Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഗയ്സ് ഇവ അവഗണിക്കല്ലേ, എട്ടിന്റെ പണി കിട്ടും
പുരുഷന്മാരെ ബാധിയ്ക്കുന്ന പല രോഗങ്ങളുടേയും ലക്ഷണങ്ങള്‍ അവഗണിക്കരുതെന്ന് നിരവധി മുന്നറിയിപ്പുകള്‍ നമുക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ പല ലക്ഷണങ്ങളേയും നിസ്സാരമായി കരുതുന്നതിന് നമ്മള് പലപ്പോഴും വലിയ വിലയാണ് പിന്നീട് ജീവിതത്തില്‍ നല്‍കേണ്ടി വരുന്നത്.
എന്തൊക്കെയാണ് പുരുഷന്മാര് അവഗണിക്കാന്‍ പാടില്ലാത്ത ലക്ഷണങ്ങള്‍ എന്നു നോക്കാം. ഈ ലക്ഷണങ്ങളെ നിസ്സാരമായി കാണുന്നത് വഴി പലപ്പോഴും എട്ടിന്റെ പണിയാണ് നിങ്ങള്‍ക്ക് ഇതിലൂടെ കിട്ടുന്നതെന്ന കാര്യം ഓര്‍ക്കേണ്ടതാണ്.

നെഞ്ചുവേദന
എല്ലാ നെഞ്ചു വേദനയും ഹൃദയാഘാത ലക്ഷണങ്ങളല്ല. എന്നാലും നെഞ്ചു വേദന വരുമ്പോള്‍ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. ന്യൂമോണിയ, ആസ്ത്മ എന്നിവ രൂക്ഷമാകുന്നതിന്റേയും ഫലമായി നെഞ്ചു വേദന വരാം.

ശ്വാസ തടസ്സം
പുരുഷന്മാരുടെ സ്ഥിരമായ ആരോഗ്യപ്രശ്നങ്ങളില്‍ ഒന്നാണ് ശ്വാസതടസ്സം. ശ്വാസകോശാര്‍ബുദം, ബ്രോങ്കൈറ്റിസ്, ഹൃദ്രോഗം എന്നിവയുടെ ലക്ഷണങ്ങളായിരിക്കും പലപ്പോഴും മുന്‍കൂട്ടിയുള്ള ഈ ശ്വാസതടസ്സം.

ക്ഷീണം
ഇക്കാലത്ത് ക്ഷീണം ഒരു പുതുമയല്ല. എന്നാല്‍ ക്ഷീണം പലപ്പോഴും മാനസികമായും ശാരീരികമായും നമ്മളെ തളര്‍ത്തുന്നു. പ്രമേഹം, സന്ധിവാതം എന്നിവയായിരിക്കും പല ക്ഷീണങ്ങളുടേയും പുറകില്‍.

ഡിപ്രഷന്
ഡിപ്രഷന് ഇന്ന് സ്ത്രീകളേക്കാള്‍ കൂടുതല്‍ അനുഭവിക്കുന്നവര്‍ പുരുഷന്മാരാണ്. മാനസിക സംഘര്‍ഷം പിന്നീട് ആത്മഹത്യാപ്രവണത, മാനസികാസ്വാസ്ഥ്യം എന്നിവയ്ക്ക വഴിവെയ്ക്കും.

ഓര്‍മ്മക്കുറവ്
ഓര്‍മ്മക്കുറവ് ഇന്നത്തെ കാലത്ത് വലിയ പ്രശിനമല്ല. എന്നാല്‍ ഇതിനെ അവഗണിയ്ക്കുന്നതോടെ ഇത് പലപ്പോഴും അല്‍ഷിമേഴ്സിലേക്ക് നയിക്കുന്നു എന്നാല്‍ ഓര്‍മ്മക്കുറവ് ഒരിക്കലും നല്ല ലക്ഷണമല്ലെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.

മൂത്രതടസ്സം
മൂത്ര തടസ്സം മൂലം ചികിത്സ തേടുന്ന പുരുഷന്മാരുടെ എണ്ണം ഇന്ന് വര്‍ദ്ധിച്ചു വരികയാണ്. എന്നാല്‍ ഇതിനു പിന്നില്‍ പലപ്പോഴും വൃക്ക, കരള്‍ എന്നിവ ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്നതിന്റെ ലക്ഷണമാകാം.



Click it and Unblock the Notifications
