Latest Updates
-
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
കാരറ്റ് + ബീറ്റ്റൂട്ട് + ആപ്പിള്‍ = ആയുസ്സ്
അമൃത് കുടിച്ചാല്‍ മരണത്തെ പോലും തോല്പ്പിക്കാമെന്നാണ പുരാണങ്ങളില്‍ പറയുന്നത്. വെറുതേ പറയുന്നതല്ല അമൃതിനു വേണ്ടി പാലാഴി കടഞ്ഞതും അതിനു ശേഷമുണ്ടായ കോലാഹലങ്ങളെല്ലാം നമുക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് ശരിയ്ക്കും അമൃത് കിട്ടിയാലോ. അതിനായി അധികം കഷ്ടപ്പെടേണ്ടി ഒന്നും വരില്ല. ഇതെല്ലാം അപകടകരമായ സൂചനകളാണ്
എന്തെന്നാല്‍ അമൃത് നമുക്ക് നമ്മുടെ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതാണ്. അതിനായി ആകെ ചെയ്യാനുള്ളത് അല്പം കാരറ്റും, ബീറ്റ്റൂട്ടും, ആപ്പിളും മാത്രം വാങ്ങിയ്ക്കുക എന്നതാണ്. എങ്ങനെ ആയുസ്സ് വര്‍ദ്ധിപ്പിക്കുന്ന ഈ പാനീയം തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍
ബീറ്റ്റൂട്ട് ഒന്ന്, ആപ്പിള്‍ ഒന്ന്, കാരറ്റ് രണ്ടെണ്ണം എന്നിവയാണ്. എല്ലാം നല്ലതു പോലെ കഴുകി വൃത്തിയാക്കുക.

തയ്യാറാക്കുന്ന വിധം
എല്ലാ ചേരുവകളും കൂടി ഒരുമിച്ച് ചേര്‍ക്കരുത്. ആദ്യം ബീറ്റ്റൂട്ട് ജ്യൂസ് ആണ് തയ്യാറാക്കേണ്ടത്. അത് ഒരു മണിക്കൂര്‍ ഫ്രിഡ്ജില്‍ വെച്ച് നല്ലതു പോലെ തണുപ്പിക്കുക. അതിനു ശേശം മാത്രം അതിലേക്ക് ആപ്പിള്‍ ജ്യൂസും കാരറ്റ് ജ്യൂസും ചേര്‍ക്കുക.

കഴിക്കേണ്ടത്
എന്നും രാവിലെ പ്രഭാത ഭക്ഷണത്തിനു അരമണിക്കൂര്‍ മുന്‍പ് ഇത് കുടിയ്ക്കണം. എന്നാല്‍ മാത്രമേ പ്രതീക്ഷിച്ച ഫലം ലഭിയ്ക്കുകയുള്ളൂ.

ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്നു
ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്നതിന് ഏറ്റവും ഉത്തമമായ പാനീയമാണ് ഈ ജ്യൂസ് എന്ന കാര്യത്തില്‍ സംശയമില്ല. അത്രയധികം വിറ്റാമിനുകളാണ് ഇതിലെല്ലാം അടങ്ങിയിട്ടുള്ളത്. ഇത് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നു.

കിഡ്നി പ്രവര്‍ത്തനക്ഷമമാക്കുന്നു
കിഡ്നി പ്രവര്‍ത്തന ക്ഷമമാക്കുന്നതില്‍ മുന്നിലാണ് ബീറ്റ്റൂട്ട്. ഇത് ഹൃദയത്തിലേക്കുള്ള രക്തത്തെ ശുദ്ധീകരിയ്ക്കുക കൂടി ചെയ്യുന്നു.

കൊളസ്ട്രോള്‍ കുറയ്ക്കുന്നു
കൊളസ്ട്രോളിന്റെ കാര്യത്തിലും പേടിയ്ക്കേണ്ട ആവശ്യമില്ല. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു.

രാവിലെയുള്ള മനംപിരട്ടല്‍
രാവിലെയുള്ള മനം പിരട്ടല്‍ പലരുടേയും ദിവസം തന്നെ ഇല്ലാതാക്കുന്നു. അതിനെ പ്രതിരോധിയ്ക്കാന്‍ ഏറ്റവും മുന്നിലാണ് ഈ ജ്യൂസ്.

അമിതവണ്ണത്തിന് പരിഹാരം
അമിതവണ്ണത്തെ കുറയ്ക്കുന്നതിനും ഈ ജ്യൂസ് സഹായിക്കുന്നു. രാവിലെ വെറും വയറ്റില്‍ ഈ ജ്യൂസ് കുടിയ്ക്കുന്നത് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നു.

രോഗപ്രതിരോധ ശേഷി
രോഗപ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കുന്നതിനും മുന്നിലാണ് ഈ ജ്യൂസ്. ഇത് രോഗങ്ങളില്‍ നിന്നും രോഗലക്ഷണങ്ങളില്‍ നിന്നും നമ്മെ സംരക്ഷിക്കുന്നു.



Click it and Unblock the Notifications
