For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൊള്ളലേറ്റാല്‍ ഇവ ചെയ്യരുത്, ചെയ്താല്‍

|

പലപ്പോഴും പൊള്ളലേറ്റാല്‍ നമ്മള്‍ ചെയ്യുന്നത് ഉടന്‍ തന്നെ പൊള്ളിയ ഭാഗത്ത് അല്‍പം ഐസ് വെയ്ക്കുക എന്നതാണ്. എന്നാല്‍ ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ പൊള്ളലിന് താല്‍ക്കാലികാശ്വാസം ലഭിയ്ക്കുമെങ്കിലും ഇതുകൊണ്ട് പിന്നീടുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ഗുരുതരം. നയാപൈസ മുടക്കാതെ ആരോഗ്യം കാക്കാം!!

പൊള്ളലേറ്റാല്‍ സ്ഥിരമായി ചെയ്യുന്ന കാര്യങ്ങളില്‍ ചിലതുണ്ട്. എന്നാല്‍ ഇവയാണ് ഒരിക്കലും ചെയ്യരുതാത്തത്. പൊള്ളലേറ്റാല്‍ പ്രാഥമിക ചികിത്സ എന്ന നിലയ്ക്ക് വെള്ളം ഉപയോഗിച്ച് കഴുകുകയാണ് ചെയ്യേണ്ടത്. എന്തൊക്കെ കാര്യങ്ങളാണ് പൊള്ളലേറ്റാല്‍ ചെയ്യരുതാത്തത് എന്നു നോക്കാം.

ഐസ് വെയ്ക്കരുത്

ഐസ് വെയ്ക്കരുത്

പൊള്ളലേറ്റാല്‍ നമ്മള്‍ ഉടന്‍ ചെയ്യുന്നതാണ് ഐസ് ക്യൂബ് വെയ്ക്കുന്നത്. എന്നാല്‍ ഇത് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുക എന്നതാണ് കാര്യം. ഐസ് വെയ്ക്കുന്നത് ആശ്വാസം ലഭിയ്ക്കുമെങ്കിലും ഇത് നമ്മുടെ ചര്‍മ്മത്തിന്റെ പുറംഭാഗത്തെ പതുക്കെ നശിപ്പിക്കുന്നു. പിന്നീട് അലര്‍ജിയുണ്ടാക്കും എന്നതാണ് മറ്റൊരു കാര്യം.

വെണ്ണ പുരട്ടുന്നത്

വെണ്ണ പുരട്ടുന്നത്

പൊള്ളലില്‍ ഉടന്‍ തന്നെ വെണ്ണ തേയ്ക്കുന്ന ശീലവും നമുക്കുണ്ട്. വെണ്ണ തേയ്ക്കുന്നത് നീറ്റല്‍ ഉണ്ടാക്കുമെങ്കിലും ഇത് ഇന്‍ഫെക്ഷന് കാരണമാകും.

തേന്‍ പുരട്ടുന്നത്

തേന്‍ പുരട്ടുന്നത്

തേനും ഇത്തരത്തില്‍ പൊള്ളിയാല്‍ ഉപയോഗിക്കാന്‍ പാടില്ലാത്തതാണ്. പലപ്പോഴും തേന്‍ ഉപയോഗിച്ച് പൊള്ളലിന് ആശ്വാസം കണ്ടെത്താന്‍ നമ്മള്‍ ശ്രമിക്കും. എന്നാല്‍ ഇത് പിന്നീട് അണുബാധയ്ക്ക് കാരണമാകും.

മഷി ഒഴിക്കുന്നത്

മഷി ഒഴിക്കുന്നത്

മഷി പൊള്ളലിന് മരുന്നായി ഉപയോഗിക്കുന്നവരും കുറവല്ല. എന്നാല്‍ മഷിയില്‍ അടങ്ങിയിട്ടുള്ള പല ഘടകങ്ങളും പിന്നീട് ചര്‍മ്മത്തിന് പ്രശ്‌നങ്ങളുണ്ടാക്കും.

 ടൂത്ത് പേസ്റ്റ്

ടൂത്ത് പേസ്റ്റ്

പൊള്ളിയ ഭാഗത്ത് ടൂത്ത് പേസ്റ്റ് മരുന്നാക്കുന്നവരും നമുക്കിടയിലുണ്ട്. ഇതില്‍ കെമിക്കല്‍സ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലടങ്ങിയിട്ടുള്ള കാല്‍സ്യം ചര്‍മ്മത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തുന്നു.

ഹൈഡ്രജന്‍ പെറോക്‌സൈഡ്

ഹൈഡ്രജന്‍ പെറോക്‌സൈഡ്

കുറഞ്ഞ തോതിലുള്ള ആന്റി സെപ്റ്റിക് എന്ന രീതിയിലാണ് പലരും ഹൈഡ്രജന്‍ പെറോക്‌സൈഡ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് പൊള്ളലുണ്ടാക്കുന്ന മുറിവ് വലുതാക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്.

നാരങ്ങ ഉപയോഗിക്കുന്നത്

നാരങ്ങ ഉപയോഗിക്കുന്നത്

പലപ്പോഴും പൊള്ളലേറ്റ ഭാഗത്ത് നാരങ്ങ നീര് വെയ്ക്കുന്നവരും കുറവല്ല. എന്നാല്‍ ഇത് ചര്‍മ്മത്തിന് ഇറിറ്റേഷന്‍ ഉണ്ടാക്കും എന്നതാണ് യാഥാര്‍ത്ഥ്യം.

English summary

Things You Should Never Apply On A Burn

You burn your hand on a stove, hot plate or an iron. What do you do next? You apply some ice or use a cold compress? But some of those popular burn treatments can damage the tissue.
X
Desktop Bottom Promotion