For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മദ്യത്തേക്കാള്‍ അപകടം പഞ്ചസാര

|

ഏറ്റവും അപകടം പിടിച്ച ദു:ശ്ശീലങ്ങള്‍ എന്താണ് എന്ന് ചോദിച്ചാല്‍ ഉടന്‍ വരുന്ന ഉത്തരം എന്നു പറയുന്നത് മദ്യവും മയക്കുമരുന്നും ആണെന്നാണ്. എ്ന്നാല്‍ ഇവ രണ്ടിനേക്കാള്‍ അപകടകരമായ ഒരു ശീലം നമുക്കിടയിലുണ്ട്. അതെന്താണെന്ന് നിങ്ങള്‍ക്കറിയാമോ? നമ്മുടെ മധുരപ്രിയം തന്നെ. പഞ്ചസാരയോടുള്ള പ്രിയം വര്‍ദ്ധിക്കുന്നത് മദ്യത്തേക്കാളും മയക്കുമരുന്നിനേക്കാളും അപകടകരമാണ് എന്നതാണ് പഠനങ്ങള്‍ പറയുന്നത്. നിങ്ങള്‍ക്ക് ടൈപ്പ് 2 പ്രമേഹമുണ്ടോ, അറിയൂ

 Sugar More Harmful Than Alcohol And Heroin

ഒരിക്കലും മാറ്റിയെടുക്കാനാവാത്ത രീതിയില്‍ ഈ ശീലം നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. അമിതവണ്ണം, ടൈപ്പ് ടു ഡയബറ്റിസ്, ക്യാന്‍സര്‍, ഹൃദയാഘാതം തുടങ്ങി സ്റ്റാറ്റസ് എന്ന ലേബലില്‍ അറിയപ്പെടുന്ന പല രോഗങ്ങളുമായിരിക്കും ഇതിന്റെ സംഭാവനകള്‍. മാനസികമായും ശആരീരികമായും നമ്മളെ തളര്‍ത്താന് ഇത്തരം പഞ്ചാരശീലങ്ങള്‍ക്ക് കഴിയും. വിഷാദ രോഗത്തിലേക്ക് നയിക്കുന്നതിന് പഞ്ചസാരയ്ക്ക് നല്ലൊരു പങ്കാണുള്ളത്. ഫ്രഞ്ച് വെയ്റ്റ് ലോസ് എക്‌സ്പര്‍ട്ടായ ഡേവിഡ് നട്ട് ആണ് നിരന്തരമായ പഠനത്തിലൂടെ ഇത്തരമൊരു നിഗമനത്തിലെത്തിയത്.

liquor

ലോകത്തില്‍ തന്നെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ആളെക്കൊല്ലിയായ അപകടകരമായ ഭക്ഷണപദാര്‍ത്ഥമാണ് പഞ്ചസാര. എന്നാല്‍ ദിവസം ചെല്ലുന്തോറും പഞ്ചസാരയുടെ ഉപയോഗം കൂടുന്നതല്ലാതെ കുറയുന്നില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിശബ്ദ കൊലയാളിയായി പ്രമേഹം മാറാനുള്ള കാരണവും ഇത്തരത്തില്‍ പഞ്ചസാരയുടെ ഉപയോഗമാണ് എന്നാണ് ചൂണ്ടിക്കാണിയ്ക്കുന്നത്. മദ്യവും മയക്കുമരുന്നുമെല്ലാം ഇതിനു പിന്നിലാണ് എന്നതും പഞ്ചസാരയെ കൂടുതല്‍ അപകടകാരിയാക്കുന്നു.

English summary

Sugar More Harmful Than Alcohol And Heroin

Sugar abuse is more harmful than crack or heroin abuse, according to a new study by a former British government drug adviser and other experts.
Story first published: Wednesday, January 27, 2016, 13:41 [IST]
X
Desktop Bottom Promotion