Latest Updates
-
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ -
ബുധന്റെ തുലാം രാശിസംക്രമണം: ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ഗർഭനിരോധന മാർഗ്ഗങ്ങൾ തേടുകയാണോ? സർക്കാർ സൗകര്യങ്ങളും സുരക്ഷയും അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 26 നക്ഷത്രഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? ശുഭമുഹൂർത്തവും പരിഹാരങ്ങളും അറിയാം -
അരങ്ങൊഴിഞ്ഞ സൂര്യ കൃഷ്ണമൂർത്തി: 6:45-ന്റെ ആ കൃത്യനിഷ്ഠ ഇനി ഓർമ്മ മാത്രം -
2026 സെപ്റ്റംബർ 25: ഇന്നത്തെ രാശിഫലവും ശുഭമുഹൂർത്തങ്ങളും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം അനുകൂലമാക്കാം! -
കേരളത്തിൽ ഇന്ധനവിലയിൽ മാറ്റമുണ്ടോ? പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇതാ -
2026 സെപ്റ്റംബർ 25: രവി യോഗവും രാഹുകാലവും; ഇന്ന് ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
തിരഞ്ഞെടുക്കേണ്ടത് കറുത്ത കുത്തുകളുള്ള പഴം
പഴം വാങ്ങിക്കുമ്പോള്‍ നമ്മള് ഏറ്റവും അധികം ശ്രദ്ധിക്കുന്നത് കറുത്ത കുത്തുകളോ പുള്ളികളോ പാടുകളോ ഒന്നും ഇല്ലാത്ത പഴം വാങ്ങിക്കാനാണ്. ഇത്തരത്തില്‍ യാതൊരു പ്രശ്നങ്ങളുമില്ലാത്ത പഴത്തിന് ആരോഗ്യം കൂടുതലാകും എന്നതാണ് ഇത്തരത്തിലുള്ള പഴം വാങ്ങിക്കാന്‍ നമ്മള് നിര്‍ബന്ധിതരാകുന്നതും.
എന്നാല്‍ കറുത്ത പുള്ളികളുള്ള പഴം കഴിയ്ക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന് എത്ര പേര്‍ക്കറിയാം. പലപ്പോഴും കറുത്ത നിറം എന്ന പേര് പറഞ്ഞ് പഴം നമ്മള് വലിച്ചെറിയാറുണ്ട്. എന്നാല്‍ ഇത്രയേറെ ആരോഗ്യത്തിന് ഗുണം നല്കുന്ന പഴം ഇല്ലെന്നു തന്നെ പറയാം. തടി കുറയാന്‍ നെല്ലിക്ക
എന്തൊക്കെയാണ് കറുത്ത കുത്തുള്ള പഴം കഴിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍ എന്ന് നമുക്ക് നോക്കാം. ഇനി കറുത്ത കുത്തുള്ള പഴങ്ങള്‍ ഒഴിവാക്കേണ്ടതില്ല. അവയുടെ ആരോഗ്യ ഗുണത്തിലൂടെ...

ക്യാന്‍സറില്‍ നിന്നും അധിക സംരക്ഷണം
പഴം ആരോഗ്യത്തിന് നല്ലതാണ്. ക്യാന്‍സറിനെ പ്രതിരോധിയ്ക്കും. എന്നാല്‍ കറുത്ത പുള്ളികളുള്ള പഴം കഴിയ്ക്കുന്നത് ക്യാന്‍സറില്‍ നിന്ന് അധിക സംരക്ഷണം നല്കുന്നു. കറുത്ത കുത്തുകളുള്ള പഴത്തില്‍ ട്യൂമര്‍ നെക്രോസിസ് ഫാക്ടര്‍ എന്ന ഘടകം കൂടുതല്‍ അടങ്ങിയിട്ടുണ്ട്. ഇത് ക്യാന്‍സറിനെ തുത്തുന്നു.

നെഞ്ചെരിച്ചിലിന് ആശ്വാസം
നെഞ്ചെരിച്ചില്‍ പലപ്പോഴും നമ്മളെ പ്രശ്നത്തിലാക്കുന്നതാണ്. എന്നാല്‍ ദഹനപ്രശ്നം മൂലമുണ്ടാകുന്ന ഇത്തരം നെഞ്ചെരിച്ചിലിനെ പലപ്പോഴും കറുത്ത പുള്ളികളുള്ള പഴം കഴിക്കുന്നതിലൂടെ ഇല്ലാതാക്കാം.

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കപ്പെടും
കറുത്ത പാടുകളുള്ള പഴത്തിലെ പൊട്ടാസ്യത്തിന്റെ അളവ് നമ്മുടെ രക്തതസമ്മര്ദ്ദം നിയന്ത്രിക്കുന്നു. സോഡിയത്തിന്റെ അളവ് കുറവും പൊട്ടാസ്യത്തിന്റെ അളവ് കൂടുതലുമാണ്. ഇത് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നു.

ഡിപ്രഷന് കുറയ്ക്കുന്നു
ഡിപ്രഷനെ ഇല്ലാതാക്കാന്‍ പലപ്പോഴും സഹായിക്കുന്നതാണ് പഴം. എന്നാല്‍ കറുത്ത കുത്തുകളുള്ള പഴത്തിന് ഡിപ്രഷന് പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിയും. മാത്രമല്ല നല്ല ഉറക്കത്തിനും പഴം സഹായിക്കുന്നു.

മലബന്ധം ഇല്ലാതാക്കുന്നു
ദഹനസംബന്ധമായ പ്രശ്നങ്ങളെ പരിഹരിക്കുന്നതുള്പ്പടെ മലബന്ധത്തെ ഇല്ലാതാക്കാനും കറുത്ത പാടുകളുള്ള പഴം സഹായിക്കുന്നു.

ഊര്ജ്ജസ്വലത വര്‍ദ്ധിപ്പിക്കുന്നു
ഊര്ജ്ജസ്വലത വര്‍ദ്ധിപ്പിക്കുന്നതിനും പഴം സഹായിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള പൊട്ടാസ്യം മസിലിനെ ഊര്‍ജ്ജിതപ്പെടുത്തുന്നു. മാത്രമല്ല മറ്റു ഘടകങ്ങള്‍ ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു.

അള്‍സറിനെ ചെറുക്കുന്നു
അള്‍സറിന്റെ കാര്യത്തിലും കറുത്ത കുത്തുള്ള പഴത്തിന് അല്പം പ്രാധാന്യം കൂടുതലാണ്. കൂടുതല്‍ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട് എന്നത് തന്നെയാണ് അള്‍സറില്‍ നിന്നും രക്ഷിക്കാന്‍ നമ്മളെ സഹായിക്കുന്നതും.

അനീമിയയോട് പൊരുതുന്നു
അനീമിയ ഇല്ലാതാക്കുന്നതിന് ഇത്തരം പഴത്തിന്റെ സ്വാധീനം വളരെ വലുതാണ്. ഇതില്‍ ഇരുമ്പിന്റെ അംശം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് അനീമിയ ഇല്ലാതാക്കുന്നതിന് സഹായിക്കും. മാത്രമല്ല ഇത്തരം രക്തകോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു.

ആര്‍ത്തവ വേദനയ്ക്ക് പരിഹാരം
ആര്‍ത്തവ വേദന പരിഹരിക്കുന്നതിനും കറുത്ത കുത്തുള്ള പഴം സഹായിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി 6 ആണ് ആര്‍ത്തവ വേദനയെ ഇല്ലാതാക്കുന്നത്. അതുകൊണ്ട് തന്നെ ഇന്നു മുതല്‍ കറുത്ത കുത്തുള്ള പഴം തന്നെ തിരഞ്ഞു പിടിച്ച് വാങ്ങിച്ചോളൂ. ഇതിന്റെ ആരോഗ്യ രഹസ്യം അത്ര തന്നെ വലുതാണ് എന്നതാണ് കാര്യം.



Click it and Unblock the Notifications
