Latest Updates
-
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്
കൊളസ്ട്രോളിനെക്കുറിച്ച് അറിയാത്ത ചിലത്
കൊളസ്ട്രോള്‍ ഇന്നത്തെ ജീവിത ശൈലിരോഗങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതാണ്. ഓരോ ദിവസം ചെല്ലുന്തോറും രോഗങ്ങളുടേയും ഭാഷ മാറിക്കൊണ്ടിരിക്കുകയാണ്. കൊളസ്ട്രോള്‍ ഇത്തരത്തില്‍ നമ്മുടെ ശരീരത്തെ തകര്‍ക്കുന്ന ഒന്നാണ്. ധമനികളില്‍ കൊളസ്ട്രോള്‍ അടിഞ്ഞ് ഹൃദയത്തിലേക്ക് രക്തയോട്ടം കുറഞ്ഞാല്‍ ഹൃദയ പേശികള്‍ നിര്‍ജ്ജീവമാകുകയും ഇതിന്റെ ഫലമായി ഹൃദയാഘാതം ഉണ്ടാവുകയും ചെയ്യും. ഇനി കൊളസ്ട്രോളിനെ പേടിക്കണ്ട
മാത്രമല്ല സ്ട്രോക്ക്, ബി പി, വൃക്കയുടെ പ്രവര്‍ത്തനം നിലയ്ക്കല്‍ തുടങ്ങിയവയെല്ലാം കൊളസ്ട്രോളിന്റെ സംഭാവനകളാണ്. എന്നാല്‍ പലപ്പോഴും കൊളസ്ട്രോള്‍ കാരണമുണ്ടാക്കുന്നതും നമ്മുടെ ജീവിത ശൈലി തന്നെയാണ്. ഇന്നത്തെ ഭക്ഷണ രീതിയും വ്യായാമമില്ലായ്മയും എല്ലാം കൊളസ്ട്രോളിന്റെ തോത് ഉയര്‍ത്തുന്നു. കൊളസ്ട്രോളിനെക്കുറിച്ചുള്ള ചില ധാരണകള്‍ എന്തൊക്കെയെന്ന് നോക്കാം.

കൊളസ്ട്രോള്‍ ഫാക്ടറി
നമ്മുടെ ശരീരം വേണമെങ്കില്‍ കൊളസ്ട്രോള്‍ ഫാക്ടറി എന്ന് വിളിയ്ക്കാം. കാരണം ശരീരത്തിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ കൊളസ്ട്രോള്‍ ഉത്പാദിപ്പിക്കുന്നത് കരളിലെ നമ്മുടെ കൊളസ്ട്രോള്‍ ഫാക്ടറിയിലാണ്. നമ്മുടെ ശരീരത്തിനാവശ്യമായ കൊളസ്ട്രോളിന്റെ 80 ശതമാനവും കരള്‍ തന്നെയാണ് ഉത്പാദിപ്പിക്കുന്നത്.

ചീത്ത കൊളസ്ട്രോള്‍
ചീത്ത കൊളസ്ട്രോള്‍ അഥവാ എ ഡി എല്‍ എന്നറിയപ്പെടുന്ന കൊളസ്ട്രോളിന്റെ അളവ് രക്തത്തില്‍ വര്‍ദ്ധിച്ചാല്‍ അത് രക്തധമനികള്‍ക്കുള്ളില്‍ അടിഞ്ഞു കൂടി ആരോഗ്യം അപകടത്തിലാക്കുന്നു.

നല്ല കൊളസ്ട്രോള്‍
നല്ല കൊളസ്ട്രോള്‍ അഥവാ എച്ച് ഡി എല്‍ രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടാതെ തന്നെ അതിനെ കരളിലെത്തിക്കുന്നു.

കൊളസ്ട്രോള്‍ പരിശോധന
20 വയസ്സു കഴിഞ്ഞാല്‍ ഉടന്‍ തന്നെ കൊളസ്ട്രോള്‍ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. വര്‍ഷത്തിലൊരിക്കലെങ്കിലും ഇത്തരം പരിശോധനകള്‍ നടത്തണം.

കൊളസ്ട്രോളും രോഗങ്ങളും
കൊളസ്ട്രോളിന്റെ ഫലമായുണ്ടാകുന്ന രോഗങ്ങള്‍ നിരവധിയാണ്. ഹൃദയത്തിന്റെ ധമനികളില്‍ കൊളസ്ട്രോള്‍ അടിഞ്ഞ് ഹൃദയത്തിലേക്ക് രക്തയോട്ടം കുറഞ്ഞാല്‍ ഹൃദയാഘാതം ഉണ്ടാവുന്നു. ഹൃദയാഘാതത്തോടൊപ്പം തന്നെ സ്ട്രോക്ക് എന്ന വില്ലനെയും സമ്മാനിയ്ക്കുന്നു.

കുറയ്ക്കാനുള്ള വഴികള്‍
കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള വഴികള്‍ തേടുന്നവരുടെ എണ്ണം ദിവസം തോറും വര്‍ദ്ധിച്ചു വരികയാണ്. ടെന്‍ഷന്‍ ഉള്ളപ്പോള്‍ ഭക്ഷണം കഴിയ്ക്കാതിരിക്കുക. ഫാസ്റ്റ് ഫുഡ് ഒഴിവാക്കുക, പഴങ്ങളും പച്ചക്കറികളും ശീലമാക്കുക തുടങ്ങിയവയാണ് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നത്.



Click it and Unblock the Notifications
