Latest Updates
-
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്
മൂത്രമൊഴിക്കാതെ പിടിച്ചിരുന്നാല്‍ ഉള്ള അപകടം
നമ്മളില്‍ പലരും ചെയ്യുന്ന ഒരു കാര്യമാണിത്. എത്രയൊക്കെ മൂത്രശങ്ക തോന്നിയാലും പലപ്പോഴും ടോയ്ലറ്റില് പോകാതെ പിടിച്ചിരിക്കും. എന്നാല്‍ ഇതുണ്ടാക്കുന്ന അപകടം എത്രത്തോളമെന്ന് പലപ്പോഴും പലരും മനസ്സിലാക്കുന്നില്ല. രാവിലെ ചൂടൂള്ള ഉപ്പുവെള്ളം കുടിയ്ക്കാം....
മൂത്രമൊഴിക്കാന്‍ തോന്നിയാല്‍ അതിനെ പിടിച്ചു നിര്‍ത്തുമ്പോള്‍ എന്തൊക്കെ അപകടങ്ങളാണ് നമ്മുടെ ശരീരത്തില്‍ സംഭവിയ്ക്കുക എന്നതാണ് നാം ആലോചിക്കേണ്ടത്. പലപ്പോഴും ഇത്തരം അപകടങ്ങള്‍ നമുക്കുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

കിഡ്നി സ്റ്റോണ്‍
കിഡ്നി സ്റ്റോണ്‍ ഇതുമൂലമുണ്ടാകുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നമാണ്. മൂത്രത്തിലെ ലവണങ്ങള്‍ പിന്നീട് ക്രിസ്റ്റല്‍ ആയി രൂപാന്തരം പ്രാപിക്കുന്നു. ഇത് കിഡ്നി സ്റ്റോണ്‍ ആയി മാറുകയും അതിലൂടെ ആരോഗ്യം തകരാറിലാവുകയും ചെയ്യുന്നു.

അണുബാധ
മൂത്രമൊഴിയ്ക്കാതെ പിടിച്ചിരുന്നാല്‍ അണുബാധയ്ക്കും കാരണമാകും. ഇത് പിന്നീട് ഗുരുതരമായാല്‍ വിവിധ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവും.

മൂത്രസഞ്ചി വീക്കം
ഇത് സാധാരണയായി സ്ത്രീകളിലാണ് കാണാറുള്ളത്. മൂത്ര സഞ്ചി വീങ്ങുന്നതിന്റെ പ്രധാന ലക്ഷണം ഇടുപ്പിലുണ്ടാവുന്ന അതികഠിനമായ വേദനയാണ്. മാത്രമല്ല മൂത്രമൊഴിക്കുമ്പോള്‍ ശക്തമായ കടച്ചിലും ഉണ്ടാവുന്നു.

മൂത്രാശയത്തില്‍ നീര് വരുന്നു
മൂത്രാശയത്തില്‍ നീര് വരുന്നതും ഇത് കൊണ്ട് തന്നെയാണ്. ശരീരത്തിന് ആവശ്യമായ ജലം ലഭിയ്ക്കാതെ വരികയും നിര്‍ജ്ജലീകരണം സംഭവിയ്ക്കുകയും ചെയ്യുകയും ഇത് കിഡ്നിയുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിയ്ക്കുകയും ചെയ്യുന്നു.

മൂത്രമൊഴിക്കുമ്പോഴുള്ള വേദന
മൂത്രം അധിക സമയം പിടിച്ച് നിര്‍ത്തിയാല്‍ പിന്നീട് മൂത്രമൊഴിയ്ക്കുമ്പോള്‍ അതികഠിനമായ വേദനയും ഉണ്ടാവുന്നു.

വയറുവേദന
മൂത്രമൊഴിക്കാതിരുന്നാല്‍ ഇത് അടിവയറ്റില്‍ കടച്ചിലും വേദനയും ഉണ്ടാക്കുന്നു. മാത്രമല്ല ഇതിലൂടെ അണുബാധയ്ക്കും കാരണമാകുന്നു.

ഉത്കണ്ഠ
മാനസികാരോഗ്യത്തേയും ഇത് കാര്യമായി ബാധിയ്ക്കുന്നു. മാനസികമായി ഉത്കണ്ഠയുണ്ടാക്കുന്നതിന് ഇതിലൂടെ കാരണമാകുന്നു.



Click it and Unblock the Notifications
