For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കീടനാശിനി അടങ്ങിയിട്ടുണ്ടോ, തിരിച്ചറിയാം...

|

പഴങ്ങളിലും പച്ചക്കറികളിലും എന്ന് വേണ്ട നമ്മള്‍ കുടിയ്ക്കുന്ന വെള്ളത്തില്‍ പോലും വിഷമാണ് ഉള്ളത്. ആരോഗ്യമെന്ന് കരുതി പഴങ്ങളും പച്ചക്കറികളും ആവശ്യത്തില്‍ കൂടുതല്‍ വാങ്ങിച്ച് കഴിയ്ക്കുമ്പോള്‍ ഇതിലെ വിഷാംശം ഉണ്ടാക്കുന്ന പ്രശ്‌നം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ തന്നെ ഹാനീകരമാണ്. കണ്ണിലേക്ക് സൂക്ഷിച്ചു നോക്കൂ, ക്യാന്‍സര്‍?

എത്രയൊക്കെ കഴുകിയാലും വൃത്തിയാക്കിയാലും മാറാത്ത അത്രയും വിഷാംശമാണ് പല പഴങ്ങളിലും ഉള്ളത്. ഇവയില്‍ തന്നെ ഉള്ള വിഷാംശത്തിന്റെ തോതനുസരിച്ച് ഇവയെ തരംതിരിച്ചിട്ടുണ്ട്. വിഷാംശം കൂടിയ പഴങ്ങളും കുറഞ്ഞ പഴങ്ങളുമെന്നും.

 ആപ്പിള്‍

ആപ്പിള്‍

മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഏത് പഴമാണെന്നത് നിങ്ങളില്‍ പലരേയും അത്ഭുതപ്പടുത്തും. കാരണം ഡോക്ടറെ അകറ്റാന്‍ ആപ്പിള്‍ സ്ഥിരമായി കഴിച്ചാല്‍ ആശുപത്രിയില്‍ നിന്നും ഇറങ്ങാന്‍ സമയമുണ്ടാവില്ലെന്നതു തന്നെ സത്യം. ഇതിനു പുറത്തുള്ള മെഴുക് പോലുള്ള വസ്തുവാണ് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണം.

തക്കാളി

തക്കാളി

പച്ചക്കറിയും വിഷമടിയ്ക്കുന്ന കാര്യത്തില്‍ ഒട്ടും പുറകിലല്ല. തക്കാളി തന്നെയാണ് ഇതിനു മുമ്പില്‍. തക്കാളി ആരോഗ്യത്തിന് നല്ലതെന്ന് കരുതി എത്രയൊക്കെ ആശ്വസിച്ചാലും ഇതിനു പിന്നില്‍ മരണം പതുങ്ങിയിരിക്കുന്നുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ?

സെലറി

സെലറി

മറ്റൊന്നാണ് സെലറി. സെലറിയാണ് വിഷമടിയ്ക്കുന്ന പച്ചക്കറികളില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.

കാപ്‌സിക്കം

കാപ്‌സിക്കം

വിദേശിയാണെങ്കിലും വിഷാംശത്തിന്റെ കാര്യത്തില്‍ സ്വദേശികളെ കടത്തി വെട്ടും. കാരണം അമേരിക്കന്‍ ഫുഡ് സപ്ലൈ തയ്യാറാക്കിയ ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ വിഷത്തിന്റെ കാര്യത്തില്‍ നാലാം സ്ഥാനമാണ് കാപ്‌സിക്കത്തിനുള്ളത്.

 ഇലവര്‍ഗ്ഗങ്ങള്‍

ഇലവര്‍ഗ്ഗങ്ങള്‍

ചീരയും മുരിങ്ങയും വീട്ടിലുണ്ടാക്കിയാല്‍ ഇത്രത്തോളം ആരോഗ്യകരമായ ഭക്ഷണം വേറഠെയില്ല. എന്നാല്‍ ഇവ പുറത്ത് നിന്ന് വാങ്ങിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. കാരണം എത്രതവണ കഴുകിയാലും മാറാത്തത്രയും വിഷാംശമാണ് ഈ ഇലകളില്‍ അടിച്ചു വെച്ചിരിയ്ക്കുന്നത് എന്നത് തന്നെ.

സ്‌ട്രോബെറി

സ്‌ട്രോബെറി

പഴങ്ങളിലെ സൗന്ദര്യറാണിയാണ് സ്‌ട്രോബെറി. എന്നാല്‍ ഈ അഹങ്കാരം കൊണ്ടാണോ എന്നറിയില്ല കീടനാശിനിയുടെ കാര്യത്തില്‍ മു്ന്നില്‍ തന്നെയാണ് പുള്ളിക്കാരി.

വെള്ളരിക്ക

വെള്ളരിക്ക

കാണാന്‍ നല്ല ചന്തമാണെങ്കിലും പല കുഴപ്പങ്ങളും വെള്ളരിയ്ക്കക്കുമുണ്ട്. സൗന്ദര്യത്തിനും ആരോഗ്യത്തിനും മുന്നിലാണെങ്കില്‍ കീടനാശിനി അടിയ്ക്കുന്ന കാര്യത്തിലും ഇദ്ദേഹം തന്നെ മുന്നില്‍.

മുന്തിരി

മുന്തിരി

മുന്തിരി വാങ്ങിക്കുമ്പോള്‍ തന്നെ അറിയാം അതിനു പുറത്തായി വിഷം ഒട്ടിപ്പിടിച്ച് നില്‍ക്കുന്നത്. അതുകൊണ്ട് മുന്തിരി വാങ്ങിക്കുമ്പോള്‍ മരണവാറന്റ് കൂടെയാണ് ലഭിയ്ക്കുന്നത് എന്ന കാര്യം മറക്കല്ലേ.

ചുവന്ന ചീര

ചുവന്ന ചീര

ചുവന്ന ചീരയും പച്ചച്ചീരയുടെ അത്രയും അപകടകാരിയല്ല. എന്നാല്‍ ഒട്ടും പുറകിലുമല്ല. കീടനാശിനി പ്രയോഗത്തില്‍ മുന്‍പില്‍ തന്നെയാണ് ചുവന്ന ചീരയും.

 സബര്‍ജെല്ലി

സബര്‍ജെല്ലി

സബര്‍ജെല്ലി എന്നറിയപ്പെടുന്ന വിദേശിയും സ്വദേശികളുടെ കൂട്ടത്തില്‍ കൂടി കീടനാശിനി അടിക്കാന്‍ തുടങ്ങിയിരിക്കുന്നു. ആരോഗ്യം നല്‍കുന്ന പഴമായിരുന്നെങ്കിലും ഇപ്പോള്‍ ഇത് കഴിച്ച് ആരോഗ്യ നഷ്ടപ്പെടുന്ന അവസ്ഥയാണ് ഉള്ളത്.

 ബീന്‍സ്

ബീന്‍സ്

ബീന്‍സ് ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ ഇനി മുതല്‍ ബീന്‍സ് കഴിയ്ക്കുമ്പോള്‍ അല്‍പം ആലോചിക്കണം എന്നേ ഉള്ളൂ. കാരണം കീടനാശിനിയുടെ കാര്യത്തില്‍ ബീന്‍സും മോശമല്ല.

 ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

സൗന്ദര്യസംരക്ഷണത്തിന് വരെ ഉരുളക്കിഴങ്ങ് ഉപയോഗിക്കുന്നവരാണ് നമ്മള്‍ എന്നാല്‍ പലപ്പോഴും ഉരുളക്കിഴങ്ങില്‍ വരെ വിഷമാണെന്നത് നമ്മളെ പലരേും അത്ഭുതപ്പെടുത്തും.

 കൂണ്‍

കൂണ്‍

കൂണ്‍ മലയാളികളുടെ ഇഷ്ടവിഭവങ്ങളില്‍ മുന്നിലാണ്. എന്നാല്‍ കൂണിന്റെ ഉപയോഗത്തിലൂടെ പലപ്പോഴും ആരോഗ്യം നഷ്ടപ്പെടും എന്നത് പലരും മനസ്സിലാക്കുന്നില്ല. എന്നാല്‍ കീടനാശിനി ഉപയോഗിക്കുന്ന പച്ചക്കറികളുടെ പട്ടികയില്‍ ഏറ്റവും താഴെയാണ് കൂണിന്റെ സ്ഥാനം എന്നത് സത്യം.

English summary

Fruits And Vegetables With The Most Pesticides

Here is the list of 18 fruits and vegetables that contain most pesticides.
Story first published: Thursday, July 21, 2016, 15:47 [IST]
X
Desktop Bottom Promotion