For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേദന സംഹാരികള്‍ക്ക് പുറകില്‍ മരണം...

|

ചെറിയൊരു തലവേദന വന്നാല്‍ നമ്മളാദ്യം തിരയുന്നത് വേദന സംഹാരിയെ ആയിരിക്കും. എന്നാല്‍ വേദന സംഹാരികള്‍ കഴിയ്ക്കുമ്പോള്‍ തല്‍ക്കാലാശ്വാസത്തേക്ക് വേദന മാറുമെങ്കിലും മരണത്തിലേക്കുള്ള വാതില്‍ തുറക്കുകയാണ് ചെയ്യുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. പഞ്ചസാര കൂടുതലാണെങ്കില്‍ ശരീരം കരയും

വേദന സംഹാരികള്‍ കഴിയ്ക്കുമ്പോള്‍ നമ്മളെ കാത്തിരിയ്ക്കുന്നത് വലിയ അപകടമാണ്. ഒരിക്കലും പരിഹരിയ്ക്കാന്‍ പറ്റാത്ത രീതിയിലേക്ക് നമ്മുടെ ശരീരത്തെ തള്ളിവിടുന്നതിന് വേദന സംഹാരികള്‍ക്ക് കഴിയും. കൊളസ്‌ട്രോളിനെ തോല്‍പ്പിക്കാന്‍ വെണ്ടയ്ക്ക വെള്ളം

വേദനസംഹാരികള്‍ കഴിയ്ക്കുമ്പോള്‍ ശരീരം എങ്ങനെ പ്രതികരിയ്ക്കുന്നു എന്ന് നോക്കാം. അതിലുപരി അത് ശരീരത്തെ എങ്ങനെ ദോഷകരമായി ബാധിയ്ക്കുന്നു എന്ന് നോക്കാം.

 കരളിന്റെ പ്രവര്‍ത്തനം

കരളിന്റെ പ്രവര്‍ത്തനം

ഏത് വേദന സംഹാരികളും ആദ്യം ദോഷം ചെയ്യുന്നത് കരളിനാണ്. കരളിന്റെ പ്രവര്‍ത്തനത്തെ ഭാഗികമായോ പൂര്‍ണമായോ നശിപ്പിക്കുന്നതിന് വേദനസംഹാരികള്‍ക്ക് കഴിയുന്നു. കരളിനെ വിഷമയമാക്കാന്‍ പലപ്പോഴും വേദന സംഹാരികള്‍ കാരണമാകുന്നു. മദ്യം കഴിച്ചാല്‍ ശരീരത്തിനുണ്ടാകുന്നതിനേക്കാള്‍ ദോഷമാണ് 500മില്ലിഗ്രാമിന്റെ വേദന സംഹാരി കഴിയ്ക്കുമ്പോള്‍ ശരീരത്തിനുണ്ടാകുന്നത്.

അള്‍സര്‍

അള്‍സര്‍

തലവേദനയും ശരീര വേദനയും മാറാന്‍ വേദനസംഹാരികള്‍ വിഴുങ്ങുമ്പോള്‍ അതുണ്ടാക്കുന്ന ദോഷം പലപ്പോഴും അള്‍സറിന്റെ രൂപത്തിലായിരിക്കും എന്നതാണ് മറ്റൊന്ന്. ആസ്പിരിന്‍ പോലുള്ള ഗുളികകള്‍ കഴിയ്ക്കുമ്പോള്‍ അത് നിങ്ങളുടെ വയറിനെ ആള്‍സറിന്റെ കേന്ദ്രമാക്കി മാറ്റുകയാണ് ചെയ്യുന്നത് എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.

 അലര്‍ജി

അലര്‍ജി

ചിലര്‍ക്ക് ഏത് മരുന്നുകള്‍ കഴിച്ചാലും അലര്‍ജി ഉണ്ടാവും. എന്നാല്‍ വേദന സംഹാരികള്‍ കഴിച്ചാല്‍ ഇത്തരം അലര്‍ജികള്‍ അല്‍പം കൂടുതലായിരിക്കും. ചിലര്‍ക്ക് ദേഹമാകെ ചൊറിഞ്ഞ് തടിയ്ക്കുകയും വായ്ക്കകത്ത് പൊട്ടലുണ്ടാകുകയും ചെയ്യും.

കിഡ്‌നി പ്രവര്‍ത്തനങ്ങള്‍

കിഡ്‌നി പ്രവര്‍ത്തനങ്ങള്‍

കിഡ്‌നിയുടെ കാര്യത്തിലും കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടതാണ്. കാരണം വേദന സംഹാരികള്‍ കഴിയ്ക്കുമ്പോള്‍ കിഡ്‌നിയുടെ പ്രവര്‍ത്തനങ്ങളെ ഇത് ദോഷകരമായി ബാധിയ്ക്കുന്നു.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

പലപ്പോഴും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടാക്കുന്നതിനും ഈ വേദന സംഹാരികള്‍ കാരണമാകുന്നു. പിന്നീട് ഇത് കുറയ്ക്കാന്‍ ചികിത്സ തേടേണ്ട അവസ്ഥയാമ് ഉണ്ടാവുന്നത്.

 ഗര്‍ഭമലസാന്‍

ഗര്‍ഭമലസാന്‍

ഗര്‍ഭിണികള്‍ പലപ്പോഴും താല്‍ക്കാലികാശ്വാസത്തിന് വേദന സംഹാരികള്‍ കഴിയ്ക്കാറുണ്ട്. ഇത് ഹോര്‍മോണ്‍ തകരാറിന് കാരണമാകുകയും ഗര്‍ഭമലസുകയും ചെയ്യുന്നു.

 ഹൃദയസ്തംഭനം

ഹൃദയസ്തംഭനം

ഹൃദയസ്തംഭനത്തിനും ഇത് പലപ്പോഴും കാരണമാകുന്നുണ്ട്. അമിതമായി വേദനസംഹാരികള്‍ കഴിയ്ക്കുമ്പോള്‍ ഹൃദയസ്തംഭനം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകുന്നു.

പക്ഷാഘാതം

പക്ഷാഘാതം

വേദനസംഹാരികളുടെ അമിതോപയോഗം സ്‌ട്രോക്ക് പോലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് പലപ്പോഴും കാരണമാകുന്നുണ്ട്.

English summary

The hidden dangers of taking common painkillers

Daily use of painkillers increase the risk of conditions that may be more serious. Here's what to know about the risks.
Story first published: Thursday, August 4, 2016, 10:10 [IST]
X
Desktop Bottom Promotion