Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
നിങ്ങളുടെ കൈ പറയും രോഗങ്ങളും ലക്ഷണങ്ങളും
കൈനോക്കി ഭാവി, ഭൂതം, വര്ത്തമാനം എല്ലാം പ്രവചിക്കുന്നവരെ നമുക്കറിയാം. എന്നാല് പലപ്പോഴും കൈനോക്കി നമ്മുടെ ആരോഗ്യം പറയാന് കഴിയും എന്ന കാര്യം നിങ്ങള്ക്കറിയാമോ? സത്യമാണ് കൈ നോക്കി നമുക്ക് എന്തൊക്കെ രോഗങ്ങളുണ്ടെന്ന് പറയാന് സാധിക്കും.
ഇത് പ്രവചനമോ, ജ്യോത്സ്യമോ ഒന്നുമല്ല പലപ്പോഴും നമ്മുടെ ആരോഗ്യത്തിന്റെ അവസ്ഥ കൈനോക്കിയാല് പറയാനാവും എന്നതാണ് സത്യം. എങ്ങനെ കൈ നോക്കി ആരോഗ്യം പ്രവചിക്കാം എന്ന് നോക്കാം.

കൈകള്ക്കുള്ളിലെ ചുവപ്പ്
കൈകള്ക്കുള്ളിലെ ചുവപ്പ് കളര് പലപ്പോഴും ലിവര് സംബന്ധമായ പ്രശ്നങ്ങള് നമ്മളെ ആക്രമിക്കാന് തയ്യാറായി നില്ക്കുന്നു എന്നതിന്റെ സൂചനയാണ്. ശരീരത്തിലെ രക്ത പ്രവാഹം വര്ദ്ധിക്കുമ്പോഴും കൈത്തലത്തില് ചുവപ്പ് നിറമുണ്ടാകാം.

വിരലിന്റെ നീളക്കൂടുതല്
സ്ത്രീകളില് മോതിരവിരലിന്റെ നിളം ചൂണ്ടു വിരലിനേക്കാള് കൂടുതലാണെങ്കില് എല്ല് തേയ്മാനമാണ് ഫലം. പുരുഷന്മാരില് ഇത് സാധാരണമാണ്.

നഖങ്ങള്ക്ക് നിറം
നഖങ്ങള്ക്ക് വിളറിയ നിറമാണുള്ളതെങ്കില് അല്പം ശ്രദ്ധിക്കുന്നത് നല്ലതാണ്. ഇത് അനീമിയയുടെ ലക്ഷണമാണ് എന്നത് തന്നെയാണ് ഏറ്റവും പ്രകടം.

വിരലുകള് പരുക്കന്
നിങ്ങളുടെ വിരലുകള് പരുക്കനാണെങ്കില് ഇത് പലപ്പോഴും ഹൈപ്പോതൈറോയ്ഡ് ലക്ഷണമാകാം.

നഖങ്ങളിലെ മാര്ക്കുകള്
നഖങ്ങളിലുണ്ടാകുന്ന ചുവപ്പ് , ബ്രൗണ് നിറങ്ങള് ഇത് രക്തത്തിലെ അണുബാധയേയോ ഹൃദയപ്രശ്നങ്ങളേയോ സൂചിപ്പിക്കുന്നു.

വിരല്ത്തുമ്പിലെ നിറം
വിരല്ത്തുമ്പിലെ നിറവും പലപ്പോഴും നമുക്ക് പണി തരുന്നവയാകാം. കാരണം വിരല്തുമ്പുകളില് രക്തയോട്ടം ഇല്ലാതാവുന്നതിന്റെ ഫലമായാണ് ഇത്തരത്തില് വിരല്ത്തുമ്പിന് നിറം മാറ്റം വരുന്നത്.



Click it and Unblock the Notifications
