Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
എല്ലിനെ പൊടിയ്ക്കും ഈ പാനീയം
നമ്മള് സ്ഥിരമായി കുടിയ്ക്കുന്ന ചില പാനീയങ്ങളുണ്ട്. എത്രയൊക്കെ വേണ്ടെന്ന് വെച്ചാലും ഇത്തരം പാനീയങ്ങള്‍ കുടിയ്ക്കാന്‍ നമ്മള് നിര്‍ബന്ധിതരാവുന്നു. സോഫ്റ്റ്ഡ്രിങ്ക്സ്, സോഡ തുടങ്ങിയവയൊക്കെ ഈ പരിധിയില്‍ വരുന്ന പാനീയങ്ങളാണ്. ദിവസവും 12 ഔണ്‍സെങ്കിലും ഇത്തരം പാനീയങ്ങള്‍ കുടിയ്ക്കുന്നവര്‍ കുറവല്ല. ഇത് നമ്മുടെ എല്ലിനുണ്ടാക്കുന്ന പ്രശ്നം അതത്ര ചെറുതൊന്നുമല്ല.

നമ്മള് ദാഹം മാറ്റാന്‍ കുടിയ്ക്കുന്ന സോഡ മതി പ്രശ്നങ്ങള്‍ ഗുരുതരമാക്കാന്‍ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഈ സോഡ ഉണ്ടാക്കി വെയ്ക്കും. എല്ലുകളുടെ ബലക്കുറവിനും അസ്ഥിക്ഷയത്തിനും എല്ലുകള്‍ പെട്ടെന്നൊടിയുന്നതിനും ഇത് കാരണമാകും. ഇതല്ലാതെ എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങളാണ് സോഡയും ഇതുപോലുള്ള പാനീയങ്ങളും കുടിയ്ക്കുന്നതിലൂടെ ഉണ്ടാവുക എന്ന് നോക്കാം. പാല് സ്ഥിരമായി കുടിയ്ക്കുന്നവര്‍ ശ്രദ്ധിക്കുക
എല്ല് തേയ്മാനം

എല്ല് തേയ്മാനം ഉണ്ടാവുന്നത് സാധാരണയാണ്. എന്നാല്‍ ഇതിന് കാരണം പ്രധാനമായും നമ്മള് കുടിയ്ക്കുന്ന കാപ്പിയും സോഡയുമാണ്. കോളയില്‍ അടങ്ങിയിട്ടുള്ള കഫീനും ഫോസ്ഫറിക് ആസിഡും ഉണ്ടാക്കുന്ന പ്രശ്നമാണ് എല്ല് തേയ്മാനത്തിന്റെ പ്രധാന കാരണം. പ്രത്യേകിച്ച് ഓസ്റ്റിയോപെറോസിസ് അഥവാ എല്ല് തേയ്മാനം ഉള്ളവര്‍ സോഡയും അതുപോലുള്ള അസിഡിക് ആയ പാനീയങ്ങളും കുടിയ്ക്കുന്നത് നിര്‍ബന്ധമായും ഒഴിവാക്കണം.
അമിതവണ്ണം

അമിതവണ്ണം ഇന്നത്തെ കാലത്ത് ഏറ്റവും പ്രശ്നമായിക്കൊണ്ടിരിയ്ക്കുന്ന ഒന്നാണ്. സോഫ്റ്റ്ഡ്രിങ്കുകളാകട്ടെ അമിതവണ്ണത്തെ കൂട്ടുകയാണ് ചെയ്യുന്നത്. ഇതില്‍ ചേര്‍ക്കുന്ന ആര്‍ട്ടിഫിഷ്യല്‍ മധുരമാണ് പലപ്പോഴും പല പ്രശ്നങ്ങള്‍ക്കും കാരണമാകുന്നത്. വെറുംവയറ്റില്‍ ഗ്രീന്‍ ടീ കുടിയ്ക്കാമോ?
കരളിന് അപകടം

കരളിന്റെ ആരോഗ്യം നശിപ്പിക്കുന്നതിനും സോഡ കാരണമാകുന്നു. ഇത് ലിവര്‍ സിറോസിസിന്റെ സാധ്യത വളരെയധികം വര്‍ദ്ധിപ്പിക്കുന്നു.
പല്ലിന് തേയ്മാനം

പല്ലിന് തേയ്മാനം സംഭവിയ്ക്കുന്നതിനും സോഡയുടെ ഉപയോഗം കാരണമാകും. ഇത് പല്ലിലെ ഇനാമലിനെ ഇല്ലാതാക്കുന്നു. സോഡ അസിഡിക് ആയതിനാല്‍ ഇത് പല്ലിന്റെ തേയ്മാനത്തിന് കാരണമാകുന്നു.
കിഡ്നി സറ്റോണ്‍

കിഡ്നി സ്റ്റോണിനും സോഡയുടെ ഉപയോഗം കാരണമാകുന്നു. ഇത് നമ്മുടെ യൂറിനറി സിസ്റ്റത്തേയും പ്രശ്നത്തിലാക്കുന്നു. 12 ഔണ്‍സ് സോഡയില്‍ നിന്ന് 15 ശതമാനക്കിലധികം സാധ്യതയാണ് കിഡ്നി സ്റ്റോണ്‍ ഉണ്ടാവാന്‍.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

