For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മരുന്നോ മന്ത്രമോ വേണ്ട മൈഗ്രേയ്ന്‍ മാറും

|

മൈഗ്രേയ്ന്‍ പലപ്പോഴും തലവേദന എന്ന ഒറ്റവാചകത്തില്‍ ഒതുക്കാന്‍ കഴിയില്ല. പലപ്പോഴും തലവേദന ഉണ്ടാക്കുന്ന പ്രശ്‌നങ്ങളേക്കാള്‍ അധികമാണ് മൈഗ്രേയ്ന്‍ അഥവാ ചെന്നിക്കുത്ത് ഉണ്ടാക്കുന്നത്. എന്നാല്‍ ഭക്ഷണ കാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ മൈഗ്രേയ്ന്‍ എന്ന ചെന്നിക്കുത്തിനെ നമുക്ക് ഇല്ലാതാക്കാം. വെള്ളം കുടിച്ച് മൈഗ്രേന്‍ തുരത്താം

എന്നാല്‍ എല്ലാവരിലും മൈഗ്രേയ്ന്‍ ഉണ്ടാക്കുന്നത് ഭക്ഷണമല്ല. ഭക്ഷണം എന്ന ഒറ്റ ഘടകം കൊണ്ടു മാത്രം മൈഗ്രേയ്ന്‍ ഉണ്ടാവുമെന്ന് പറയാനാകില്ല. ചിലര്‍ക്ക് ജനിതകമായ പ്രശ്‌നങ്ങള്‍ കൊണ്ട് മൈഗ്രേയ്ന്‍ വരാം. എന്നാല്‍ മരുന്നില്ലാതെ മൈഗ്രേയ്ന്‍ എങ്ങനെ ഇല്ലാതാക്കാം എന്നു നോക്കാം. മൈഗ്രേന്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

ഭക്ഷണം ഒഴിവാക്കാതിരിക്കുക

ഭക്ഷണം ഒഴിവാക്കാതിരിക്കുക

ഇന്നത്തെ തിരക്കുകള്‍ക്കിടയില്‍ ഭക്ഷണ കാര്യത്തില്‍ അല്‍പം ശ്രദ്ധ കൂടുതല്‍ കൊടുക്കേണ്ടതാണ്. അതുകൊണ്ടു തന്നെ ഭക്ഷണം ഒഴിവാക്കുന്നത് മൈഗ്രേയ്‌നിനെ ക്ഷണിച്ചു വരുത്തുന്നതിനു തുല്യമാണ്. അതുകൊണ്ട് ഭക്ഷണം ഒരു കാരണവശാലും ഒഴിവാക്കരുത്.

വര്‍ക്കൗട്ട് ചെയ്യുക

വര്‍ക്കൗട്ട് ചെയ്യുക

മാനസികാരോഗ്യവും ശാരീരികാരോഗ്യവുമാണ് മൈഗ്രേയ്ന്‍ തുരത്തുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്. അതുകൊണ്ടു തന്നെ ശാരീരികമായി ഫിറ്റ് ആവാന്‍ വര്‍ക്കൗട്ട് സ്ഥിരമാക്കുന്നത് നല്ലതാണ്.

കാപ്പി ഒഴിവാക്കുക

കാപ്പി ഒഴിവാക്കുക

പലപ്പോഴും കാപ്പി കുടിയ്ക്കുന്നത് മൈഗ്രേയ്ന്‍ സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുക. അതുകൊണ്ടു തന്നെ കാപ്പിക്കു പകരം വെള്ളമോ ജ്യൂസോ സ്ഥിരമാക്കുക.

കൂടുതല്‍ വെളിച്ചം വേണ്ട

കൂടുതല്‍ വെളിച്ചം വേണ്ട

പലപ്പോഴും ഉയര്‍ന്ന പ്രകാശം മൈഗ്രേയ്ന്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ടു തന്നെ തലവേദന ഉള്ളപ്പോള്‍ ഉയര്‍ന്ന തരത്തിലുള്ള പ്രകാശം ഒഴിവാക്കുക.

നല്ല ഉറക്കം

നല്ല ഉറക്കം

ഉറക്കമാണ് എല്ലാത്തിന്റേയും ആധാരം. നല്ല ഉറക്കം ലഭിച്ചാല്‍ തന്നെ ഒരു വിധം എല്ലാ അസുഖങ്ങളും മാറാന്‍. എല്ലാ ദിവസവും ഒരേ സമയത്ത് തന്നെ ഉറങ്ങാന്‍ ശ്രമിക്കുക. കൃത്യമായ ഒരു ഉറക്കശീലം ഉണ്ടാക്കിയെടുക്കുക എന്നതും ശ്രദ്ധിക്കുക.

English summary

Simple Ways To Get Rid Of Migraine Pain

Migraine headaches are the most common and painful things that a person can experience. Here are some ways to get rid of migraine
Story first published: Tuesday, January 12, 2016, 15:18 [IST]
X
Desktop Bottom Promotion