Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
വേനല്‍ച്ചൂടിനെ പ്രതിരോധിയ്ക്കാം ഇങ്ങനെ...
ഓരോ ദിവസം ചെല്ലുന്തോറും വേനല്‍ച്ചൂടിന്റെ കാഠിന്യം കൂടിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിയ്ക്കുന്നതും ഈ കാലഘട്ടത്തിലാണ്. പഴങ്ങളിലെ സ്റ്റിക്കറിനു പിറകിലുള്ള രഹസ്യം
നിര്‍ജ്ജലീകരണം പലപ്പോഴും മരണത്തിനു വരെ കാരണമാകുന്നു. അതുകൊണ്ട് തന്നെ വേനലിനെ പ്രതിരോധിയ്ക്കാനുള്ള മുന്‍കരുതലുകള്‍ എന്തൊക്കെയെന്ന് നോക്കാം.

ജോലിസ്ഥലത്തും ശ്രദ്ധ വേണം
കടുത്ത ചൂട് ശരീരത്തില്‍ നിര്‍ജ്ജലീകരണത്തിന് കാരണമാകും. അതുകൊണ്ട് തന്നെ ചൂട് കൂടുന്ന 11 മണി മുതല്‍ 3 മണി വരെയുള്ള സമയത്ത് വെയിലേല്‍ക്കുന്ന ജോലികളില്‍ നിന്ന് വിട്ടു നില്ക്കാന് പ്രത്യേകം ശ്രദ്ധിക്കണം.

വെള്ളം ധാരാളം കുടിയ്ക്കുക
സാധാരണ സമയങ്ങളില്‍ കുടിയ്ക്കുന്നതിനേക്കാള്‍ കൂടുതല്‍ വെള്ളം വേനല്‍ക്കാലങ്ങളില്‍ കുടിയ്ക്കാന്‍ ശ്രദ്ധിക്കണം. നിര്‍ജ്ജലീകരണം സംഭവിച്ചാല്‍ അത് മരണത്തിന് വരെ കാരണമാകാം.

വഴിവക്കിലെ ഭക്ഷണം
കഴിവതും വഴിവക്കിലെ ഭക്ഷണം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. വഴിവക്കിലെ പാനീയങ്ങളും ശീതള പാനീയങ്ങളും കഴിവതും ഒഴിവാക്കുക.

തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കുക
തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. അല്ലെങ്കില്‍ ഇത് ടൈഫോയ്ഡ്, വയറിളക്കം, കോളറ എന്നിവയ്ക്ക് കാരണമാകും.

കുളിക്കുന്നതിലും ശ്രദ്ധ
ദിവസവും രണ്ട് നേരമെങ്കിലും കുളിയ്ക്കാന്‍ ശ്രമിക്കുക. മാത്രമല്ല കുളിയ്ക്കാനുപയോഗിക്കുന്ന വെള്ളവും ശുദ്ധമാണെന്ന് തീര്‍ച്ചപ്പെടുത്തണം.

വസ്ത്രധാരണ രീതിയിലും ശ്രദ്ധ
കാലാവസ്ഥക്കനുയോജ്യമായ രീതിയില്‍ വസ്ത്രധാരണം നടത്താന്‍ ശ്രദ്ധിക്കുക.

വ്യക്തി ശുചിത്വം പാലിക്കണം
വ്യക്തി ശുചിത്വം പാലിച്ചാല്‍ തന്നെ വേനല്‍ക്കാല രോഗങ്ങളില്‍ നിന്ന് രക്ഷ നേടാം.

പരിസരം വൃത്തിയായി സൂക്ഷിക്കുക
പരിസരവും വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം മാലിന്യത്തില്‍ നിന്നുണ്ടാകുന്ന രോഗങ്ങള്‍ നമ്മുടെ ആയുസ്സെടുക്കാന്‍ പോന്നവയായിരിക്കും.



Click it and Unblock the Notifications
