Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
പുരുഷന്മാരുടെ ആയുസ്സു തീര്‍ക്കും വില്ലന്‍
രോഗത്തിനു മുന്നില്‍ സ്ത്രീയെന്നോ പുരുഷനെന്നോ ഇല്ല. എന്നാല്‍ ചില രോഗങ്ങള്‍ക്ക് പുരുഷന്മാരെ മാത്രമായിരിക്കും ആവശ്യം. അത്തരം ചില ഗുരുതര രോഗങ്ങളുണ്ട്. ക്യാന്‍സര്‍ തന്നെയാണ് അതില്‍ മുന്നില്‍ നില്ക്കുന്നതും.
എന്നാല്‍ ഏതൊക്കെ ക്യാന്‍സറുകളാണ് ഇതില്‍ മുന്നില്‍ നില്‍ക്കുന്നതെന്ന് നിങ്ങള്‍ക്കറിയേണ്ടേ? വേനലിനെ തണുപ്പിക്കാന്‍ മാജിക് ജ്യൂസ്
ക്യാന്‍സര്‍ ഇന്ന് നമ്മുടെ പേടി സ്വപ്നമായി മാറിയിരിക്കുകയാണ്. മാറിക്കൊണ്ടിരിയ്ക്കുന്ന ജീവിത ശൈലി തന്നെയാണ് ഇതിന്റെ പ്രധാന കാരണം. പുരുഷന്മാരെ ഭയപ്പെടുത്തുന്ന ചില ക്യാന്‍സര്‍ ഉണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

പ്രോസ്റ്റേറ്റ് ക്യാന്‍സര്‍
പുരുഷന്മാരില് പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിയ്ക്കുന്ന ക്യാന്‍സര്‍ ആണിത്. എന്നാല്‍ പണ്ട് കാലത്ത് പ്രായമായവരിലാണ് ഇത് കണ്ട് വന്നിരുന്നതെങ്കിലും ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലേക്കും ഈ വില്ലന്‍ പിടി മുറുക്കിയിട്ടുണ്ട് എന്നതാണ് കാര്യം. പുകവലിയും മറ്റു ലഹരി ഉപയോഗങ്ങളും തന്നെയാണ് ഇതിന്റെ പ്രധാന കാരണം.

ശ്വാസകോശാര്‍ബുദം
ശ്വാസകോശാര്‍ബുദം ഏറ്റവും കൂടുതല്‍ ബാധിയ്ക്കുന്നത് പുരുഷന്മാരെ തന്നെയാണ്. പുകവലിയാണ് ഇതിന്റെ പ്രധാന കാരണം. പുകവലി കൂടാതെ പരിസരമലിനീകരണവും ഒരു പ്രധാന കാരണമാണ്. എന്നാല്‍ ഈ ദുശ്ശീലം നിര്‍ത്താന്‍ ഇന്നും പലരും തയ്യാറാവുന്നില്ല.

വന്‍കുടലിലെ ക്യാന്‍സര്‍
ഏകദേശം 71000 പുരുഷന്മാരാണ് കുടലിലെ ക്യാന്‍സര്‍ മൂലം ദുരിതമനുഭവിയ്ക്കുന്നത്. ആരോഗ്യകരമായ ജീവിതശൈലിയിലൂടെ മാത്രമേ ഇതിനെ പ്രതിരോധിയ്ക്കാന്‍ കഴിയൂ. പുകവലി നിര്‍ത്തുകയും മദ്യപാനം പോലുള്ള ശീലങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടു വരികയും ചെയ്യുക.

മൂത്രാശയത്തിലും ക്യാന്‍സര്‍
പ്രായമായവരിലാണ് പ്രധാനമായും ബ്ലാഡര്‍ ക്യാന്‍സര്‍ കാണപ്പെടുന്നത്. എന്നാല്‍ ചെറുപ്പക്കാരേയും ഈ ക്യാന്‍സര്‍ ബാധിയ്ക്കാന്‍ ഇന്നത്തെ കാലത്ത് എളുപ്പമാണ്. ഇതിനു കാരണമാകട്ടെ ആരോഗ്യകരമല്ലാത്ത ജീവിതശൈലി തന്നെയാണ്.

സ്കിന്‍ ക്യാന്‍സര്‍
ചര്‍മ്മത്തിലുണ്ടാകുന്ന ക്യാന്‍സര്‍ ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ ബാധിയ്ക്കുന്നത് പുരുഷന്മാരെയാണ്. അള്‍ട്രാവയലറ്റ് രശ്മികള്‍ ഇതിന്റെ പ്രധാന കാരണമാണ്. ജോലിയെടുക്കുമ്പോള്‍ വസ്ത്രം ധരിയ്ക്കാത്തതും മറ്റും ചര്‍മ്മത്തിലെ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കും

കിഡ്നി ക്യാന്‍സര്‍
കിഡ്നി ക്യാന്‍സറും പുരുഷന്മാരുടെ പേടി സ്വപ്നമാണ്. സ്ത്രീകളേക്കാള്‍ രണ്ടിരട്ടി സാധ്യതയാണ് പുരുഷന്മാരില് കിഡ്നി ക്യാന്‍സര്‍ ഉണ്ടാവാന്‍. മൂത്രത്തില്‍ രക്തം കാണുന്നതും കാലില്‍ നീര് വെയ്ക്കുന്നതും എല്ലാം കിഡ്നി ക്യാന്‍സറിന് കാരണമാകും.

കഴുത്തിലെ ക്യാന്‍സര്‍
കഴുത്തിലെ ക്യാന്‍സര്‍ തന്നെയാണ് മറ്റൊരു പ്രധാന വില്ലന്‍. പലപ്പോഴും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയും ക്യാന്‍സര്‍ വരാം.

വായിലെ ക്യാന്‍സര്‍
വായിലെ ക്യാന്‍സര്‍ ഇത്തരത്തില്‍ പുരുഷന്മാരെ മാത്രം ബാധിയ്ക്കുന്ന പ്രശ്നമാണ്. പുകയിലയുടെ ഉപയോഗം തന്നെയാണ് അവിടെ വില്ലന്‍. പുകവലി നിര്‍ത്തുകയും ഭക്ഷണ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുകയും ചെയ്യുക.

ലുക്കീമിയ, രക്താര്‍ബുദം
ലുക്കീമിയ പലപ്പോഴും ഏറ്റവും കൂടുതല്‍ ബാധിയ്ക്കുന്നത് പുരുഷന്മാരെയാണ്. ഇത് രോഗപ്രതിരോധ ശേഷി കുറയ്ക്കുകയും രക്തത്തകിലെ വെളുത്ത രക്താണുക്കളുടെ വളര്‍ച്ചയെയും ലിംഫ് ഗ്രന്ഥികളേയും ബാധിയ്ക്കുന്നു. പുകവലി കുറയ്ക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.

പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍
പുരുഷന്മാര് ഏറ്റവും കൂടുതല്‍ ഭയപ്പെടുന്ന ഒന്നാണ് പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍. ഡയബറ്റിക്സ് പലപ്പോഴും ഇതിന് വഴിവെയ്ക്കും. ഉയര്‍ന്ന രീതിയിലുള്ള മദ്യത്തിന്റെ ഉപഭോഗമാണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത്.



Click it and Unblock the Notifications
