For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉപ്പുവെള്ളം കൊണ്ടു വായ കഴുകുമ്പോള്‍....

By Super
|

ഉപ്പ്‌ വെള്ളം വായ കഴുകാനും വ്രണങ്ങള്‍ വൃത്തിയാക്കാനും മികച്ചതാണന്ന അറിവ്‌ എത്രയോ തലമുറകളായി കൈമാറി വരുന്നതാണ്‌. ഭക്ഷണം കേടാകാതെ സൂക്ഷിക്കാനും ബാക്ടീരിയകളെ അകറ്റാനും ഉള്ള കഴിവ്‌ ഉപ്പിനുണ്ട്‌. വെള്ളത്തില്‍ അലിഞ്ഞ്‌ ചേരുമ്പോള്‍ രോഗാണുക്കളെ തുരത്താനുള്ള ശേഷിയും ഉപ്പിനുണ്ട്‌.

ഉപ്പു വെള്ളംവായിലെ പിഎച്ച്‌ നിലയില്‍ മാറ്റം വരുത്തും. പൂര്‍ണ്ണമായി നശിപ്പിക്കാന്‍ കഴിയില്ല എങ്കിലും വായിലെ അണുക്കളുടെ വളര്‍ച്ച

തടയാന്‍ ഇത്‌ സഹായിക്കും. വായിലെ ശ്ലേഷ്‌മ പാളികള്‍ക്ക്‌ ഇവ ആശ്വാസം നല്‍കും. എന്നാല്‍, ഉപ്പ്‌ അമിതമായി എടുത്ത്‌ വിഴുങ്ങരുത്‌.

salt water

ഉപ്പ്‌ കൊണ്ട്‌ പല്ല്‌ തേയ്‌ക്കുന്നതും ഉപ്പ്‌ വെള്ളത്തില്‍ വായ കഴുകുന്നതും ഗ്രീക്ക്‌ റോമന്‍ കാലഘട്ടത്തില്‍ സാധാരണമായിരുന്നു. കിണര്‍വെള്ളം, കടല്‍ വെള്ളം, വിനാഗിരി എന്നിവുടെ മിശ്രിതം ഉപയോഗിക്കാന്‍ ഹിപ്പോക്രാറ്റ്‌ നിര്‍ദ്ദേശിക്കുന്നുണ്ട്‌. ശ്വാസത്തില്‍ നവോന്മേഷം നിറയ്‌ക്കാന്‍ സഹായിക്കുന്ന പലതരം ഔഷധങ്ങളെകുറിച്ചും വിത്തുകളെ കുറിച്ചും പ്രതിപാദിക്കുന്നുണ്ട്‌. ഇന്നത്തെ പല മൗത്ത്‌ വാഷുകളും ആല്‍ക്കഹോള്‍ അടിസ്ഥാനമാക്കിയുള്ളതാണ്‌. ഇവയില്‍ സൂഷ്‌മാണുക്കളെ അകറ്റുന്ന വിവിധ തരം മിശ്രിതങ്ങള്‍ അടങ്ങിയിട്ടുണ്ട്‌.

ഉപ്പുവെള്ളത്തിന്റെ ഗുണങ്ങള്‍

സോഡിയം ക്ലോറൈഡ്‌ ആണ്‌ ഉപ്പ്‌ എന്നറിയപ്പെടുന്നത്‌. ഭക്ഷണപദാര്‍ത്ഥങ്ങളിലെ ബാക്ടീരിയയുടെ വളര്‍ച്ച തടയാനും വെള്ളം വലിച്ചെടുത്ത്‌ കേടാവാതെ സൂക്ഷിക്കാനും ഉള്ള കഴിവ്‌ ഉപ്പിനുണ്ട്‌. ബാക്‌ടീരിയകള്‍ക്ക്‌ വളരുന്നതിന്‌ നനവ്‌ ആവശ്യമാണ്‌. ആവശ്യത്തിന്‌ വെള്ളം ലഭിച്ചില്ലെങ്കില്‍ അവയ്‌ക്ക്‌ വളരാന്‍ കഴിയില്ല. വെള്ളത്തിനൊപ്പം ബാക്ടീരിയയും ഉണ്ടാകുമെന്നതിനാല്‍ ഉപ്പുവെള്ളം ആന്റിബയോട്ടിക്‌ ആയി കണക്കാക്കാറില്ല . കൂടാതെ പെട്ടെന്നുള്ള സമ്പര്‍ക്കത്തില്‍ ബാക്ടീരിയകളെ നശിപ്പിക്കുന്നുമില്ല.

എന്നാല്‍, ആല്‍കലൈന്‍ സ്വഭാവമുള്ള ഉപ്പുവെള്ളം വായിലെ പിഎച്ച്‌ നിലയില്‍ മാറ്റം വരുത്തുന്നതിനാല്‍ അസിഡിക്‌ അന്തരീക്ഷത്തില്‍ വളരുന്ന ബാക്ടീരിയകളുടെ വളര്‍ച്ചയെ നിരുത്സാഹപ്പെടുത്തുന്നതായി 2003 ല്‍ ബ്രിട്ടീഷ്‌ ഡെന്റല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. ഐസോടോണിക്‌ ആയ ഉപ്പുവെള്ളം ശ്ലേഷ്‌മ പാളികളെ ബാധിക്കാത്തതിനാലാണ്‌ ഡോക്ടര്‍മാര്‍ ദന്ത ചികിത്സകള്‍ക്ക്‌ ശേഷം ചൂട്‌ ഉപ്പ്‌ വെള്ളം കൊണ്ട്‌ വായ കഴുകുന്നത്‌.

ഉപ്പും മറ്റ്‌ ചേരുവകളും

ഉപ്പും ബേക്കിങ്‌ സോഡയും സമാസമം എടുത്താല്‍ ക്ഷാരഗുണം ഉയരും. രണ്ടും അര ടീസ്‌പൂണ്‍ വീതം ഒരു കപ്പ്‌ ചൂട്‌ വെള്ളത്തില്‍ ചേര്‍ത്തെടുക്കുന്നതാണ്‌ സാധാരണ അളവ്‌.

ഹൈഡ്രജന്‍ പെറോക്‌സൈഡ്‌്‌്‌, തേങ്ങപാല്‍, കറ്റാര്‍വാഴ നീര്‌, എള്ളെണ്ണ, സൂര്യകാന്തി എണ്ണ എന്നിവ ചേര്‍ത്തും ഉപ്പുവെള്ളം വായ വൃത്തിയാക്കാന്‍ ഉപയോഗിക്കാം . ഹൈഡ്രജന്‍ പെറോക്‌സ്‌ഡ്‌ രോഗാണുക്കളെ അകറ്റാന്‍ വളരെ മികച്ചതാണ്‌ കൂടാതെ ഇവ ആദ്യ സമ്പര്‍ക്കത്തില്‍ തന്നെ ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യും.

Read more about: health salt ആരോഗ്യം
English summary

The Use Of Salt Water For Washing The Mouth

Here are some benefits of using salt water for washing the mouth. Read more to know about it,
X
Desktop Bottom Promotion