For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നമ്മുടെ ശരീരത്തിലെ താമസക്കാര്‍ ഇവര്‍

|

നിരവധി ആളുകളാണ് ശരീരത്തില്‍ പല തരത്തിലുള്ള ജീവികളേയും വഹിച്ചു കൊണ്ട് നടക്കു്‌നനത്. എന്നാല്‍ ഇത്തരത്തില്‍ ജീവികള്‍ നിങ്ങളുടെ ശരീരത്തില്‍ ഉണ്ടെന്ന് നിങ്ങള്‍ പോലുമറിയാതെയായിരിക്കും ഇവയുടെ പ്രവര്‍ത്തനം.

ചിലത് നമ്മുടെ ആരോഗ്യത്തെ വളരെയധികം മോശമായി ബാധിയ്ക്കും. ചിലതിന്റെ വാസസ്ഥാനം പലപ്പോഴും നമ്മുടെ കണ്‍മുന്നില്‍ തന്നെയായിരിക്കും. ശരീരത്തിനകത്തും പുറത്തുമായി നിരവധി ജീവികളാണ് ഇത്തരത്തില്‍ ഉള്ളത്. കൊഴുപ്പു നീക്കിയ പാല്‍ യാഥാര്‍ത്ഥ്യങ്ങള്‍

ഇത് നമ്മുടെ വൃത്തിയില്ലായ്മ കൊണ്ടും മോശം രോഗപ്രതിരോധ ശേഷി കൊണ്ടും സംഭവിയ്ക്കുന്നതാണ് എന്ന കാര്യത്തില്‍ യാതൊരു വിധ സംശയവുമില്ല. പ്രത്യേകിച്ച് വളര്‍ത്തു മൃഗങ്ങളുമായുള്ള സമ്പര്‍ക്കത്തിന്റെ ഫലമായാണ് ഇത്തരം കീടങ്ങളില്‍ പലതും ശരീരത്തില്‍ കയറിക്കൂടുന്നത്. നമ്മുടെ ശരീരത്തില്‍ ഇവ വാസമുറപ്പിച്ചിട്ടുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം എന്നു നോക്കാം.

ഗുരുതരമായ ദഹനപ്രശ്‌നങ്ങള്‍

ഗുരുതരമായ ദഹനപ്രശ്‌നങ്ങള്‍

നമ്മുടെ ഭക്ഷണശീലത്തിന്റെ ഫലമായി നമുക്ക് ലഭിയ്ക്കുന്നതാണ് ദഹനപ്രശ്‌നങ്ങള്‍. ഗുരുതരമായ ഇത്തരം ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാകട്ടെ ഡയറിയ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങളും. എന്നാല്‍ ഇതിനെല്ലാം കാരണം പലപ്പോഴും ഇത്തരത്തിലുള്ള കീടങ്ങളാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

അടിവയര്‍ വേദന

അടിവയര്‍ വേദന

കൊക്കപ്പുഴുവിന്റെ സാന്നിധ്യം വയറ്റിലുണ്ടെങ്കില്‍ ഇത് പലപ്പോഴും കടുത്ത അടിവയര്‍ വേദനയ്ക്ക് കാരണമാകും. പ്രത്യേകിച്ച് വിദേശ യാത്രകളിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ നമ്മളെ പിടികൂടുന്നത്.

ലൈംഗികാവയവങ്ങളിലെ ചൊറിച്ചില്‍

ലൈംഗികാവയവങ്ങളിലെ ചൊറിച്ചില്‍

പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ പുറത്ത് പറയാന്‍ മടിയുള്ളവരാണ് പലരും. അതുകൊണ്ട് തന്നെ ശരിയായ ചികിത്സ ലഭിയ്ക്കാത്തത് രോഗം ഗുരുതരമാകാന്‍ കാരണമാകും.

അമിതക്ഷീണം

അമിതക്ഷീണം

ദിവസങ്ങളായി ഭക്ഷണം കഴിക്കാത്തവരിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ കാണുന്നത്. എന്നാല്‍ ഇത് പിന്നീട് ശരീരത്തില്‍ കുടിയിരിക്കുന്ന ജീവികള്‍ക്ക് ആശ്വാസമായി മാറുന്നു. ഭക്ഷണം കഴിയ്ക്കാത്തതിന്റെ പേരില്‍ ആരോഗ്യം നഷ്ടപ്പെടുമ്പോഴും നമ്മുടെ ശരീരത്തില്‍ വസിക്കുന്ന പലരും കൊഴുത്തുരുണ്ട് വരികയായിരിക്കും.

അമിതമായി തൂക്കം കുറയുക

അമിതമായി തൂക്കം കുറയുക

ഭക്ഷണത്തിന്റെ കാര്യത്തില്‍ കാര്യമായ മാറ്റം വരുത്താതെ തന്നെ തടി കുറയുന്നതും പലപ്പോഴും ഇത്തരം ജീവികള്‍ ശരീരത്തില്‍ വസിക്കുന്നതു കൊണ്ടായിരിക്കും. അനാവശ്യമായി തടി കുറയുന്നതു ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കണം.

മാനസികമായ തളര്‍ച്ച

മാനസികമായ തളര്‍ച്ച

ഇത്തരം ജീവികളുടെ പ്രവര്‍ത്തനം ശരീരത്തില്‍ പ്രശ്‌നമുണ്ടാക്കി തുടങ്ങിയാല്‍ മാനസികമായും നമുക്ക് തളര്‍ച്ച അനുഭവപ്പെടുന്നു. ഇത് ദഹനത്തെ ബാധിയ്ക്കുന്നതോടെ വിശപ്പ് ഒരു പ്രശ്‌നമായി മാറുന്നു. ഇത് പിന്നീട് മാനസികമായി നമ്മളില്‍ തളര്‍ച്ച ഉണ്ടാക്കുന്നു.

പല്ലിന്റെ ആരോഗ്യം നഷ്ടപ്പെടുന്നു

പല്ലിന്റെ ആരോഗ്യം നഷ്ടപ്പെടുന്നു

പല്ലിന്റെ ആരോഗ്യം നഷ്ടപ്പെടുന്നതാണ് മറ്റൊരു പ്രധാന ലക്ഷണം. ഇത് പലപ്പോഴും ഉത്കണ്ഠയ്ക്ക് വഴിവെയ്ക്കുന്നു. പ്രത്യേകിച്ച് ചെറിയ കുട്ടികളിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ കാണപ്പെടുന്നത്. ഇതും നമ്മുടെ ശരീരത്തില്‍ അമുക്കളുടെ സാന്നിധ്യം കൂടുതലാണ് എന്നതിന്റെ ലക്ഷണമാണ്.

 അനീമിയ

അനീമിയ

നാടവിരയാണ് പലപ്പോഴും ഇത്തരം രോഗങ്ങളുടെ വില്ലന്‍. നിരക്ഷരതയും അറിവില്ലായ്മയുമാണ് പലപ്പോഴും ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. നാടവിരയുടെ വളര്‍ച്ച ശരീരത്തില്‍ കൂടുതലാണ് എന്നതാണ് പലപ്പോഴും അനീമിയ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്.

ചര്‍മ്മ പ്രശ്‌നങ്ങള്‍

ചര്‍മ്മ പ്രശ്‌നങ്ങള്‍

ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് കാരണവും ശരീരത്തില്‍ വളരുന്ന പല തരത്തിലുള്ള വിരകളാണ് എന്നത് തന്നെയാണ്. രക്തത്തിലും ചര്‍മ്മത്തിലും ഇവ പറ്റിപ്പിടിച്ച് വളരുന്നതാണ് പല പ്രശ്‌നങ്ങള്‍ക്കും കാരണം. ഇത് എക്‌സിമയും മറ്റ് ചര്‍മ്മപ്രശ്‌നങ്ങള്‍ക്കും കാരണമാകും.

 മസില്‍വേദന സ്ഥിരം

മസില്‍വേദന സ്ഥിരം

മസില്‍ വേദന ഉണ്ടാക്കുന്നതിനും കാരണം ഇത്തരം വിരകളും മറ്റ് കീടങ്ങളുമാണ്. ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളുന്നതിന്റെ ഭാഗമായി വരുന്ന പ്രശ്‌നങ്ങളാണ് പലപ്പോഴും ഇത്തരം വിരകളെ വളര്‍ത്തുന്നത്.

English summary

Ten Warning Signs That Your Body Is Full Of Parasites

There are many people who have parasites in their bodies, but are not aware of that. Just imagining that is an awful thing.
Story first published: Thursday, March 31, 2016, 12:15 [IST]
X
Desktop Bottom Promotion