Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വേദനകളെ കുറിച്ച് പലതുണ്ട് പറയാന്‍
ജീവിതത്തില്‍ ഒരിക്കലെങ്കിലും ഏതെങ്കിലും തരം ശാരീരിക വേദനകളിലൂടെ കടന്നുപോകാത്തവര്‍ ഉണ്ടാകില്ല. വേദനകളില്‍ ബുദ്ധിമുട്ടുന്ന സമയം അതില്‍ നിന്ന് മോചനം നേടുന്നതിനായി ഓരോരുത്തരും ചെയ്യാവുന്നതെല്ലാം ചെയ്യുന്നു. ഇത്തരം വേദനകളില്‍ ചിലതിന് പൊതുവായ കാരണങ്ങളും അവയില്‍ മറികടക്കാന്‍ ചില മാര്‍ഗങ്ങളും ഉണ്ട്.

സന്ധിവേദനയും കാലാവസ്ഥയുമായി അഭേദ്യ ബന്ധമാണ് ഉള്ളതെന്നത് പലര്‍ക്കും അറിയില്ല. മഴപെയ്യുമ്പോഴും തണുപ്പ് കാലത്തുമെല്ലാം വേദന വിവരണാതീതമായ തോതില്‍ വര്‍ധിക്കുന്നു. സന്ധിവാത രോഗികളാണ് ഏറെ ദുരിതമനുഭവിക്കുക. കാലാവസ്ഥാ മാറ്റം സന്ധികളിലെ സമ്മര്‍ദത്തെ ബാധിക്കുകയും തുടര്‍ന്ന് വേദന വര്‍ധിക്കുകയുമാണ് ചെയ്യുക. ഇഞ്ചി വെളുത്തുള്ളി മിക്സ് പേടിക്കേണ്ടതാണോ?

പുറംവേദന വന്നാല്‍ പോയി കിടന്ന് വിശ്രമിക്കുന്നവരെ കാണാം. എന്നാല്‍ ഇതുവഴി പുറംവേദന കൂടുകയല്ലാതെ കുറയില്ല എന്നതാണ് വസ്തുക. പകരം എന്തെങ്കിലും ജോലികളില്‍ മുഴുകുകയോ സ്ട്രെച്ചിങ് വ്യായാമമോ യോഗയോ ചെയ്താലും പുറംവേദനക്ക് ആശ്വാസമുണ്ടാകും.

കാല്‍മുട്ടിലെയോ അരക്കെട്ടിലെയോ വേദനകളില്‍ നിന്ന് ആശ്വാസം തേടുന്നവര്‍ നിങ്ങളുടെ അധിക ഭാരം നിര്‍ബന്ധമായും കുറച്ചിരിക്കണം. അധികഭാരം ഈ ഭാഗങ്ങളില്‍ അമിത സമ്മര്‍ദം ചെലുത്തുന്നത് വഴിയാകും വേദന വര്‍ധിക്കുക. ഭാരം കുറക്കുന്നത് വഴി സമ്മര്‍ദവും അതുവഴി വേദനയും കുറയുന്നു.

നിരവധി പരിശോധനകള്‍ നടത്തിയിട്ടും വേദനയുടെ കാരണം കണ്ടത്തൊന്‍ കഴിയുന്നില്ല എങ്കില്‍ അത് നിങ്ങളുടെ തോന്നലാണെന്ന് കരുതി തള്ളികളയേണ്ട. ക്രോണിക് ഫാറ്റിഗ് സിന്‍ഡ്രോം അല്ല എങ്കില്‍ ഫൈബ്രോമയോള്ജിയ എന്ന രോഗാവസ്ഥയിലുള്ളവരില്‍ വേദനയുടെ കാരണം കണ്ടത്തൊന്‍ ചിലപ്പോള്‍ കഴിയാറില്ല. വേദന പതിവായി ഉണ്ടാകുമെങ്കിലും അതിന്‍െറ കാരണം കണ്ടത്തൊന്‍ കഴിയില്ല.

ചെറുതായി വേദന അനുഭവപ്പെടുമ്പോഴേ വേദനസംഹാരികളില്‍ ആശ്രയം തേടുന്നവരാണ് നമ്മള്. ആശ്വാസം ലഭിച്ചാല്‍ ആ വേദനയെ കുറിച്ച് തന്നെ നമ്മള് മറന്നുകളയുന്നു. എന്നാല്‍ ഒരാഴ്ചയിലധികമൊക്കെ നീളുന്ന വേദന അനുഭവപ്പെടുന്നവര്‍ നിര്‍ബന്ധമായും ഡോക്ടറെ കാണണം. ശരീരത്തിന് ദോഷകരമായ എന്തെങ്കിലും അവസ്ഥയുടെ ലക്ഷണമാകാം ആ വേദന.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

