Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
വരണ്ട കണ്ണിന് പരിഹാരം
കണ്ണുനീര് മതിയായ അളവില്‍ ഇല്ലാത്ത അവസ്ഥയാണ് വരണ്ട കണ്ണുകള്‍.കണ്ണുകള്‍ക്ക് അയവും പോഷകവും നല്‍കുന്നത് കണ്ണുനീരാണ്. ചൊറിച്ചില്‍, പോറല്‍, കണ്ണ് നിറഞ്ഞ് ഒഴുകല്‍ എന്നിവയാണ് വരണ്ട കണ്ണിന്റെ ലക്ഷണങ്ങള്‍. കണ്ണിന് ആയാസം അനുഭവപ്പെടുകയും കാറ്റും പുകയും അടിക്കുമ്പോള്‍ അസ്വസ്ഥത ഉണ്ടാവുകയും കണ്ണില്‍ പീള കെട്ടുകയും ചെയ്യും.

വരണ്ട കണ്ണുകള്‍ ചികിത്സിച്ച് ഭേദമാക്കിയില്ല എങ്കില്‍ കണ്ണുകളില്‍ വ്രണം ഉണ്ടാകാനും കോര്‍ണിയയില്‍ മുറിവുണ്ടാകാനും അണുബാധ ഉണ്ടാകാനും സാധ്യത ഏറെയാണ്. നമ്മുടെ പല ശീലങ്ങളും വരണ്ട കണ്ണുകള്‍ക്ക് കാരണമാകാറുണ്ട്.
പുസ്തകം വായിക്കുമ്പോള്‍ കണ്ണുകള്‍ ചിമ്മാതിരിക്കുന്നത് കണ്ണു നീരിന്റെ ശരിയായ വിതരണം തടസ്സപ്പെടുത്തും, ഇത് വരണ്ട കണ്ണിന് കാരണമായിത്തീരും. കോണ്ടാക്ട് ലെന്‍സ് ധരിക്കുന്നതും ലേസിക് സര്‍ജറിയും വരണ്ട കണ്ണിന കാരണമാകാറുണ്ട്.

ചില ഞരമ്പുകള്‍ മുറിക്കുന്നത് മൂലം കണ്ണ് ചിമ്മുന്നതില്‍ കുറവ് വരുന്നതാണ് ഇതിന് കാരണം. ചില അലര്‍ജി മരുന്നുകള്‍, ഗര്‍ഭനിരോധന ഗുളികകള്‍ എന്നിവ കഴിക്കുന്നതും മറ്റ് ചില കാരണങ്ങളാണ്.
ആര്‍ത്തവ വിരാമ കാലത്തോട് അനുബന്ധിച്ചും വരണ്ട കണ്ണുകള്‍ ഉണ്ടാകാറുണ്ട്. ഹോര്‍മോണ്‍ മാറ്റത്തിന്റെ സമയമാണിത്. ഹോര്‍മോണ്‍ അസന്തുലിതയും വരണ്ട കണ്ണുകളും തമ്മില്‍ പ്രത്യേക ബന്ധമുണ്ടെന്ന് ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

വരണ്ട കണ്ണുമായി ബന്ധപ്പെട്ടുണ്ടാകുന്ന അണുബാധ മൂലം സാധാരണയായി കണ്ണിന് ചൊറിച്ചില്‍ അനുഭവപ്പെടാറുണ്ട് . ഇത് കണ്ണിലെ ദ്രവം ഉള്‍പ്പെടെ കണ്ണിന് അയവ് നല്കുന്നതെല്ലാം വലിച്ചെടുക്കാന്‍ കാരണമാകും. അതിനാല്‍ ഏതു തരത്തിലുള്ള അണുബാധയും ഒഴിവാക്കാന്‍ ശ്രമിക്കുക.
വരണ്ട കണ്ണുകള്‍ വിഷമിപ്പിക്കുന്നുണ്ട് എങ്കില്‍ ആശ്വാസം നല്കുന്ന ഏതെങ്കിലും മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക. കൃത്രിമ കണ്ണുനീര് ആണ് ആര്‍ത്തവ വിരാമം മൂലമുള്ള വരണ്ട കണ്ണുകള്‍ക്ക് സാധാരണ സ്വീകരിക്കുന്ന പ്രതിവിധി.

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യം, അണ്ടിപരിപ്പുകള്‍, വിത്തുകള്‍ എന്നിവ കഴിക്കുക. ഒമേഗ 3 ഫാറ്റി ആസിഡ് കണ്ണിന്റെ അസ്വസ്ഥതകള്‍ക്ക് ആശ്വാസം നല്‍കുകയും കണ്ണുനീരിന്റെ ഉത്പാദനം ഉയര്‍ത്തുകയും ചെയ്യും. കൂടാതെ കണ്ണുനീരിലെ എണ്ണ ഉത്പാദനത്തിനും സഹായിക്കും.

വരണ്ട കണ്ണിന് ഏതെങ്കിലും മരുന്നുകള്‍ കാരണമാവുകയാണെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശം തേടുക. കണ്ണിന് അസ്വസ്ഥത ഉണ്ടാക്കുന്ന പുക പോലുള്ള കാര്യങ്ങള്‍ ഒഴിവാക്കുക. ഇതിന് പുറമെ കണ്ണുകള്‍ക്ക് നല്ല വിശ്രമം നല്‍കുകയും ആവശ്യമെങ്കില്‍ മരുന്ന ഒഴിക്കുകയും ചെയ്യുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.




Click it and Unblock the Notifications

