For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാവു പറയും രോഗങ്ങളെക്കുറിച്ച്...

|

നാവിന്റെ നിറം നോക്കി രോഗങ്ങളെക്കുറിച്ചറിയാം എന്നത് നിങ്ങള്‍ക്കറിയാമോ? പലപ്പോഴും ഡോക്ടറെ കാണാന്‍ പോകുമ്പോള്‍ നാവ് നീട്ടാന്‍ പറയുന്നത് നമ്മള്‍ കേട്ടിട്ടുണ്ട്. നമ്മുടെ നാവ് നോക്കിയാല്‍ അറിയാം പല രോഗങ്ങളും എന്നതാണ് സത്യം.

നാവിലുണ്ടാകുന്ന പല മാറ്റങ്ങളും രോഗങ്ങള്‍ കണ്ടു പിടിയ്ക്കാന്‍ സഹായിക്കും. വിറ്റാമിന്റെ അഭാവവും ഭക്ഷണത്തിന്റെ കുറവും വ്യായാമത്തിന്റെ അഭാവവും എല്ലാം നാവില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്.

 ചുവന്ന നിറമുള്ള നാവ്

ചുവന്ന നിറമുള്ള നാവ്

അനീമിയ ബാധിച്ചവരുടെ നാവായിരിക്കും കടുത്ത ചുവപ്പു നിറത്തില്‍ കാണപ്പെടുന്നത്. വിറ്റാമിന്‍ ബി 12ന്റെ അഭാവമാണ് പലപ്പോഴും ഇത്തരത്തില്‍ നാവിന് കടുത്ത ചുവപ്പ് നിറം നല്‍കുന്നത്.

വെളുത്ത നിറം

വെളുത്ത നിറം

നാവില്‍ വെളുത്ത നിറം കാണുന്നത് അനാരോഗ്യത്തിന്റെ ലക്ഷണമാണ്. അലര്‍ജിയുള്ളവരിലാണ് ഇത്തരത്തില്‍ വെളുത്ത പൂപ്പല്‍ കാണപ്പെടുന്നത് എന്നതും പ്രത്യേകതയാണ്. അമിതവണ്ണം, ഹൃദയാരോഗ്യപ്രശ്‌നങ്ങള്‍ പ്രമേഹം എന്നിവയുള്ളവരിലാണ് ഇത്തരത്തില്‍ പൂപ്പല്‍ ബാധ കാണപ്പെടാറ്.

 മഞ്ഞ നിറത്തിലുള്ള നാവ്

മഞ്ഞ നിറത്തിലുള്ള നാവ്

നാവില്‍ മഞ്ഞ നിറം കാണുന്നവരില്‍ പനി ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ പനി മാത്രമല്ല മഞ്ഞനിറം പ്രത്യക്ഷപ്പെടുന്നതിന്റെ കാരണം പക്ഷാഘാത ലക്ഷണങ്ങളുടെ ആദ്യഘട്ടം എന്ന നിലയിലും നാവില്‍ മഞ്ഞ നിറം കാണുന്നതാണ്.

 നാവിലെ വ്രണങ്ങള്‍

നാവിലെ വ്രണങ്ങള്‍

നാവിലെ വ്രണങ്ങള്‍ പലപ്പോഴും പ്രശ്‌നമുണ്ടാക്കുന്നതാണ്. എന്നാല്‍ പല വ്രണങ്ങളും നമ്മുടെ മാനസിക സമ്മര്‍ദ്ദത്തെയാണ് കാണിക്കുന്നത്.

 നാവിലെ വയലറ്റ്‌നിറം

നാവിലെ വയലറ്റ്‌നിറം

രക്തക്കുറവിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് നാവിലെ വയലറ്റ് നിറം സൂചിപ്പിക്കുന്നത്. രക്തം കട്ടപിടിയ്ക്കുക, പ്രമേഹം എന്നീ രോഗങ്ങളെയാണ് വയലറ്റ് നിറം ക്ഷണിച്ചു വരുത്തുന്നത്.

English summary

Surprising Secrets Your Tongue Can Reveal About Your Health

From white spots to red bumps, a number of diseases can show up on your tongue. Here’s what to know about tongue pain and tongue disease.
Story first published: Saturday, January 2, 2016, 12:57 [IST]
X
Desktop Bottom Promotion