Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
യാത്രകള്‍ തടി കൂട്ടാതിരിക്കാന്‍...
നിങ്ങള്‍ ഒരു അവധിക്കാലം ചെലവഴിക്കാനോ, ഓഫീസ് സംബന്ധമായ യാത്രക്കോ ഒക്കെ പോകുമ്പോള്‍ ശരീരഭാര നിയന്ത്രണവും ഭാരം കുറയ്ക്കല്‍ പദ്ധതികളുമൊക്കെ പിന്നോക്കം പോകും. ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ കൈവെടിയുകയും അധികഭാരത്തോടെ മടങ്ങിയെത്തുകയും ചെയ്യും.
യാത്രകളിലും അവധിദിനങ്ങളിലുമൊക്കെ ഭക്ഷണക്രമം തകരുകയും കൊതിപ്പിക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് പ്രയാസകരവുമാകും. യാത്രകളില്‍ ശരീരഭാരം നിയന്ത്രിക്കാനുള്ള ചില വഴികള്‍ മനസിലാക്കിയിരിക്കുക.

വിശപ്പിനെ അറിയുക
കര്‍ശനമായ സമയ നിയന്ത്രണം ഭക്ഷണക്കാര്യത്തില്‍ ഒഴിവാക്കുക. നിങ്ങള്‍ക്ക് വിശപ്പ് അനുഭവപ്പെട്ടാല്‍ മികച്ച, വയര്‍ നിറയ്ക്കുന്ന ഭക്ഷണങ്ങള്‍ കലോറി കുറഞ്ഞ സ്നാക്സുകള്‍ക്ക് പകരം കഴിക്കുക. ഇത്തരം സ്നാക്സുകളില്‍ പ്രോട്ടീനുകളോ ഫൈബറുകളോ ഇല്ല.

വെള്ളം കുടിക്കുക
ദാഹത്തെ ഒരിക്കലും വിശപ്പായി തെറ്റിദ്ധരിക്കരുത്. മിക്കവാറും അവസരങ്ങളില്‍ ശരീരത്തിന് വെള്ളം ആവശ്യമായി വരുമ്പോള്‍ നമ്മള് ആഹാരം കൊണ്ട് നിറയ്ക്കും. ശരീരത്തെ നന്നായി മനസിലാക്കുകയും കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുകയും ചെയ്യുക.

ഭക്ഷണത്തിന്റെ അളവില്‍ ശ്രദ്ധിക്കുക
നിങ്ങള്‍ ഒരു നഗരം സന്ദര്‍ശിക്കുമ്പോള്‍ അവിടുത്തെ സവിശേഷമായ ഭക്ഷണങ്ങള്‍ രുചിച്ച് നോക്കുക സാധാരണമാണ്. നിങ്ങളുടെ യാത്രയില്‍ എന്തും പരീക്ഷിച്ച് നോക്കാം. പക്ഷേ ഒരു കാര്യത്തിലും അമിതമായി കീഴ്പ്പെടാതിരിക്കുക.

മുന്‍ഗണനകള്‍ നല്കാന് പഠിക്കുക, അലസജീവിതം ഒഴിവാക്കുക
പ്രലോഭനങ്ങളുടെ ഒരു വലിയ ബുഫെയാണ് ലോകം. ശരീരഭാര നിയന്ത്രണവും, ആരോഗ്യവും നിങ്ങള്‍ക്ക് പ്രധാനമാണെങ്കില്‍ ഭക്ഷണത്തിന് മുമ്പ് അക്കാര്യം ഓര്‍മ്മിക്കുക. പുതിയ ആളുകളെ കാണുക, നഗരത്തില്‍ ചുറ്റി സഞ്ചരിക്കുക എന്നിവയ്ക്ക് ഭക്ഷണക്കാര്യങ്ങളേക്കാള് പ്രാധാന്യം നല്‍കുക. കൂടാതെ എലിവേറ്റര്‍ ഉപയോഗിക്കുന്നതിന് പകരം പടികള്‍ കയറുകയും, കുറഞ്ഞ ദൂരത്തേക്ക് വാഹനത്തിന് പകരം നടന്ന് പോവുകയും ചെയ്യുക.

കരുത്ത് നല്കുന്ന ഭക്ഷണങ്ങള്‍
ഒരു കേക്ക് കഷ്ണത്തിലും കൊഴുപ്പ് നിറഞ്ഞ ബര്‍ഗറിലും കലോറി മാത്രമേയുള്ളൂ, പോഷകങ്ങളില്ല എന്ന് മനസിലാക്കുന്നതിന് നിങ്ങള്‍ ഒരു ന്യൂട്രീഷന്‍ ആകേണ്ട കാര്യമില്ല. നിങ്ങള്‍ തെരഞ്ഞെടുക്കുന്ന ഭക്ഷണങ്ങള്‍ എല്ലായ്പ്പോഴും ഗുണകരമാകണണെന്നില്ല. ഫൈബര്‍, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ പോലുള്ള വര്‍ദ്ധിച്ച പോഷകങ്ങള്‍ ഉള്‍പ്പെട്ട ആഹാരങ്ങള്‍ കലോറി കൂടുതലായി അടങ്ങിയവയ്ക്ക് പകരം കഴിക്കുക.

മദ്യപാനം
മദ്യപാനത്തിന്റെ കാര്യത്തില്‍ സ്വയം നിയന്ത്രിക്കുക.വല്ലപ്പോഴും ഒന്നോ രണ്ടോ ഡ്രിങ്കുകള്‍ കഴിക്കുന്നതാണ് ദിവസവും അല്ലെങ്കില്‍ എല്ലാ ആഴ്ചയിലും കഴിക്കുന്നതിനേക്കാള്‍ നല്ലത്.

വികാരങ്ങളെ വിശപ്പില്‍ നിന്ന് വേര്‍തിരിച്ച് അറിയുക
ഭക്ഷണം കഴിക്കുന്നത് സുഖത്തിന് വേണ്ടിയാകരുത്. നിങ്ങള്‍ക്ക് വിശ്രമം ഇല്ലാതെ വരുമ്പോള്‍ അല്ലെങ്കില്‍ മനസ്സുഖം തോന്നാതെ വരുമ്പോള്‍ നടക്കാന്‍ പോവുകയോ, പാട്ട് കേള്‍ക്കുകയോ അല്ലെങ്കില്‍ താല്പര്യമുള്ളവ വായിക്കുകയോ ചെയ്യുക.

മറ്റുള്ളവരില്‍ നിന്ന് സമ്മര്‍ദ്ദം അനുഭവിക്കാതിരിക്കുക -
സാമൂഹിക സാഹചര്യങ്ങളില്‍ മിക്കപ്പോഴും മറ്റുള്ളവരുടെ ഇഷ്ടത്തിന് നമ്മള് ഭക്ഷണം കഴിക്കുകയും കുടിക്കേണ്ടി വരുകയും ചെയ്യും. നിങ്ങളുടേതായ രീതിയില്‍ യാത്ര ചെയ്യുകയും ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും ചെയ്യുക.



Click it and Unblock the Notifications
