Latest Updates
-
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും! -
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും!
ആര്ത്തവലക്ഷണമോ അപകടമോ?
ആര്‍ത്തവകാലം തുടങ്ങുന്നതിന് മുന്നോടിയായി സ്ത്രീകള്‍ക്ക് അനുഭവപ്പെടുന്ന വിവിധ ലക്ഷണങ്ങളാണ് പിഎംഎസ്. ആരോഗ്യസ്ഥിതി അനുസരിച്ച് നീര്, സ്തനങ്ങള്‍ മൃദുലമാവുക, തലവേദന, വിഷാദം, ഉത്കണ്ഠ, അസ്വസ്ഥത, ഭാവമാറ്റം,പരിഭ്രമം, ശ്രദ്ധകേന്ദ്രീകരിക്കാന്‍ വിഷമം തുടങ്ങി പലരിലും ലക്ഷണങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കും.
ആര്‍ത്തവ കാലത്ത് എഴുപത്തി അഞ്ച് ശതമാനത്തിലേറെ സ്ത്രീകള്‍ക്കും ഇത്തരം അനുഭവം ഉണ്ടാകാറുണ്ട് എന്നാണ് ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഇരുപതുകളുടെ അവസാനത്തിലും മുപ്പതുകളുടെ തുടക്കത്തിലും സ്ത്രീകളില്‍ ഇത്തരം ലക്ഷണങ്ങള്‍ ഉയര്‍ന്ന നിലയിലായിരിക്കും. എല്ലാ സ്ത്രീകളിലും സാധാരണയായി ആര്‍ത്തവചക്രം തുടങ്ങുന്നതിന് അഞ്ച് മുതല്‍ പതിനൊന്ന് ദിവസം മുമ്പായിരിക്കും ഇത്തരം ലക്ഷണങ്ങള്‍ കാണപ്പെടുക.
പിഎംഎസിന്റെ പ്രഥമ കാരണം എന്താണന്ന് വ്യക്തമല്ല. അതേസമയം ഹോര്‍മോണിലുണ്ടാകുന്ന മാറ്റമാകാം കാരണമാകുന്നെതെന്ന് ഗവേഷകര്‍ പറയുന്നു. എന്നാല്‍ ചില രോഗങ്ങളുടെ ലക്ഷണങ്ങളും പിഎംഎസിന്റേതിന് സമാനമാണ്.

ആര്ത്തവാരംഭത്തോടനുബന്ധിച്ച് വിഷാദം അനുഭവപ്പെടുന്ന സ്ത്രീകള്‍ക്ക് പ്രസവാനന്തര കാലയളവിലും വിഷാദം അനുഭവപ്പെടാനുള്ള സാധ്യത കൂടുതലുണ്ടെന്ന് ഗവേഷണങ്ങള്‍ പറയുന്നു. പിഎംഎസിന്റെ അഞ്ചില്‍ കൂടുതല്‍ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നവര്‍ക്ക് പ്രസവാനന്തര കാലയളവില്‍ വിഷാദം ഉണ്ടാകാമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

പിഎംസ് തീവ്രമായി അനുഭവപ്പെടുന്നവരില്‍ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ലക്ഷണങ്ങള്‍ നേരിയ രീതിയില്‍ മാത്രമുള്ളവരില്‍ ഇതിനുള്ള സാധ്യത കുറവായിരിക്കും. പോഷക കുറവ്, പുകവലി, പൊണ്ണത്തടി എന്നിവയെല്ലാം ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിനും പിഎംസിനും ഉള്ള സാധ്യത ഉയര്‍ത്തും.

പിഎംസ് കാലയളവില്‍ ഏത് നിമിഷവും നിങ്ങള്‍ അവസാനിച്ചേക്കുമെന്ന തോന്നല്‍ അനുഭവപ്പെട്ടേക്കാം. ഹൃദയമിടിപ്പിലുണ്ടാകുന്ന മാറ്റത്തിന്റെ കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞിട്ടാണന്ന് കരുതും എന്നാല്‍ രക്തസമ്മര്‍ദ്ദം കുറയുന്നതിന്റെ ലക്ഷണമാണിത്.

ഹൃദയത്തിന്റെ വാല്‍വുകള്‍ ശരിയായ രീതിയില്‍ അടഞ്ഞില്ലെങ്കില്‍ രക്തസമ്മര്‍ദ്ദം കുറയും , ഇതിനെ മിട്രല്‍ വാല്‍വ് പ്രോലാപ്സ് സിന്‍ഡ്രോം എന്നാണ് അറിയപ്പെടുന്നത്. പിഎംസിന്റെ സമയത്ത് തളര്‍ച്ച അനുഭവപ്പെടുന്നത് ഹൃദയത്തിന്റെ വാല്‍വുകള്‍ ശരിയായ രീതിയില്‍ പ്രവര്ത്തിക്കാത്തുകൊണ്ടാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
