For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മരുന്നു കഴിക്കുമ്പോള്‍ ഇതൊക്കെ ശ്രദ്ധിക്കാറുണ്ടോ?

|

മരുന്നില്ലാതെ ഒരു നിമിഷം പോലും നമുക്ക് ജീവിയ്ക്കാന് കഴിയില്ല, നമ്മളില്‍ പലരേയും പിടിച്ചു നിര്‍ത്തുന്നതും ജീവിയ്ക്കാന്‍ സഹായിക്കുന്നതും പല വിധത്തിലുള്ള മരുന്നുകളാണ്. എന്നാല്‍ ഇതിലെല്ലാം പണി വരുന്നത് വേറെ വിധത്തിലാണ് എന്നതാണ് വാസ്തവം. കാരണം സ്വയം ചികിത്സ പലപ്പോഴും നമ്മുടെ ആരോഗ്യ കാര്യത്തില്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഒരു തലവേദനയോ പനിയോ വന്നാല്‍ ഉടന്‍ തന്നെ മെഡിക്കല്‍ സ്‌റ്റോറില്‍ പോയി മരുന്നു വാങ്ങിക്കഴിയ്ക്കുന്ന പ്രവണത നമ്മളില്‍ അല്‍പം കൂടുതലാണ്. എന്നാല്‍ അസുഖം തല്‍ക്കാലത്തേക്ക് കുറയുമെങ്കിലും പിന്നീട് ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ ചിലപ്പോള്‍ നമ്മളെ കൊണ്ട് പരിഹരിക്കാന്‍ കഴിയാത്തതായിരിക്കും.

Things You Should Know Before Using Medicine

മരുന്ന് കഴിയ്ക്കുമ്പോള്‍ അല്ലെങ്കില്‍ മരുന്ന് വാങ്ങിക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കണം എന്ന് നിങ്ങള്‍ക്കറിയാമോ? പലപ്പോഴും മരുന്നുകളുടെ ലോകത്ത് ജീവിയ്ക്കുന്ന നമുക്ക് ഇതൊന്നും ശ്രദ്ധിക്കാന്‍ സമയം കിട്ടിയില്ലെന്നും വരാം. എന്തായാലും അല്‍പം ശ്രദ്ധയോടു കൂടി കാര്യങ്ങള്‍ ചെയ്താല്‍ നമ്മുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അത്രയധികം വേവലാതിപ്പെടേണ്ടി വരില്ല എന്നത് കാര്യം. എന്തായാലും താഴെ പറയുന്ന കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ കൊടുക്കുന്നത് നമ്മുടെ ഭാവിയേയും സുരക്ഷിതമാക്കും.

കുറിപ്പില്ലാതെ മരുന്നു വാങ്ങുന്നത്

ഇത്തരത്തിലൊരു മുന്നറിയിപ്പ് അവഗണിച്ചാണ് പലപ്പോഴും നമ്മള്‍ മെഡിക്കല്‍ സ്‌റ്റോറിലെത്തുക. എന്നാല്‍ ഡോക്ടറുടെ കുറിപ്പില്ലാതെ മരുന്ന് വാങ്ങുന്നത് ആരോഗ്യകാര്യത്തിലുള്ള നമ്മുടെ അശ്രദ്ധയെയാണ് ചൂണ്ടിക്കാണിക്കുന്നത്.

പഴയമരുന്നുകള്‍

medicine

തലവേദന വന്നാലോ പനി വന്നാലോ മുന്‍പ് വാങ്ങിവെച്ച മരുന്നുകള്‍ ഉപയോഗിക്കുന്നത് മലയാളിയുടെ ശീലമാണ്. ഇതിനു പ്രധാന കാരണം അസുഖം വന്നാലും കോഴ്‌സ് പൂര്‍ത്തിയാക്കണം എന്ന നിര്‍ദ്ദേശം പാലിക്കാതിരിക്കുമ്പോളാണ് ഇത്തരത്തില്‍ മരുന്ന് ബാക്കിയാവുന്നത്. ഇത് വീണ്ടും ഉപയോഗിക്കുമ്പോഴുള്ള അപകടത്തെക്കുറിച്ച് നാം ബോധവാന്‍മാരാകണം.

എക്‌സ്പയറി ഡേറ്റ്

പലപ്പോഴും നമ്മള്‍ ശ്രദ്ധിക്കാത്ത സംഗതിയാണ് ഇത്. കാലാവധി കഴിഞ്ഞ മരുന്നുകള്‍ ഉപയോഗിക്കുന്നതും വിഷം കഴിയ്ക്കുന്നതിനു തുല്യമാണ്. മാത്രമല്ല മരുന്നു വാങ്ങിക്കുമ്പോള്‍ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ ചോദിച്ച് മനസ്സിലാക്കുക എന്നതും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. വയറു കുറയ്ക്കാന്‍ വെള്ളരിക്ക ജ്യൂസ്

മരുന്ന് കഴിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

tablets

മൂന്ന് നേരം അല്ലെങ്കില്‍ ഭക്ഷണത്തിനു മുന്‍പ് ശേഷം എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങള്‍ ഒട്ടും പാലിക്കാത്തവരും നമുക്കിടയിലുണ്ട്. അതുകൊണ്ട് എങ്ങിനെയെങ്കിലും മരുന്ന് കഴിക്കാം എന്നതിനെക്കുറിച്ച് ചിന്തിക്കാതെ ആരോഗ്യം നിലനിര്‍ത്താന്‍ വേണ്ടി മരുന്ന് കഴിയ്ക്കാം.

English summary

Things You Should Know Before Using Medicine

There are more opportunities today than ever before to learn about your health and to take better care of yourself. Here are some important things before taking the medicine.
Story first published: Saturday, January 16, 2016, 15:32 [IST]
X
Desktop Bottom Promotion