Latest Updates
-
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും! -
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമോ? -
ബുധൻ ചിങ്ങം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഈ തെറ്റുകൾ ഒഴിവാക്കാം
കരളിന്റെ ആരോഗ്യം കാത്തു സൂക്ഷിക്കാന്‍ ബുദ്ധിമുട്ടോ
നമ്മുടെ ശരീരത്തില്‍ കരളിന്റെ ധര്‍മ്മം നിരവധിയാണ്. അഞ്ഞൂറിലധികം ധര്‍മ്മങ്ങളാണ് കരള്‍ നമ്മുടെ ശരീരത്തില്‍ നിര്‍വ്വഹിക്കുന്നത്. എന്തെങ്കിലും കേടുപാടു സംഭവിച്ചാലും സ്വയം തന്നെ അതിനെ ചികിത്സിച്ചു സുഖപ്പെടുത്താനും മിടുക്കനാണ് കരള്‍. മദ്യപിക്കുന്നവരുടെ കരള്‍ ഇങ്ങനെ
ലഹരി പദാര്‍ത്ഥം ഉപയോഗിക്കുന്നവരിലാണ് കരള്‍ രോഗം വരുക എന്നൊരു ധാരണ നമുക്കിടയിലുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ലഹരി ഉപയോഗിക്കാത്തവരിലും കരള്‍ രോഗം സാധാരണമാണ്. എല്ലാത്തിലുമുപരി നല്ല രീതിയിലുള്ള ജീവിത സാഹചര്യമാണ് പലപ്പോഴും നമ്മളെ പല രോഗങ്ങളില്‍ നിന്നും മുക്തരാക്കുന്നതും.
കരളിന്റെ ആരോഗ്യം സംരക്ഷിക്കണമെന്ന് ആഗ്രഹമുള്ളവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അറിഞ്ഞോ അറിയാതെയോ നാം ചെയ്യുന്ന തെറ്റുകള്‍ക്ക് ജീവിതത്തില്‍ വലിയ വില കൊടുക്കേണ്ടി വരും പലപ്പോഴും.

കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍
കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതാണ് കരളിനെ ഏറ്റവും കൂടുതല്‍ ദോഷകരമായി ബാധിയ്ക്കുക. കരളിന്റെ സാധാരണ പ്രവര്‍ത്തനത്തെ പലപ്പോഴും കൊഴുപ്പ് നിറഞ്ഞ ഭക്ഷണങ്ങള്‍ ദോഷകരമായി ബാധിയ്ക്കും.

മദ്യത്തിന്റെ ഉപയോഗം
മദ്യത്തിന്റെ ഉപയോഗവും കരളിനെ തകര്‍ക്കുന്നതാണ്. അമിത മദ്യപാനം കരളിനെ തകര്‍ക്കുന്ന കാര്യം അറിയാത്തവര്‍ ചുരുക്കമായിരിക്കും. ആരോഗ്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നവര്‍ ദിവസം മൂന്നോ നാലോ പെഗില്‍ കൂടുതല്‍ കഴിയ്ക്കരുത്.

പുകവലിയും കരളും
പുകവലി എത്ര വേണ്ടെന്നു വെച്ചാലും മാറ്റാന്‍ പറ്റാത്ത ശീലമാണ്. ഇത് കരളിന്റെ പ്രവര്‍ത്തനത്തെ വളരെ ദോഷകരമായി തന്നെയാവും ബാധിയ്ക്കുന്നതും.

തടി കുറയ്ക്കാനുള്ള ഭക്ഷണ രീതികള്‍
തടി കുറയ്ക്കാനുള്ള ഭക്ഷണരീതികള്‍ പലപ്പോഴും കരളിന് ദോഷം ചെയ്യും. കരളില്‍ അനാവശ്യ സമ്മര്‍ദ്ദമുണ്ടാക്കി ഇത് കരളിന്റെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിയ്ക്കും.

പരിഹാരം
കരള്‍ രോഗത്തിന് ഒരിക്കലും പൂര്‍ണമായ പരിഹാരം ലഭിയ്ക്കുകയില്ല. എന്നാല്‍ ആരോഗ്യകരമായ ജീവിതരീതിയും ഭക്ഷണ രീതിയും പിന്തുടര്ന്നാല് ഈ രോഗത്തെ നമുക്ക് ഒരു പരിധി വരെ തടഞ്ഞു നിര്‍ത്താം.

സുരക്ഷിതമായ സെക്സ്
രക്ത പരിശോധന, സുരക്ഷിതമായ സെക്സ്, ഹെപ്പറ്റൈറ്റസിനെതിരെയുള്ള വാക്സിനേഷന് എന്നിവ കൃത്യമായി പിന്തുടര്ന്നാല് കരള്‍ രോഗത്തെ ഇല്ലാതാക്കാം.

ഒഴിവാക്കേണ്ടവ
വറുത്തതും പൊരിച്ചതുമായ ആഹാര പദാര്‍ത്ഥങ്ങള്‍, മാംസോത്പ്പന്നങ്ങള്, കേക്ക്, പപ്പടം, അച്ചാര്‍, സോസ് എന്നിവ ഒഴിവാക്കുക. മാത്രമല്ല പഴങ്ങളും പച്ചക്കറികളും നന്നായി കഴിയ്ക്കുക.



Click it and Unblock the Notifications