Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ആരോഗ്യ ശീലം അനാരോഗ്യം നല്കുന്നു
പലപ്പോഴും ആരോഗ്യകരമായ പല ശീലങ്ങളും നമുക്ക് നല്‍കുന്നത് അനാരോഗ്യമാണ്. എന്നാല്‍ ഈ ശീലങ്ങള്‍ ആരോഗ്യകരമെന്നു കരുതി നമ്മള് അതിനെ ഒഴിവാക്കാറുമില്ല. എന്നാല്‍ ഇത്തരം ശീലങ്ങള്‍ അറിഞ്ഞോ അറിയാതെയോ നമുക്ക് നല്കുന്ന അനാരോഗ്യത്തെക്കുറിച്ച് പലര്‍ക്കും അറിയില്ല.
എന്തൊക്കെ അനാരോഗ്യകരമായ ശീലങ്ങളാണ് ഇത്തരത്തില്‍ നമ്മളെ പ്രശ്നത്തിലാക്കുന്നത് എന്നു നോക്കാം. നമ്മുടെ ചില അനാരോഗ്യകരമായ സ്ഥിരം ശീലങ്ങള്‍... ആയുസ്സിനും ആരോഗ്യത്തിനും ഈ ഒറ്റമൂലികള്‍

ഹാന്‍ഡ് വാഷ് ഉപയോഗം
ദിവസവും ഹാന്‍ഡ് വാഷ് ഉപയോഗിച്ച് കൈകഴുകിയാലേ വൃത്തിയാവൂ എന്നൊരു ചിന്ത പലര്‍ക്കും ഉണ്ട്. എന്നാല്‍ പലപ്പോഴും ഹാന്‍ഡ് വാഷിന്റെ അമിത ഉപയോഗം നമ്മുടെ ചര്‍മ്മത്തിന് അനാരോഗ്യമാണ് നല്‍കുന്നത് എന്നതാണ് സത്യം.

ചര്‍മസംരക്ഷണം ഉത്പ്പന്നങ്ങള്‍
ചര്‍മ്മസംരക്ഷണത്തിന് ഉപയോഗിക്കുന്ന പല ഉത്പ്പനങ്ങളും നമ്മളില്‍ ഉണ്ടാക്കുന്നത് അനാരോഗ്യമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പരീക്ഷണാര്‍ത്ഥം ഇത്തരത്തില്‍ ഉപയോഗിക്കുന്ന പല ഉത്പ്പന്നങ്ങളും സ്കിന്‍ ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ക്ക് വഴിവെയ്ക്കുന്നു.

ഭക്ഷണശേഷമുള്ള പല്ലു തേയ്ക്കല്‍
ദിവസവും രണ്ട് നേരം പല്ല് തേയ്ക്കുന്നത് നല്ലതാണ്. എന്നാല്‍ എപ്പോഴും എന്ത് ഭക്ഷണം കഴിച്ചാലും പല്ല് തേയ്ക്കുന്ന ശീലം പലപ്പോഴും നമ്മുടെ പല്ലിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിയ്ക്കുന്നു.

ഉച്ചഭക്ഷണം ഒഴിവാക്കി ഡയറ്റ്
ഉച്ചഭക്ഷണം ഒഴിവാക്കി ഡയറ്റ് ശീലിയ്ക്കുന്നവര്‍ക്ക് പലപ്പോഴും കിട്ടുന്നത് എട്ടിന്റെ പണിയാണ്. ഇത് ആരോഗ്യത്തിന്റെ കാര്യത്തില്‍ നല്കുന്ന അരക്ഷിതാവസ്ഥ ചില്ലറയല്ല.

കുപ്പിവെള്ളത്തിലെ ആരോഗ്യം
കുപ്പിവെള്ളത്തിലെ ആരോഗ്യമാണ് മറ്റൊരു പ്രശ്നം. കുപ്പിവെള്ളത്തില്‍ യാതൊരു വിധ ആരോഗ്യപ്രശ്നങ്ങളുമില്ലെന്ന കാരണം പറഞ്ഞാണ് നമ്മളില്‍ പലരും കുപ്പിവെള്ളം ശീലമാക്കുന്നത്. എന്നാല്‍ ഇതും ആരോഗ്യത്തിന് പ്രതികൂലമായാണ് ബാധിയ്ക്കുക.

വിറ്റാമിന്‍ ഗുളികകളുടെ ഉപയോഗം
വിറ്റാമിന്‍ ഗുളികകള്‍ അമിതമായി ഉപയോഗിക്കുന്നതും ആരോഗ്യത്തെ പ്രതികൂലമായി ബാധിയ്ക്കുന്നു. വിറ്റാമിന്റെ അഭാവം എന്ന് ഡോക്ടര്‍ പറഞ്ഞാലുടന്‍ ഉടന്‍ തന്നെ വിറ്റാമിന്‍ ഗുളികകള്‍ കഴിയ്ക്കുന്ന ശീലം അനാരോഗ്യവും ഒപ്പം അസുഖങ്ങളും മാത്രമേ സൃഷ്ടിക്കൂ.



Click it and Unblock the Notifications
