Latest Updates
-
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും!
പല്ലു നന്നാക്കാന്‍ ഇവ കഴിയ്ക്കൂ
മികച്ച ആരോഗ്യം പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. പഴങ്ങള്‍ കഴിക്കുന്നത് രോഗപ്രതിരോധശക്തി നേടാന്‍ മാത്രമല്ല പല്ലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കാനും ഫലപ്രദമാണ്. അതുകൊണ്ട് ഇവ ദൈനംദിന ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. ഇവയിലെ വിറ്റാമിനുകള്‍, മിനറലുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ പല്ലുകളെയും മോണകളെയും സംരക്ഷിക്കും. ചില ഭക്ഷണങ്ങളും പാനീയങ്ങളും കഴിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തെ ബാധിക്കും.
വായിലെ ബാക്ടീരിയ നിങ്ങളുടെ പല്ലുകള്‍ക്ക് തകരാറുണ്ടാക്കും. പ്രത്യേകിച്ച് ഭക്ഷണം കഴിച്ച ശേഷം പല്ലുതേക്കാതെയും വായ കഴുകാതെയും ഇരിക്കുകയും ഭക്ഷണാവശിഷ്ടങ്ങള്‍ വായില്‍ അവശേഷിക്കുകയും ചെയ്താല്‍. എല്ലാ ഭക്ഷണത്തിനുമൊടുവില് പഴങ്ങളും പച്ചക്കറികളും കഴിക്കുക. കാരണം അവയിലെ ജലത്തിന്റെ ഉയര്‍ന്ന അളവ് പല്ലുകളെയും മോണകളെയും ആരോഗ്യത്തോടെ സംരക്ഷിക്കും.
പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്ന ചില പഴങ്ങളെയും പച്ചക്കറികളെയും കുറിച്ച് മനസിലാക്കിയിരിക്കുക.

സ്ട്രോബെറി
സ്ട്രോബെറി പല്ലിന് വെളുപ്പ് നിറം നല്കാന് കഴിവുള്ളതാണ്. ഇതില്‍ ഒരു ആസ്ട്രിനജന്റും വിറ്റാമിന്‍ സിയും അടങ്ങിയിട്ടുണ്ട്. സ്ട്രോബെറിയിലെ ആസ്ട്രിന്‍ജെന്റ് വായിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുകയും, വിറ്റാമിന്‍ സി കറകള്‍ അകറ്റി പല്ലിന് വെളുപ്പ് നിറം നല്‍കുകയും ചെയ്യും.

ആപ്പിള്‍
ആപ്പിള്‍ ഒരു ബ്രഷിന് പകരമാകില്ല. പക്ഷേ ആപ്പിള്‍ കടിക്കുന്നതും ചവയ്ക്കുന്നതും വായിലെ ഉമിനീരിന്റെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും ബാക്ടീരിയയുടെ അളവ് കുറച്ച് പല്ലുകേടാകുന്നത് കുറയ്ക്കുകയും ചെയ്യും. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന മാലിക് ആസിഡ് പല്ലു വെളുപ്പിക്കുന്നതിനുള്ള ഉത്പന്നങ്ങളിലുള്ള ഘടകമാണ്. ഇത് കറകള്‍ നീക്കം ചെയ്യാന്‍ സഹായിക്കും. പല്ലിന്റെ വേരുകളിലെ കറകള്‍ സ്വഭാവികമായി നീക്കം ചെയ്യാന്‍ ആപ്പിള്‍ സഹായിക്കും.

വാഴപ്പഴം
വിറ്റാമിനുകള്‍, മിനറലുകള്‍, പൊട്ടാസ്യം എന്നിവയാല്‍ സമ്പന്നമായ വാഴപ്പഴം ഏറെ ആരോഗ്യഗുണങ്ങളുള്ളതാണ്. വാഴപ്പഴം പല്ലില്‍ തങ്ങിയിരിക്കുകയില്ല. വാഴപ്പഴത്തിന്റെ ഉള്‍ഭാഗം പല്ലുവെളുപ്പിക്കാന് സഹായിക്കും. വാഴപ്പഴത്തിന്റെ തോല് ഉപയോഗിച്ച് പല്ല് വെളുപ്പിക്കുന്നത് വളരെ സുരക്ഷിതവും ആരോഗ്യകരവുമാണ്. വാഴപ്പഴത്തിന്റെ തോല് മിനറലുകളുടെയും വിറ്റാമിനുകളുടെയും മികച്ച സ്രോതസ്സാണ്. മറ്റ് വൈറ്റ്നറുകളേപ്പോലെ രൂക്ഷതയില്ലാത്ത വാഴപ്പഴം ചെലവു കുറഞ്ഞതുമാണ്.

തണ്ണിമത്തങ്ങ
തണ്ണിമത്തങ്ങക്ക് പല്ലിനെ ശക്തിപ്പെടുത്താനും പല്ലുകളെയും മോണകളെയും ചെറിയ തോതില്‍ വൃത്തിയാക്കാനും കഴിവുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമോ? വിറ്റാമിന്‍ സി ആണ് ഇതിന് സഹായിക്കുന്നത്. വേനല്‍ക്കാല വിളയായ തണ്ണിമത്തങ്ങ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയതും പല്ലിനും മോണയ്ക്കും ഗുണകരവുമാണ്.

ഓറഞ്ച്
കാല്‍സ്യം, വിറ്റാമിന്‍ സി എന്നിവ ലഭിക്കാനായി ഓറഞ്ച് കഴിക്കുക. ദിവസം ഓരോ ഗ്ലാസ്സ് ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് കാല്‍സ്യം ലഭ്യമാക്കുകയും പല്ലിന് കരുത്ത് നല്‍കുകയും ചെയ്യും. ആരോഗ്യമുള്ള പല്ലുകള്‍ക്കും മോണകള്ക്കുമുള്ള ഏറ്റവും മികച്ച തെരഞ്ഞെടുപ്പാണ് ഓറഞ്ച്. ഓറഞ്ചിലടങ്ങിയ സിട്രിക് ആസിഡ് വായിലെ അസിഡിറ്റി ലെവല്‍ നിയന്ത്രിക്കാന്‍ സഹായിക്കും. പ്രത്യേകിച്ച് ശരീരത്തിന്റെ സ്വന്തം മൗത്ത്വാഷായ ഉമിനീര് ഇത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നത് വഴി.

പൈനാപ്പിള്‍
പല്ലിന് വെളുപ്പ് നിറം ലഭിക്കാന്‍ പൈനാപ്പിള്‍ സഹായിക്കും. പൈനാപ്പിളില്‍ ഉയര്‍ന്ന അളവിലുള്ള വിറ്റാമിന്‍ സി പല്ലില്‍ കറകള്‍ അടിയുന്നതും മോണരോഗങ്ങളും തടയും. പൈനാപ്പിള്‍ കഴിക്കുന്നത് വഴി നിങ്ങളുടെ മോണകള്‍ ശക്തിപ്പെടുകയും വര്‍ഷങ്ങളോളം ഉറപ്പ് നിലനിര്‍ത്തുകയും ചെയ്യും. ആരോഗ്യം സംരക്ഷിക്കുന്നതില്‍ മോണകള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. പല്ലുകളെ യഥാസ്ഥാനത്ത് ഉറപ്പിച്ച് നിര്‍ത്തുന്നത് മോണകളാണ്. മോണയുടെ ആരോഗ്യമില്ലായ്മ പല്ലിനെയും ബാധിക്കും.

കുക്കുമ്പര്‍
വെള്ളരിക്ക - കുക്കുര്ബിറ്റാസിയ സസ്യകുടുംബത്തില്‍പ്പെട്ട കുക്കുമ്പര്‍
വ്യാപകമായി കൃഷി ചെയ്യപ്പെടുന്ന ഇനമാണ്. പല്ലിനും മോണയ്ക്കുമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കുക്കുമ്പര്ജ്യൂസ് ഫലപ്രദമാണ്. പ്രത്യേകിച്ച് മോണപഴുപ്പിന്റെ കാര്യത്തില്‍.



Click it and Unblock the Notifications