കഴിയ്ക്കുമ്പോള്‍ രക്തത്തിലെ ഷുഗര്‍ തോത് പെട്ടെന്നു കുറയാന്‍ ഇടവരും. ഇത് അപകടമാണ്. ഹൈപ്പോഗ്ലൈസീമിയ എന്ന അവസ്ഥയുണ്ടാക്കും.
ഗര്‍ഭകാലത്ത് മിതമായ തോതില്‍, അതായത് ഭക്ഷണത്തില്‍ ഉപയോഗിയ്ക്കുന്ന രീതിയില്‍ മഞ്ഞള്‍ കഴിയ്ക്കുന്നതു കൊണ്ടു ദോഷമില്ല. എന്നാല്‍ അമിതമായി ഇതുപയോഗിയ്ക്കുന്നത് യൂട്രസിനെ ഉദ്ദീപിപ്പിയ്ക്കും, മാസമുറയുണ്ടാകാന് സാധ്യതയുണ്ട്. ഇത് ഗര്‍ഭത്തിന് അപകടമാണ്.

ലിവറിന് താഴെയുള്ള ഒന്നാണ് ഗോള്‍ ബ്ലാഡര്‍. ബൈല്‍ ഡക്ട് വഴിയാണ് ഇത് ലിവറുമായി ബന്ധപ്പെട്ടിരിയ്ക്കുന്നത്. ബൈല്‍ അഥവാ പിത്തദ്രവം ശേഖരിയ്ക്കുന്നത് ഗോള്ബ്ലാഡറിലാണ്. പിത്തദ്രവമാണ് വയറ്റിലെ കൊഴുപ്പു നീക്കുന്നതും. മഞ്ഞള്‍ അമിതമാകുന്നത് ഗോള്‍ ബ്ലാഡര്‍ പ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ഗോള്‍ ബ്ലാഡര്‍ പ്രശ്നങ്ങളുള്ളവര്‍ മഞ്ഞള്‍ ഉപയോഗത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം.
മഞ്ഞള്‍ ഓക്സലേറ്റ് അധികമാക്കും. ഇത് കിഡ്നി ആരോഗ്യത്തിന് നല്ലതല്ല. കിഡ്നി സ്റ്റോണ്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് ഇട വരുത്തും.

രക്തം കട്ടി പിടിയ്ക്കാനുള്ള മരുന്നു കഴിയ്ക്കുന്നവര്‍ മഞ്ഞള്‍ കഴിയ്ക്കുന്നതില്‍ ശ്രദ്ധിയ്ക്കണം. അതായത് രക്തത്തിന്റെ കട്ടി കുറഞ്ഞതു കാരണം രക്തപ്രവാഹം പോലുള്ളവ നിലയ്ക്കാന്‍ പ്രയാസമുള്ളവര്‍. കാരണം മഞ്ഞളിന് രക്തത്തിന്റെ കട്ടി കുറയ്ക്കാനുള്ള കഴിവുമുണ്ട്. ഇത് കൂടുതല്‍ ബ്ലീഡിംഗ് ഇട വരുത്തും.
അസിഡിറ്റി പ്രശ്നങ്ങളുള്ളവരും മഞ്ഞള്‍ കഴിയ്ക്കുമ്പോള്‍ ശ്രദ്ധിയ്ക്കണം. മഞ്ഞള്‍ ആസിഡ് ഉല്പാദനത്തിന് വഴി വയ്ക്കുന്ന ഒന്നാണ്.
ഇത്തരം ആരോഗ്യപ്രശ്നങ്ങളില്ലാത്തവര്‍ക്ക് മഞ്ഞള്‍ ദിവസം മൂന്നു ഗ്രാം, അതായത് ഒരു ടീസ്പൂണ്‍ വരെ കഴിയ്ക്കാം. അല്ലാത്തവര്‍ ഇതിന്റെ പകുതിയോ അല്ലെങ്കില്‍ ഡോക്ടറുടെ നിര്‍ദേശാനുസരണമോ ഉപയോഗിയ്ക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

