Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
നടന്നു കൊണ്ടാണോ മെസേജിങ് എന്നാല്‍ കാര്യം പോക്കാ..
ആരെങ്കിലും മരിച്ചാലോ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ വരെ ഒരു മെസ്സേജയച്ച് കാര്യം പറയുന്നവരായി നമ്മള് മാറിക്കഴിഞ്ഞു. എന്നാല്‍ ഇത്തരത്തില്‍ മെസ്സേജ് അയയ്ക്കുന്നതിന്റെ ദൂഷ്യവശങ്ങളെപ്പറ്റി നിങ്ങള്‍ക്കറിയുമോ? പ്രത്യേകിച്ചും നടന്നു മെസ്സേജ് ചെയ്യുന്ന ഒരു തലമുറയെ നമുക്കിന്നു നമ്മുടെ ചുറ്റും കാണാം.

ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്നവും മാനസിക പ്രശ്നവും ഇന്ന് പരിഹരിക്കാനാവുന്നതിലും അധികമാണ്. അതുകൊണ്ടു തന്നെ ഇനിയെങ്കിലും അല്പം ശ്രദ്ധയോടു കൂടി ഇടപെട്ടാല്‍ ഭാവിയിലും നമുക്ക് എല്ലാ കാഴ്ചകളും കണ്ട് എല്ലാ ശബ്ദങ്ങളും കേട്ട് ജീവിയ്ക്കാം.
ഇന്നത്തെ കാലത്ത് മെസ്സേജയക്കാതെയും വാട്സാപ്പ് ചെയ്യാതെയും ഒരു മിനിട്ടു പോലും ഇരിക്കാന്‍ കഴിയില്ല പലര്‍ക്കും. ക്ലാസ്സിലാണെങ്കിലും ഓഫീസിലാണെങ്കിലും മരണവീട്ടിലാണെങ്കില് പോലും ഫോണില്‍ മെസ്സേജുകള്‍ ടൈപ്പ് ചെയ്യുന്നതിന് സമയമോ സന്ദര്മോ പലപ്പോഴും പ്രശ്നമല്ല. എന്നാല്‍ ഇത്തരത്തില്‍ മെസ്സേജ് ചെയ്യുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തിന്റെ നല്ലൊരു ഭാഗത്തെയാണ് ഇല്ലാതാക്കുന്നത്.
എന്ത് സംഭവമുണ്ടായാലും അത് മെസ്സേജ് ആയി നമുക്ക് വേണ്ടപ്പെട്ടവരേയും സുഹൃത്തുക്കളേയും അറിയിക്കുക എന്നതാണ് ഇന്ന് നമ്മുടെ പ്രധാന ജോലി. എന്നാല്‍ പലപ്പോഴും നമ്മള് ഇത്തരത്തില്‍ ചെയ്യുന്ന സേവനങ്ങള്‍ക്ക് നമ്മളുടെ കേള്‍വിശക്തിയെ ഇല്ലാതാക്കാന്‍ കഴിയും. അതുകൊണ്ട് തന്നെ ഫോണില്‍ മെസ്സേജ് ടൈപ്പ് ചെയ്യുമ്പോള്‍ അല്പമൊന്ന് ശ്രദ്ധിക്കുക, കാരണം ഭാവിയില്‍ നമ്മളെ ചെവി കേള്ക്കാത്തവരാക്കി മാറ്റാന്‍ ഇതിനു കഴിയും.

എന്നാല്‍ ഇതില്‍ തന്നെ ഏറ്റവു കൂടുതല്‍ അപകടം നടന്നു കൊണ്ട് മെസ്സേജ് ചെയ്യുന്നതാണ്. ഇതിനു കാരണമായി ഗവേഷകരും ആരോഗ്യവിദഗ്ധരും പറയുന്നത് നടന്നു കൊണ്ട് മെസ്സേജ് ചെയ്യുമ്പോള്‍ നമ്മുടെ പൂര്‍ണശ്രദ്ധ മെസ്സേജ് ടൈപ്പ് ചെയ്യുന്നതില്‍ നല്കുന്നു. ഇതിനര്‍ത്ഥം നമ്മള് പൂര്‍ണമായും കാഴ്ചസംബന്ധമായ ജോലിയില്‍ ഏര്‍പ്പെടുന്നു എന്നതാണ്. അതുകൊണ്ടു തന്നെ ഇത് കേള്‍വിശക്തിയെ കാര്യമായി ബാധിയ്ക്കും.
ഡോ. മരിയ ചെയ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇത്തരത്തിലുള്ള പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. മാഗ്നറ്റോഎന്സെഫാലോഗ്രാഫി ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് ഇത്തരം ഒരു കണ്ടു പിടുത്തം നടത്തിയത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
