Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
വേദന സംഹാരികള്‍ക്ക് പുറകില്‍ മരണം...
ചെറിയൊരു തലവേദന വന്നാല്‍ നമ്മളാദ്യം തിരയുന്നത് വേദന സംഹാരിയെ ആയിരിക്കും. എന്നാല്‍ വേദന സംഹാരികള്‍ കഴിയ്ക്കുമ്പോള്‍ തല്‍ക്കാലാശ്വാസത്തേക്ക് വേദന മാറുമെങ്കിലും മരണത്തിലേക്കുള്ള വാതില്‍ തുറക്കുകയാണ് ചെയ്യുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. പഞ്ചസാര കൂടുതലാണെങ്കില്‍ ശരീരം കരയും
വേദന സംഹാരികള്‍ കഴിയ്ക്കുമ്പോള്‍ നമ്മളെ കാത്തിരിയ്ക്കുന്നത് വലിയ അപകടമാണ്. ഒരിക്കലും പരിഹരിയ്ക്കാന്‍ പറ്റാത്ത രീതിയിലേക്ക് നമ്മുടെ ശരീരത്തെ തള്ളിവിടുന്നതിന് വേദന സംഹാരികള്‍ക്ക് കഴിയും. കൊളസ്ട്രോളിനെ തോല്‍പ്പിക്കാന്‍ വെണ്ടയ്ക്ക വെള്ളം
വേദനസംഹാരികള്‍ കഴിയ്ക്കുമ്പോള്‍ ശരീരം എങ്ങനെ പ്രതികരിയ്ക്കുന്നു എന്ന് നോക്കാം. അതിലുപരി അത് ശരീരത്തെ എങ്ങനെ ദോഷകരമായി ബാധിയ്ക്കുന്നു എന്ന് നോക്കാം.

കരളിന്റെ പ്രവര്‍ത്തനം
ഏത് വേദന സംഹാരികളും ആദ്യം ദോഷം ചെയ്യുന്നത് കരളിനാണ്. കരളിന്റെ പ്രവര്‍ത്തനത്തെ ഭാഗികമായോ പൂര്‍ണമായോ നശിപ്പിക്കുന്നതിന് വേദനസംഹാരികള്‍ക്ക് കഴിയുന്നു. കരളിനെ വിഷമയമാക്കാന്‍ പലപ്പോഴും വേദന സംഹാരികള്‍ കാരണമാകുന്നു. മദ്യം കഴിച്ചാല്‍ ശരീരത്തിനുണ്ടാകുന്നതിനേക്കാള് ദോഷമാണ് 500മില്ലിഗ്രാമിന്റെ വേദന സംഹാരി കഴിയ്ക്കുമ്പോള്‍ ശരീരത്തിനുണ്ടാകുന്നത്.

അള്‍സര്‍
തലവേദനയും ശരീര വേദനയും മാറാന്‍ വേദനസംഹാരികള്‍ വിഴുങ്ങുമ്പോള്‍ അതുണ്ടാക്കുന്ന ദോഷം പലപ്പോഴും അള്‍സറിന്റെ രൂപത്തിലായിരിക്കും എന്നതാണ് മറ്റൊന്ന്. ആസ്പിരിന്‍ പോലുള്ള ഗുളികകള്‍ കഴിയ്ക്കുമ്പോള്‍ അത് നിങ്ങളുടെ വയറിനെ ആള്സറിന്റെ കേന്ദ്രമാക്കി മാറ്റുകയാണ് ചെയ്യുന്നത് എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.

അലര്‍ജി
ചിലര്‍ക്ക് ഏത് മരുന്നുകള്‍ കഴിച്ചാലും അലര്‍ജി ഉണ്ടാവും. എന്നാല്‍ വേദന സംഹാരികള്‍ കഴിച്ചാല്‍ ഇത്തരം അലര്‍ജികള്‍ അല്പം കൂടുതലായിരിക്കും. ചിലര്‍ക്ക് ദേഹമാകെ ചൊറിഞ്ഞ് തടിയ്ക്കുകയും വായ്ക്കകത്ത് പൊട്ടലുണ്ടാകുകയും ചെയ്യും.

കിഡ്നി പ്രവര്‍ത്തനങ്ങള്‍
കിഡ്നിയുടെ കാര്യത്തിലും കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടതാണ്. കാരണം വേദന സംഹാരികള്‍ കഴിയ്ക്കുമ്പോള്‍ കിഡ്നിയുടെ പ്രവര്‍ത്തനങ്ങളെ ഇത് ദോഷകരമായി ബാധിയ്ക്കുന്നു.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
പലപ്പോഴും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടാക്കുന്നതിനും ഈ വേദന സംഹാരികള്‍ കാരണമാകുന്നു. പിന്നീട് ഇത് കുറയ്ക്കാന്‍ ചികിത്സ തേടേണ്ട അവസ്ഥയാമ് ഉണ്ടാവുന്നത്.

ഗര്‍ഭമലസാന്‍
ഗര്‍ഭിണികള്‍ പലപ്പോഴും താല്‍ക്കാലികാശ്വാസത്തിന് വേദന സംഹാരികള്‍ കഴിയ്ക്കാറുണ്ട്. ഇത് ഹോര്‍മോണ്‍ തകരാറിന് കാരണമാകുകയും ഗര്‍ഭമലസുകയും ചെയ്യുന്നു.

ഹൃദയസ്തംഭനം
ഹൃദയസ്തംഭനത്തിനും ഇത് പലപ്പോഴും കാരണമാകുന്നുണ്ട്. അമിതമായി വേദനസംഹാരികള്‍ കഴിയ്ക്കുമ്പോള്‍ ഹൃദയസ്തംഭനം പോലുള്ള പ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകുന്നു.

പക്ഷാഘാതം
വേദനസംഹാരികളുടെ അമിതോപയോഗം സ്ട്രോക്ക് പോലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്ക് പലപ്പോഴും കാരണമാകുന്നുണ്ട്.



Click it and Unblock the Notifications
